സ്വർണ്ണവില ആർക്കും പിടി തരാതെ ഉയർന്നുകൊണ്ട് നിൽക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ പലയങ്ങളും സ്വർണ്ണവിലക്ക് കാരണമായി എന്ന് വിപണിയുടെ പല വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ സ്വർണ്ണവിലയിൽ ഉണ്ടാവുന്ന വർദ്ധനവ് വലിയ തിരിച്ചടി നൽകുന്നത് സാധാരണക്കാരായ മലയാളികൾക്കാണ്. മലയാളികൾക്ക് ഏതൊരു ആഘോഷത്തിനും സ്വർണ്ണം ഒഴിച്ചുകൂടാൻ പറ്റാത്ത ഭാഗമാണ്. ഇത്തരക്കാർക്ക് സ്വർണ്ണവിലയിൽ ഉണ്ടാവുന്ന കുത്തനെയുള്ള വർദ്ധനവ് വലിയ തിരിച്ചടി സമ്മാനിക്കുകയാണ്.
സംസ്ഥാനത്ത് സ്വർണവില വീണ്ടും വർധിച്ചു. പവന് 2200 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്റെ ആകെ വില 74,320 രൂപയായി ഉയർന്നു. ഗ്രാമിന് 275 രൂപയുടെ വർധനവുണ്ടായി. ഗ്രാമിന്റെ വില 9290 രൂപയാണ് ഉയർന്നത്. ലോകവിപണിയിലും സ്വർണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയിൽ മുന്നോട്ട് പോവുകയാണെങ്കിൽ ലക്ഷം തൊടുമെന്നാണ് വിദഗ്ധരുടെ അനുമാനം. ഈ വർഷത്തിനൊടുവിൽ ഒരു ലക്ഷം കടക്കുമെന്നാണ് വിലയിരുത്തൽ ഉണ്ടായത് എങ്കിൽ അത് നേരത്തെ ആകാൻ സാധ്യതയുണ്ട് എന്നാണ് പല ആളുകളും അഭിപ്രായപ്പെടുന്നത്.