കഴിഞ്ഞ ഒരു വർഷമായി സ്വർണ്ണവില ആർക്കും പിടിതരാതെ കുതിക്കുകയാണ്. സ്വർണ്ണവില ഇപ്പോൾ സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുകയാണ്. സ്വർണ്ണവില ഉയർന്ന് പവന് 58,280 എന്ന റെക്കോർഡ് തുകയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. ഗ്രാമിന് 7,285 രൂപയാണ് ഇപ്പോൾ ഉള്ളത്. കഴിഞ്ഞദിവസം ഗ്രാമിന് 25 രൂപയും അവനെ 200 രൂപയും ആണ് വർദ്ധിച്ചത്. വ്യാഴാഴ്ച പവന് 58,080 രൂപയായിരുന്നു എങ്കിൽ ഈ തുകയിൽ വലിയ വർദ്ധനവ് വെള്ളിയാഴ്ച ഉണ്ടായി.
സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായപ്രകാരം ഫെബ്രുവരി കഴിയുന്നതിനുള്ളിൽ തന്നെ പവന് അറുപതിനായിരം രൂപയാകും എന്നാണ് വിലയിരുത്തൽ. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് മാത്രം പവന് വർദ്ധിച്ചിരിക്കുന്നത് 560 രൂപയാണ്. നേരത്തെ ഡിസംബർ 11,12 തീയതികളിൽ പവന്റെ വില വർദ്ധിച്ച് 58,280 രൂപയിൽ എത്തിയിരുന്നു. ഇതേ റെക്കോർഡിലാണ് ഇപ്പോൾ വീണ്ടും സ്വർണ്ണ വില എത്തിയിരിക്കുന്നത്. രാജ്യാന്തര സ്വർണ്ണ വിപണിയിലെ വില വർദ്ധനവ് കേരളത്തിലെ സ്വർണവിപണിയെയും വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്.
ഫെഡ് മിനുട്സ് മുന്നേറ്റം നൽകിയെങ്കിലും അമേരിക്കൻ ഡോളറും, ബോണ്ട് യീൽഡും ക്രമപ്പെട്ടതാണ് സ്വർണത്തിന് മുന്നേറ്റം നൽകിയത്.രാജ്യാന്തര വിപണിയിൽ സ്പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,673.68 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വെറും ദിവസങ്ങളിലും സ്വർണ്ണവിലയിൽ വലിയ മുന്നേറ്റം ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണ്ടെത്തൽ. കോവിഡിന് മുമ്പും ശേഷവും എന്നുള്ള രീതിയിൽ തന്നെ ഇപ്പോൾ സ്വർണ്ണവിലയെ വിലയിരുത്താൻ സാധിക്കും. അത്രത്തോളം വർദ്ധനമാണ് കോവിഡിന് ശേഷം സ്വർണ്ണവിലയിൽ ഉണ്ടായിരിക്കുന്നത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉല്പാദനം നടത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയിൽ സ്വർണത്തിന്റെ ഉൽപാദനം കുറഞ്ഞതും കറൻസിയിൽ ഉണ്ടാകുന്ന മാറ്റങ്ങളും സ്വർണ്ണവിലയെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട്. മാത്രമല്ല ഇന്ത്യയിലേക്ക് സ്വർണ്ണം എത്തുമ്പോൾ ടാക്സിനത്തിൽ വലിയൊരു തുക നമ്മൾ ഗവൺമെന്റിനായി നൽകേണ്ടി വരുന്നുണ്ട്. ഈ ടാക്സ് ഇനത്തിൽ കാര്യമായ മാറ്റം കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഉണ്ടായിട്ടില്ല. ടാക്സ് കൂടുതൽ എന്നല്ലാതെ ടാക്സിൽ യാതൊരു കുറവും ഉണ്ടാകുന്നില്ല. ഇന്ത്യയിലെ ടാക്സ് നയങ്ങളും രീതിയും ഉൾപ്പെടെ ഇന്ത്യയിലെ സ്വർണ്ണവില അധികമാകുന്നതിന് മറ്റൊരു പ്രധാനപ്പെട്ട ഘടകമാകുന്നു.
ഏതൊരു പരിപാടി വരുമ്പോഴും സ്വർണ്ണത്തിനെ ആശ്രയിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം സ്വർണ്ണത്തിൽ ഉണ്ടാകുന്ന വലിയ വില വർദ്ധനവ് തിരിച്ചടിയാണ്. സ്വർണ്ണവില വലിയ രീതിയിലുള്ള കുറവിന് അടുത്തകാലത്തൊന്നും വഴി തെറ്റില്ല എന്നുള്ള റിപ്പോർട്ടുകൾ മലയാളികൾക്ക് തിരിച്ചടി തന്നെയാണ്. വധുവിനെ നിശ്ചിത അളവിൽ സ്വർണം നൽകാതെ വിവാഹം കഴിപ്പിച്ച അയക്കുക എന്നത് സാധ്യമാകാത്ത മലയാളികളുടെ സാമൂഹിക നിലയെ സ്വർണ്ണവില വർദ്ധനവ് വലിയ രീതിയിൽ ബാധിക്കും.