കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണ്ണവില ഏകദേശം ഇരട്ടിയോളം ആയി കൂടിക്കൊണ്ടിരിക്കുകയാണ്. ഒരാഴ്ചയ്ക്കിടെ സ്വർണ്ണവില 4000ത്തിനു മുകളിലാണ് കൂടിയത്. 90,320 രൂപയാണ് നിലവിൽ പവന്റെ വില എങ്കിൽ ഈ വർഷം കഴിയുന്നതിനുള്ളിൽ പവന് ഒരു ലക്ഷം രൂപ പിന്തുടരും എന്നുള്ള കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഇനി വർഷം അവസാനിക്കാൻ രണ്ടുമാസവും 22 ദിവസവും കൂടിയുണ്ട്. ഇപ്പോഴുള്ള പോക്ക് പ്രകാരമാണ് കാര്യങ്ങൾ എങ്കിൽ ഈ വർഷം കഴിയുന്നതിനുള്ളിൽ ഒരു ലക്ഷത്തി 10,000 രൂപ ഒരു പവന് കൊടുക്കേണ്ടി വന്നാലും അത്ഭുതപ്പെടാനില്ല.
ആഗോളതലത്തിൽ ഉണ്ടാകുന്ന സ്വർണ്ണവിലയുടെ പ്രതിഫലനമാണ് കേരളത്തിൽ സ്വർണ മാർക്കറ്റിൽ ഉണ്ടാകുന്നത് എങ്കിലും ട്രമ്പിന്റെ പല നയങ്ങളും മാർക്കറ്റിൽ ഉണ്ടാകുന്ന വ്യതിയാനങ്ങളും സ്വർണ്ണവില വർധിക്കാൻ പ്രധാന കാരണമായി മാറിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളായ ഖത്തറിനെയും, ദുബായിയെയും ഒക്കെ അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ത്യയും സ്വർണ വില അധികമാണ്. ഇത് പ്രധാന കാരണമായി പറയുന്നത് നമ്മളുടെ ടാക്സ് സംവിധാനമാണ്. കൂടാതെ ഇന്ത്യയിൽ കൂടുതലായി സ്വർണത്തിന് ഡിമാൻഡ് ഉണ്ട്. ഡിമാൻഡ് വർധിക്കുന്ന അനുസരിച്ച് ഇന്ത്യയിലെ സ്വർണ്ണവില താരതമ്യേന ഉയർന്നു തന്നെ നിൽക്കുകയാണ്.
സ്വർണ്ണവിലയുടെ വർദ്ധനവ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുന്നത് സാധാരണക്കാരായ മലയാളികൾക്കാണ്. മലയാളികൾക്ക് എന്തിനുമേതിനും സ്വർണാഭരണങ്ങൾ നിർബന്ധമാണ്. നിലവിലുള്ള വിലയിൽ ഒരു പവന്റെ സ്വർണം ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ നൽകണം. ചുരുക്കിപ്പറഞ്ഞാൽ വിവാഹ ആഘോഷങ്ങൾക്ക് സ്വർണ്ണം ഒഴിച്ചുകൂടാൻ പറ്റാത്ത മലയാളികൾക്ക് ചെറിയ രീതിയിൽ വിവാഹം കഴിക്കണമെങ്കിൽ പോലും നാല് ലക്ഷത്തോളം രൂപ സ്വർണത്തിന് മാത്രം നഷ്ടമാകുമെന്ന് അർത്ഥം. ഈ വർഷത്തിന്റെ തുടക്കത്തിൽ ഇതേ രീതിയിൽ പരിശോധിക്കുകയാണ് എങ്കിൽ രണ്ട് ലക്ഷം മാത്രം വേണ്ട സ്ഥലത്താണ് ഒരു വർഷത്തിനുള്ളിൽ ഇരട്ടിയായി ഇരിക്കുന്നത്.
സ്വർണ്ണവില വെറും ദിവസങ്ങളിലും കൂടും എന്നുള്ള നിഗമനമാണ് സ്വർണ്ണ മാർക്കറ്റിൽ നിന്നും ഉണ്ടാകുന്നത്. ഇപ്പോഴുള്ള വിലയിലെങ്കിലും സ്വർണം വാങ്ങാൻ കഴിഞ്ഞാൽ നന്നായി എന്നുള്ള ചിന്തയിലാണ് പല ആളുകളും സ്വർണ്ണ കടകളിലേക്ക് ചെല്ലുന്നത്. നവംബർ ഡിസംബർ എന്ന വിവാഹങ്ങൾ താരതമ്യേന ഉയർന്ന രീതിയിൽ നടക്കുന്ന മാസങ്ങൾ വരാനിരിക്കുന്ന സ്വർണ്ണ മാർക്കറ്റിൽ സ്വർണ വ്യാപാരികൾക്ക് തകൃതിയായി പണം കൊയ്യാൻ കഴിയും. എന്നാൽ താരതമ്യേന കൈവശം സ്വർണ്ണം ഉള്ള ആളുകൾക്കും സ്വർണ്ണവിലയിൽ ഉണ്ടാകുന്ന വർദ്ധനവ് ആശ്വാസമാണ്.
വിവാഹ ആവശ്യത്തിന് സ്വർണം കൈമാറുന്ന രീതി പണ്ട് മുതലേ കേരളത്തിലുള്ളതിനാൽ നിരവധി സ്ത്രീകളുടെ കയ്യിൽ സ്വർണം അലമാരയിൽ ഉള്ളിൽ തന്നെ ഉണ്ടാകും. അല്ലെങ്കിൽ ബാങ്ക് ലോക്കറിൽ സ്വർണം സൂക്ഷിക്കുന്ന പതിവ് മലയാളികൾക്ക് ഉണ്ട്. സ്വർണ്ണവില വിവാഹ ആഘോഷങ്ങൾ പോലെയുള്ള ആഘോഷങ്ങൾ മുൻകൂറായി വരാനുള്ള ആളുകൾക്ക് നെഞ്ചിടിപ്പ് സൃഷ്ടിക്കുമ്പോൾ സ്വർണ്ണം കൈവശമുള്ള ആളുകൾക്ക് ഈ സ്വർണം കൊടുത്തെങ്കിലും തങ്ങളുടെ കാര്യം മുന്നോട്ടേക്ക് നീക്കാൻ കഴിയും എന്നുള്ള ആശ്വാസമാണ് ഉണ്ടാവുക. കാരണം അത്തരത്തിലാണ് സ്വർണ്ണ വിലയിൽ ഉണ്ടാകുന്ന വർദ്ധനവ്.






