കൊച്ചിയിലെ ലുലു കോണ്‍വെന്‍ഷന്‍ സെന്ററില്‍ വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഔദ്യോഗികമായി ആരംഭിച്ചു. സംസ്ഥാനത്തിലെ നിക്ഷേപ മേഖല മെച്ചപ്പെടുത്താനും, പുതിയ സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമുള്ള വലിയ അവസരമായാണ് ഈ ഉച്ചകോടിയെ കാണുന്നത്. പരിപാടിയില്‍ പ്രമുഖ രാഷ്ട്രീയ നേതാക്കളും വ്യവസായ രംഗത്തെ പ്രമുഖരും ഇന്നും നാളെയുമായി പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള ആളുകൾ ഇന്ന് ഉച്ചകോടിയുടെ ഭാഗമായി.
മനവ വിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ സംസ്ഥാനത്തിന്‍റെ അഭിമാനമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കി. വികസനത്തിൽ കേരളം അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് മന്ത്രി പി രാജീവ് ഉദ്ഘാടന വേളയിൽ പറഞ്ഞത്. വ്യവസായങ്ങള്‍ക്കുള്ള ശക്തമായ സര്‍ക്കാര്‍ പിന്തുണയിലൂടെ, രാജ്യാന്തര നിക്ഷേപകര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാന്‍ കേരളം ശ്രമിക്കുന്നതിന്റെ അടുത്തഘട്ടമാണ് പരിപാടി എന്നാണ് സർക്കാർ വൃത്തങ്ങൾ വെളിപ്പെടുത്തുന്നത്.
ബിസിനസ് എങ്ങനെ തുടങ്ങാമെന്നും ഒരു സ്റ്റാർട്ടപ്പിനെ എങ്ങനെ സമീപിക്കണം എന്നും ആയി ഇന്നത്തെ ബിസിനസ് സമ്പ്രദായത്തിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ഉൾപ്പെടെ പല വിഷയങ്ങൾ പ്രതിപാദിച്ചു കൊണ്ടുള്ള സെമിനാർ ഉൾപ്പെടെ ഉച്ചകോടിയുടെ ഭാഗമായി നടക്കും.
രണ്ട് ദിവസത്തെ ഈ ഉച്ചകോടിയില്‍ 26 രാജ്യങ്ങളില്‍ നിന്നുള്ള 3000-ത്തിലധികം പ്രതിനിധികളും വ്യവസായനേതാക്കളും പങ്കെടുക്കുമെന്നാണ് സർക്കാർ പ്രതിനിധികൾ ഔദ്യോഗികമായി പറയുന്നത്m വിവിധ സെഷനുകളും കരാര്‍ ഒപ്പുവെക്കലുകളും, പ്രദർശനങ്ങളും പരിപാടിയുടെ പ്രധാന ആകർഷണമാണ്.
പദ്ധതിയുടെ വിജയകരമായ നടപ്പാക്കലിലൂടെ കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം ശക്തമാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കപ്പെടുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ നിക്ഷേപകര്‍ക്കും സംസ്ഥാനത്തിനും വലിയ നേട്ടം എത്തിക്കുന്നതായാണെന്ന് ഉറപ്പുനല്‍കുകയും, ഭാവിയില്‍ കൂടുതല്‍ ദേശീയ-അന്താരാഷ്ട്ര നിക്ഷേപ പദ്ധതികള്‍ നടപ്പിലാക്കാന്‍ പദ്ധതികള്‍ ഒരുക്കുകയുമാണെന്ന പ്രതീക്ഷയുണ്ട്. കേരളത്തിന്റെ വികസന കാഴ്ചപ്പാടിന്റെ അടുത്തഘട്ടമാണ് ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കുന്നത്. ബിസിനസ് രംഗത്തെ പ്രമുഖരായ ആളുകൾ അവരുടെ അനുഭവം പങ്കുവെക്കുന്ന വിവിധ സെഷനുകൾ പരിപാടിയിലെ ഏറ്റവും വലിയ ആകർഷണം.