മലയാളികളിൽ ഏറ്റവും സമ്പന്നർ ആരാണെന്ന് ചോദിച്ചു കഴിഞ്ഞാൽ മലയാളികൾ പറയാൻ സാധ്യതയുള്ള ഉത്തരം യൂസഫലി എന്നോ രവി പിള്ള എന്നോ ആയിരിക്കും. ഇനി അല്ല സിനിമ പ്രാന്തന്മാർ ആണെങ്കിൽ മമ്മൂട്ടി എന്നോ മോഹൻലാൽ എന്നോ ഉത്തരം പറയും. എന്നാൽ യഥാർത്ഥ ഉത്തരം ഇതൊന്നുമല്ല എന്ന് തെളിയിക്കുകയാണ് പുത്തൻ ഫോബ്സിന്റെ റിയൽടൈം പട്ടിക. കഴിഞ്ഞദിവസം പുറത്തുവന്ന ഈ പട്ടിക പ്രകാരം 6.7 ബില്യൺ ഡോളർ ആസ്ഥിയുമായി ജോയ് ആലുക്കാസ് ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. അതായത് ഇന്ത്യൻ തുക പറയുകയാണെങ്കിൽ 59000 കോടിയാണ് ഇദ്ദേഹത്തിന്റെ ആസ്തിയായി പറയപ്പെടുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ സ്ഥാപകനാണ് ഇദ്ദേഹം.
ലോകമെമ്പാടും നിരവധി ജ്വല്ലറികൾ ജോയ് ആലുക്കാസിനുണ്ട്. ഇതുതന്നെയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് ജോയ് ആലുക്കാസിനെ നയിക്കാൻ ഉള്ള പ്രധാന കാരണമായി മാറിയിരിക്കുന്നത്. എന്നാൽ പുറത്തുവന്ന പട്ടികയിൽ 563 ആം സ്ഥാനത്ത് മാത്രമാണ് ഇദ്ദേഹമെങ്കിലും കേരളത്തിലെ കണക്ക് എടുക്കുമ്പോഴാണ് ഇദ്ദേഹം ഒന്നാം സ്ഥാനത്ത് എത്തുന്നത്. രണ്ടാം സ്ഥാനത്തുള്ളത് മിക്ക ആളുകളുടെയും പ്രിയങ്കരനായ എം എ യൂസഫലി ആണ്. ലുലു ഗ്രൂപ്പിന്റെ ഉടമയായ ഇദ്ദേഹത്തിന്റെ ആസ്തി 47, 500 കോടി രൂപയാണ്. എന്നാൽ പട്ടികയിൽ ആകെ തുകയിൽ കടക്കെടുക്കുമ്പോൾ 743ആം റാങ്ക് ആണ് യൂസഫലി നേടിയിരിക്കുന്നത്.
4 ബില്യൺ ഡോളറുമായി ജെംസ് എജുക്കേഷൻ ചെയർമാനായ സണ്ണി വർക്കി മൂന്നാം സ്ഥാനത്ത് എത്തിയ മലയാളിയായി മാറി. ലോകമെമ്പാടും നിരവധി എജുക്കേഷണൽ സ്ഥാപനങ്ങൾ ഉണ്ട് സണ്ണി വർക്കിക്ക്. ഇതാണ് ഇദ്ദേഹത്തിന് മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുവാനുള്ള പ്രധാന കാരണമായി മാറിയത്. റാവിസ് ഗ്രൂപ്പിന്റെ ചെയർമാനും ആർപി ഗ്രൂപ്പിന്റെ ഉടമയുമായ രവി പിള്ളയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് കല്യാൺ ജ്വല്ലേഴ്സിന്റെ മാനേജിംഗ് ഡയറക്ടർ ആയ ടി എസ് കല്യാണ രാമനാണ്. ഇൻഫോസിസിന്റെ സഹതാപകനും മലയാളിയുമായ എസ് ഗോപാലകൃഷ്ണനാണ് മലയാളികളുടെ കണക്കെടുക്കുമ്പോൾ പട്ടികയിൽ ആറാം സ്ഥാനത്ത് എത്തിനിൽക്കുന്നത്.
ഗെയിംസ് ഗ്രൂപ്പ് മേധാവി രമേശ് കുഞ്ഞിക്കണ്ണൻ മൂന്നു ബില്യൺ ഡോളറുമായി പട്ടികയിൽ ഏഴാം സ്ഥാനത്ത് എത്തിയപ്പോൾ മുത്തൂറ്റ് ഫിനാൻസ് പ്രമോട്ടർമാരായ സാറ ജോർജ് മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, ജോർജ് അലക്സാണ്ടർ മുത്തൂറ്റ് എന്നിവർ പട്ടികയിൽ തൊട്ടുപിന്നിൽ ഉണ്ട്. പട്ടികയിൽ ഏറ്റവും രസകരമായ വസ്തുത എന്താണെന്ന് ആദ്യ സ്ഥാനങ്ങളിൽ ഉള്ള ആളുകൾ മുഴുവൻ ബിസിനസ് സംരംഭവുമായി മുന്നോട്ട് പോകുന്ന ആളുകളാണ് എന്നതാണ്. സിനിമാതാരങ്ങളോ ഓഫീസ് പ്രൊഫഷനലുകളോ ലിസ്റ്റിൽ ആദ്യ നമ്പറുകളിൽ ഇടം പിടിച്ചില്ല എന്നതാണ് യാഥാർഥ്യം