വലിയ മാറ്റമാണ് നമ്മുടെ സംസ്കാരത്തിൽ കഴിഞ്ഞ വർഷങ്ങളായി ഉണ്ടായിരിക്കുന്നത്. എന്നാൽ ഓണത്തിന് വീട്ടിലിരുന്നു കൊണ്ട് പൂവ് വീട്ടിലെത്തുന്ന രീതിയിലേക്ക് നമ്മുടെ ഒന്നും ചിന്ത പോയിരുന്നില്ല. അതിനു പ്രധാനപ്പെട്ട കാരണം ഓണത്തിന്റെ ഷോപ്പിംഗ് നമുക്ക് എല്ലാവർക്കും ടൗണിൽ കൂടി ഒന്ന് കറങ്ങി ടൗണിലെ ഉത്രാടപ്പാച്ചിൽ ഒക്കെ കണ്ട് നടത്തണം എന്നുള്ളതുകൊണ്ടാണ്. എന്നാൽ കാലം അതിനും മുന്നേ കൂടുകയാണ് എന്ന് തോന്നിക്കുന്ന രീതിയിൽ ഇക്കൊല്ലം മുതൽ ഓണത്തിന് പൂവും വേണ്ടിവന്നാൽ വീട്ടിലേക്ക് എത്തും. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പുതിയ പദ്ധതി പ്രകാരമാണ് പുതിയ മാറ്റം പൂവിന്റെ കച്ചവട രംഗത്തും ഉണ്ടാകുന്നത്.
ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്നുള്ള രീതിയിൽ പൂകൃഷി പല വിഭാഗത്തിലുള്ള ആളുകളും ഇക്കൊല്ലം തുടങ്ങിയിരുന്നു. ഇതിൽ ഒരു വിഭാഗക്കാരാണ് കുടുംബശ്രീ. പോക്കറ്റ് മാർട്ട് എന്ന പുത്തൻ ആപ്ലിക്കേഷൻ വഴിയാണ് സാധനങ്ങൾ വീട്ടിലേക്ക് എത്തുക. കുടുംബശ്രീയുടെ നേതൃത്വത്തിൽ തുടങ്ങിയ കുടുംബശ്രീ മിഷന്റെ ഓൺലൈൻ ആപ്പാണ് പോക്കറ്റ് മാർട്ട്. നഗരപ്രദേശങ്ങൾക്ക് പുറമേ ഗ്രാമപ്രദേശങ്ങളിലും സാധനം വീട്ടിലേക്ക് എത്തിക്കുക എന്നുള്ളതാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യമായി പറയപ്പെടുന്നത്. ഓണം മാർക്കറ്റ് ലക്ഷ്യമിട്ടുകൊണ്ടാണ് കുടുംബശ്രീ മിഷൻ ആപ്ലിക്കേഷനുമായി മുന്നോട്ടേക്ക് പോകുന്നത്.
നിലവിൽ വലിയ പ്രവർത്തനങ്ങളാണ് കുടുംബശ്രീ പുത്തൻ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപീകരിക്കുന്നത്. എറണാകുളം ജില്ലയിൽ മാത്രം 100ലധികം കുടുംബശ്രീ യൂണിറ്റുകൾ പോക്കറ്റ് മാർട്ട് എന്ന പദ്ധതിയുമായി കൈകോർത്തു കഴിഞ്ഞു. കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള കുടുംബശ്രീ യൂണിറ്റുകളിൽ ഒപ്പം കൂട്ടി പദ്ധതി ഏകോപിപ്പിച്ചു മുന്നോട്ടേക്ക് പോകാനാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യം. ഓണത്തിന് ഒരു കൊട്ടപ്പൂവ് എന്നുള്ള രീതിയിൽ കുടുംബശ്രീ ഉത്പാദിപ്പിക്കുന്ന പൂക്കൾ ആയിരിക്കും ഈ ആപ്ലിക്കേഷൻ വഴി ആളുകൾക്ക് ഓർഡർ ചെയ്യാൻ സാധിക്കുക. അത് ഡെലിവർ ചെയ്യേണ്ട പ്രക്രിയ ഉൾപ്പെടെ ഓണത്തിന് മുമ്പേ ഏകോപിപ്പിക്കും.
പദ്ധതി പൂവ് കച്ചവടം ചെയ്യാൻ വേണ്ടി മാത്രമല്ല. ഓണം മുതൽ തുടങ്ങി ഇനി പല സാധനങ്ങളും ആപ്ലിക്കേഷൻ വഴി വീടുകളിലേക്ക് എത്തിക്കുക എന്നതാണ് കുടുംബശ്രീ മിഷന്റെ ലക്ഷ്യം. ഓണത്തിന് അടുത്തകാലങ്ങളിൽ ഹോട്ടലിൽ നിന്ന് സദ്യ വാങ്ങിക്കുക എന്നുള്ളത് മാറുകയാണ്. ഇതു മനസ്സിലാക്കി കുടുംബശ്രീ മിഷന്റെ സദ്യ ഉൾപ്പെടെ ഓണത്തിന് ലഭ്യമാക്കും. വാഴയില മുതൽ സദ്യയിൽ വിളമ്പുന്ന പായസം ഉൾപ്പെടെ കുടുംബശ്രീ യൂണിറ്റുകളിൽ നിർമ്മിച്ച ഓർഡർ അനുസരിച്ച് ആളുകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം. ഇതിന് പുറമേ കുടുംബസ് നിരവധി കാര്യങ്ങൾ നിർമ്മിക്കുന്നുണ്ട്. ഇതും പോക്കറ്റ് മാർട്ട് എന്ന ആപ്പ് മുഖേന ജനങ്ങൾക്ക് വീട്ടിലിരുന്ന് വാങ്ങാൻ സാധിക്കും.
ഓണസദ്യ വിതരണം ചെയ്യുന്ന കാര്യത്തിൽ കുടുംബശ്രീ ഉണ്ടാക്കുന്ന ഉൽപ്പനങ്ങൾക്ക് പുറമേ ഹോട്ടലുകാരെ കൂടി കൂട്ടിച്ചേർത്തുകൊണ്ട് അവർ ഉണ്ടാക്കുന്ന ഭക്ഷണം ജനങ്ങളിലേക്ക് എത്തിക്കാനാണ് കുടുംബശ്രീ ഇടുന്നത്. കുടുംബശ്രീക്ക് പുറമേ പുറത്തുനിന്നുള്ള ആളുകളെ കൂടി പല സാധനങ്ങളും നിർമ്മിക്കുന്നതിനും കൂടെ കൂട്ടാൻ കുടുംബശ്രീക്ക് പദ്ധതിയുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കുടുംബശ്രീ നിർമ്മിക്കുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടുതന്നെ എന്നാൽ സമൂഹത്തിലെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളും കേരള ദിനേശിന്റെ പ്രൊഡക്ടുകളും ഉൾപ്പെടെ വീട്ടിലിരുന്നു കൊണ്ട് ജനങ്ങൾക്ക് വാങ്ങാൻ പറ്റുന്ന സംവിധാനമായിരിക്കും കുടുംബശ്രീ ഒരുക്കുക. വലിയ രീതിയിലുള്ള മുന്നേറ്റം ഇതുവഴി ഉണ്ടാക്കാൻ കഴിയും എന്നാണ് കുടുംബശ്രീയുടെ നിലവിലെ പ്രതീക്ഷ.