കൊച്ചി ടു വിയറ്റ്നാം വിമാന ടിക്കറ്റ് വെറും 11 രൂപയാണ് എന്ന് പറഞ്ഞാൽ എത്ര ആളുകൾ വിശ്വസിക്കും? എന്നാൽ സംഭവം തമാശയല്ല. ഇന്ത്യയിലെ പല നഗരങ്ങളിൽ നിന്നും ഇപ്പോൾ വിയറ്റ്‌നാമിലേക്ക് പറക്കാൻ വെറും പതിനൊന്നു രൂപ മാത്രമാണ് നിലവിൽ നൽകേണ്ടത്. വിയറ്റ്‌ജെറ്റ് എന്ന വിമാന കമ്പനിയാണ് വളരെ കുറഞ്ഞ നിരക്കിൽ ഇപ്പോൾ എയർ ടിക്കറ്റ് നൽകുന്നത്. ഓട്ടോയ്ക്ക് മിനിമം ചാർജ് 30 രൂപ ഇപ്പോൾ നൽകേണ്ട സാഹചര്യത്തിലാണ് ഒരു രാജ്യത്തുനിന്നും മറ്റൊരു രാജ്യത്തേക്ക് പറക്കുന്ന വിമാനത്തിൽ ഇത്രയും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുക.
എന്തൊക്കെയാണ് 11 രൂപ എയർ ടിക്കറ്റ് ലഭിക്കാനുള്ള നിബന്ധനകൾ എന്നറിയാമോ? കാര്യമായ നിബന്ധന ഒന്നും ഈ എയർ ടിക്കറ്റ് ലഭിക്കുന്നതിനായി ഇല്ല. വിയറ്റ്ജെറ്റ് എന്നാ വിയറ്റ്നാമീസ് എയർ കമ്പനിയുടെ പ്രമോഷൻ അടിസ്ഥാനത്തിൽ കൊണ്ടുവന്നിരിക്കുന്ന ഓഫർ ആണിത്. അതുകൊണ്ടുതന്നെ പ്രായം നോക്കാതെ ഏതൊരാൾക്കും ഈ ടിക്കറ്റു ബുക്ക് ചെയ്യാൻ സാധിക്കും. എന്നാൽ വെള്ളിയാഴ്ചകൾ മാത്രമാണ് ടിക്കറ്റ് അവൈലബിലിറ്റി ഉണ്ടാവുക. മറ്റുള്ള ദിവസങ്ങളിൽ സാധാരണ എയർ ടിക്കറ്റ് പടം നൽകേണ്ടി വരുമെങ്കിലും വെള്ളിയാഴ്ചകളിൽ ഈ ഓഫർ എല്ലാവർക്കും ലഭ്യമാകും.
വലിയ തിരക്കുണ്ടാവുന്ന സന്ദർഭങ്ങളിൽ ഒഴികെ ( അവധി ദിവസങ്ങളിലും ഫെസ്റ്റിവൽ സീസണിലും) എയർ ടിക്കറ്റ് ലഭ്യമാകും. 11 രൂപയ്ക്കാണ് എയർ ടിക്കറ്റ് നൽകുന്നത് എങ്കിലും നികുതിയും മറ്റ് ചാർജുകളും 11 രൂപയ്ക്ക് അപ്പുറം അധികമായി നൽകേണ്ടിവരും. പക്ഷേ ടിക്കറ്റ് 11 രൂപയ്ക്കാണ് എന്നതിനാൽ തന്നെ ടാക്സിന്റെ കാര്യത്തിലും വലിയ ഇളവ് ഉണ്ടാവും. വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റി, ഹാനോയ്, ഡാ നംഗ് തുടങ്ങിയ വിയറ്റ്‌നാം നഗരങ്ങളിലേക്കെല്ലാം ഓഫര്‍ ബാധകമാണ്. ഈ വർഷം ഡിസംബർ 31 വരെ ഏതൊരു ആൾക്കും ഓഫർ വെള്ളിയാഴ്ചകളിൽ ലഭ്യമാക്കാം.
11 രൂപ വഴി ലഭിക്കുന്ന ടിക്കറ്റ് വിമാനത്തിലെ ഇക്കോ ക്ലാസ്സ് ടിക്കറ്റുകൾ ആയിരിക്കും. എന്നാൽ ഇക്കോ ക്ലാസ്സ് ടിക്കറ്റ് വേണ്ട എന്നുള്ള ആളുകൾക്ക് ഈ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം അധികമായി ഒരു നിശ്ചിത തുക നൽകിയാൽ മറ്റു ക്ലാസ് ടിക്കറ്റുകളിലേക്ക് മാറാൻ. സാധിക്കും.അതേസമയം ഓഫർ പ്രഖ്യാപിച്ചതോടുകൂടി വലിയ രീതിയിലുള്ള ബുക്കിങ്ങ്ഇ പ്പോൾ സൈറ്റിൽ ഉണ്ടാകുന്നുണ്ട് എന്നാണ് കമ്പനി തന്നെ പുറത്തുവിടുന്ന വിവരം. വിയറ്റ്‌ജെറ്റിന്റെ ഔദ്യോഗിക വെബ് സൈറ്റായ www.vietjetair.com വഴിയോ മൊബൈല്‍ ആപ്പിലൂടെയോ ബുക്കിംഗ് നടത്താം.