ഏറെ പ്രതീക്ഷയോടെ ഈ ലണ്ടനിലേക്ക് യാത്ര ചെയ്ത നിരവധി ആളുകളാണ് കഴിഞ്ഞദിവസം ഉണ്ടായ വിമാന അപകടത്തിൽ ഇല്ലാതായിരിക്കുന്നത്. എത്രയോ ആളുകളുടെ സ്വപ്നവും ആഗ്രഹവും മോഹവും ഉൾപ്പെടെ തകർന്നുവീണ ദിവസം. മലയാളികൾക്ക് ദുഃഖത്തിന്റെ ആട്ടം കൂട്ടിയത് മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെട്ടു എന്ന വാർത്തയാണ്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത ആർ നായർ ആണ് മരിച്ചവരിൽ ഉൾപ്പെട്ട മലയാളി.
അപകടത്തിൽ വലിയ സാമ്പത്തിക നഷ്ടമാണ് എയർ ഇന്ത്യയ്ക്ക് ഉൾപ്പെടെ ഉണ്ടാകുന്നത്. എയർ ഇന്ത്യക്ക് പുറമേ മറ്റു അനവധി ആളുകൾക്കും വലിയ നഷ്ടം അപകടത്തിൽ ഉണ്ടാകും. ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും വലിയ വിമാന അപകടങ്ങളിൽ ഒന്നാണ് ഇന്നലെ അഹമ്മദാബാദിൽ സംഭവിച്ചത്. അതേസമയം വിമാന അപകടത്തിന് ശേഷം വിമാനത്തിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉൾപ്പെടെ കൃത്യമായ രീതിയിൽ പ്രവർത്തിക്കുന്നില്ല എന്ന് പറഞ്ഞ് ഒരാൾ പോസ്റ്റ് ചെയ്ത വീഡിയോ ഉൾപ്പെടെ വൈറലായി. അപകടം സംഭവിക്കുന്നതിന് മുമ്പായി ഫ്ലൈറ്റ് നടത്തിയ യാത്രയിലെ യാത്രക്കാരനാണ് വിമാനത്തിന് ശോചനീയാവസ്ഥ പങ്കുവെച്ചത്.
എയർ ഇന്ത്യ വിമാനം അപകടത്തിൽ പെടുമ്പോൾ എയർ ഇന്ത്യക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു നാണക്കേടും ലഭിക്കും. പലതവണ എയർ ഇന്ത്യ വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ ക്യാൻസൽ ആകുന്നു എന്നുള്ള വാർത്ത ഉൾപ്പെടെ പ്രചരിക്കുന്നതിനിടയിലാണ് ഒരു എയർ ഇന്ത്യ വിമാനം അപകടത്തിൽപ്പെട്ടത്. 294 പേരാണ് അപകടത്തിൽ ഇല്ലാതായിരിക്കുന്നത്. അതിൽ 241 ആളുകളും വിമാനത്തിലെ യാത്രക്കാരാണ്. വിമാനം ചെന്ന് ഇടിച്ച എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിലും വലിയ നാശനഷ്ടങ്ങളും ജീവന്റെ നഷ്ടവും ഉണ്ടായി എന്നും വിലയിരുത്തൽ ഉണ്ട്.
അപകടത്തിൽ ജീവനുകൾ പൊഴിയുമ്പോഴും അപകടത്തിൽപ്പെട്ട ആളുകളുടെ കൂടെ നിൽക്കുകയാണ് എയർ ഇന്ത്യ. ജീവൻ നഷ്ടപ്പെട്ട ആളുകൾക്ക് ഒരു കോടി രൂപയുടെ ധനസഹായമാണ് ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. വിമാന അപകടങ്ങൾ കൊണ്ടുണ്ടായ ഓട്ടം നികത്താൻ പണത്തിന് കഴിയില്ല എങ്കിലും അത്യാവശ്യം അപകടം സംഭവിച്ച കുടുംബങ്ങൾക്ക് ചെറിയതോതിൽ ആശ്വാസമേകാൻ ഈ തുകയ്ക്ക് സാധിച്ചെക്കാം. അതേസമയം വിമാനത്തിൽ കയറുന്നതിനു മുൻപേ ഓരോരോ വാളുകൾ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉൾപ്പെടെ ഇപ്പോൾ ആളുകളെ ദുഃഖിപ്പിക്കുകയാണ്.
വിമാന അപകടത്തിൽ അത്ഭുതകരമായി ഒരു യാത്രക്കാരൻ രക്ഷപ്പെട്ടു എന്നുള്ളത് ഒത്തിരി സങ്കടത്തിനുള്ളിൽ ലഭിക്കാവുന്ന നേർത്ത സന്തോഷത്തിന്റെ കഴിയുകയായി. എല്ലാംകൊണ്ടും ഇന്ത്യയെ വലിയ രീതിയിൽ നടക്കുന്ന വിമാന ദുരന്തമായി എയർ ഇന്ത്യയുടെ എ1 171 എന്ന വിമാനത്തിൽ ഉണ്ടായ ദുരവസ്ഥ മാറുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്സിഡന്റ് വിഭാഗം അന്വേഷണം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രമുഖ നേതാക്കളും ഉൾപ്പെടെ അഹമ്മദാബാദിലെ അപകടം നടന്ന സ്ഥലം സന്ദർശിച്ച് വിവരങ്ങൾ അന്വേഷിച്ചിട്ടുണ്ട്.
അഹമ്മദാബാദിൽ പക്ഷികളുടെ ശല്യം രൂക്ഷമായിരിക്കുന്ന സ്ഥലത്താണ് അപകടം നടന്നിരിക്കുന്നത്. അപകടകാരണം വ്യക്തമല്ല എങ്കിലും പക്ഷികൾ കൊണ്ടുണ്ടായ അപകടമാണ് ഇത് എന്ന് സംശയം ഉയർന്നിട്ടുണ്ട്. മൃഗങ്ങൾ വീട്ടുകാർക്ക് വിട്ടു നൽകാനായി ചുരുങ്ങിയത് മൂന്നു ദിവസമെങ്കിലും വേണ്ടിവരും എന്നാണ് പുറത്തേക്ക് വരുന്ന വിവരം. അപകടത്തിൽ സംഭവിച്ച മിക്ക ആളുകളെയും മനസ്സിലാക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് കണ്ടെത്തിയത്.
അഹമ്മദാബാദിൽ വിമാനം തകരുന്നത് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ.സംഭവവുമായി ബന്ധപ്പെട്ട ഫെഡറേഷൻ എവിയേഷൻ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള ബ്ലാക്ക് ബോക്സ് ഉൾപ്പെടെ കണ്ടെത്തിയതിനാൽ അപകടത്തിന്റെ കാരണം കൃത്യമായി മനസ്സിലാക്കാൻ കഴിയും എന്നാണ് കരുതപ്പെടുന്നത്. അപകടത്തിന് പിന്നാലെ ഡൽഹിയിൽ അടിയന്തരയോഗം ചേർന്ന് അപകട സാഹചര്യം ഉൾപ്പെടെ വിലയിരുത്തി. ഒരു അപകടം എത്രത്തോളം എല്ലാം വിഭാഗത്തെയും ഉണർത്തുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് അഹമ്മദാബാദിൽ നടന്നിരിക്കുന്ന ഈ വിമാന അപകടം.