കേരളത്തിൽ വലിയൊരു വിഭാഗം ആളുകൾ കടലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. തീരദേശ പ്രദേശത്ത് മത്സ്യവുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന നിരവധി ആളുകൾ ഇപ്പോഴുമുള്ള നാടാണ് കേരളം. മത്സ്യത്തൊഴിലാളികളായി പല ജില്ലകളിലും ഉപജീവനമാർഗ്ഗം നടത്തി ജീവിക്കുന്ന ആളുകൾ വലിയ പ്രതിസന്ധിയിലാണ്. ഇതിനു പ്രധാനപ്പെട്ട കാരണമായി മാറിയിരിക്കുന്നത് പണ്ടുള്ള പകുതി പോലും മത്സ്യം ഇപ്പോൾ കടലിൽ നിന്ന് ലഭിക്കുന്നില്ല എന്നതാണ്. ഇനി അല്ല ലഭിക്കുന്ന മത്സ്യങ്ങൾ ആവട്ടെ മിക്കതും കയറ്റുമതിയായി പോവുകയും ചെയുന്നു.
സാധാരണ ലഭിച്ചതിലും കൂടുതൽ ചൂടാണ് ഈ വേനലിൽ കേരളത്തിൽ ആകെ മാനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് വലിയ രീതിയിൽ മത്സ്യ സമ്പത്തിനെ ബാധിച്ചു എന്നാണ് പറയപ്പെടുന്നത്. വലിയ രീതിയിൽ കടലിലേക്ക് ചൂട് അടിക്കുമ്പോൾ മത്സ്യങ്ങൾ കടലിന്റെ മുകൾ ഭാഗത്തേക്ക് വരാതെ ആകുന്നു. പലവീശി മീൻ പിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് മത്സ്യം മുകളിൽ വരാത്തതിനാൽ തന്നെ മത്സ്യത്തെ ലഭിക്കുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഇതുകൂടാതെ മുകൾ ഭാഗത്തേക്ക് വരുന്ന ചില മത്സ്യങ്ങൾ ചൂടു താങ്ങാൻ പറ്റാതെ ചത്തുപോവുകയും ചെയ്യുന്നു.
വലിയ മത്തി കേരളക്കരയിൽ എത്തിയിട്ട് തന്നെ നാൾ കുറേയായി. ഇതിന് കാരണമായി പറയുന്നതും കാലാവസ്ഥയിൽ ഉണ്ടായ വേനലിന്റെ അതിപ്രസരമാണ്. ചെറിയ മത്തി വലയിട്ടു പിടിക്കുന്നതിനും ഇപ്പോൾ നിബന്ധനയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ സുലഭമായി ലഭിച്ചിരുന്ന വലിയ മത്തി ഇപ്പോൾ കിട്ടാതെയായി എന്ന് തന്നെ പറയാം. ചൂട് കൂടിയതിനാൽ തന്നെ ലഭിക്കുന്ന മീനുകൾക്ക് പഴയ രുചിയുമില്ല. സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പല മത്സ്യങ്ങളും ഇപ്പോൾ ലഭിക്കാതെ ആയി.
മത്സ്യം ലഭിക്കാത്തത് വലിയ രീതിയിൽ ബാധിച്ചിരിക്കുന്നത് കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികളെ തന്നെയാണ്. ഇത്തരക്കാർക്ക് കടലിൽ പോകാൻ തന്നെ വലിയ രൂപ ചിലവുണ്ട്. അത്രയധികം അധ്വാനത്തോടുകൂടി ജീവൻ പോലും പണയം വെച്ചാണ് മത്സ്യത്തൊഴിലാളികൾ മീൻ പിടിക്കാനായി കടലിൽ ചെല്ലുന്നത്. എന്നാൽ ഇപ്പോൾ കടലിൽ ചെല്ലുമ്പോൾ അവർ കടലിലേക്ക് പോകുന്ന ചിലവുപോലും ലഭിക്കാത്ത അവസ്ഥയാണ്. അതിനു കാരണം മീൻ കൃത്യമായ രീതിയിൽ ലഭിക്കാത്തത് തന്നെയാണ്.
മത്സ തൊഴിലാളികൾ പട്ടിണിയിലാണ് എന്ന് പല മാധ്യമങ്ങളും മുന്നേ പറഞ്ഞിട്ടുണ്ട് എങ്കിലും ഇപ്പോൾ യഥാർത്ഥത്തിൽ മിക്ക മത്സര തൊഴിലാളികളും പട്ടിണിയിലാണ്! മത്സ്യത്തൊഴിലാളികൾക്ക് പുറമേ അന്നെന്നുള്ള ഉപജീവനമാർഗമായി മത്സ്യം വിറ്റ് കടൽത്തീരത്തും പുഴക്കരയിലും ജീവിക്കുന്ന നിരവധി ആളുകൾ വേറെയും ഉണ്ട്. ഇത്തരക്കാരും മത്സ്യ ലഭ്യതയിലുള്ള കുറവ് കാരണം ഉപജീവനമാർഗ്ഗം കണ്ടെത്താൻ വലയുകയാണ്. ചിലപ്പോൾ വലിയ രീതിയിൽ മത്സ്യം ലഭിക്കുന്ന സമയത്ത് ക്വാളിറ്റി അനുസരിച്ച് മത്സ്യങ്ങൾ കയറ്റുമതി ചെയ്യുന്നതും ഇത്തരത്തിൽ ഉപജീവനമാർഗമായി മത്സ്യം വിറ്റു നടക്കുന്ന ആളുകളെ ബാധിക്കുന്നുണ്ട്.
ഇതിനൊക്കെ പുറമേ മത്സ്യപ്രേമികൾക്കും വലിയ തിരിച്ചടിയാണ് ഇപ്പോഴുള്ളത്. ഇഷ്ട മത്സ്യം ലഭിക്കാനും ഇല്ല ഇനി അഥവാ ലഭിച്ചാൽ തന്നെ പൊന്നും വിലയും നൽകണം. മത്സ്യത്തൊഴിലാളികളുടെ ഈ പ്രശ്നം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കാലങ്ങളായി തങ്ങൾക്കായി പാക്കേജ് വേണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നുണ്ട് എങ്കിലും ഇതുവരെ ഇവരുടെ പ്രശ്നത്തിന് പരിഹാരം ആയിട്ടില്ല. ഇത്തവണയെങ്കിലും ഇവരുടെ പ്രശ്നത്തിന് യഥാർത്ഥ പരിഹാരം സർക്കാറിന് കാണാൻ കഴിയും എന്ന് തന്നെയാണ് മത്സ്യത്തൊഴിലാളികൾ കരുതുന്നത്.