വെളിച്ചെണ്ണ വേർതിരിച്ച ശേഷം ബാക്കി ഉണ്ടാകുന്ന തവിട് ( തേങ്ങാ പിണ്ണാക്ക്) പ്രധാനമായും ഉപയോഗിച്ചുകൊണ്ടിരുന്നത് കാലി തീറ്റ നിർമിക്കാനാണ്. എന്നാൽ ഇത് വലിയ രീതിയിൽ കയറ്റുമതി ചെയ്യുന്ന ശീലവും ഇന്ത്യക്കാർക്ക് ഉണ്ടായിരുന്നു. പുറത്തുള്ള ആളുകൾ നിരവധി ഇത്തരത്തിൽ കയറ്റുമതി ചെയ്യുന്ന തവിട് വാങ്ങുവാൻ തയ്യാറുമായിരുന്നു. എന്നാൽ കുറച്ചുകാലമായി ഇത്തരത്തിൽ തവിട് കയറ്റുമതി കേന്ദ്രം നിരോധിച്ചിരിക്കുകയാണ്. നിലവിൽ ഏറ്റവും കൂടുതൽ കാലിത്തീറ്റ ഉണ്ടാക്കുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യയാണ്. എന്നാൽ കയറ്റുമതി ചെയ്യാൻ തുടങ്ങിയശേഷം തവിടിന്റെ ലഭ്യതയിൽ വലിയ കുറവ് വന്നിരുന്നു. ഈ കുറവ് പരിഹരിക്കാനാണ് കയറ്റുമതി നിരോധിച്ചിരുന്നത്.
കാലിത്തീട്ട് നിർമ്മിക്കാൻ അല്ലാതെ തവിട് താറാവുകൾക്കും കോഴികൾക്കും ഉൾപ്പെടെ ഭക്ഷണമാണ്. അടി വേർതിരിച്ചുവരുന്ന തവിടാണ് സാധാരണയായി കോഴികൾക്കും താറാവുകൾക്കും കൊടുക്കാതെ എങ്കിലും വെളിച്ചെണ്ണ വേർതിരിച്ച് വരുന്ന തവിടും ചില സ്ഥലങ്ങളിൽ കൊടുക്കാറുണ്ട്. ഒട്ടനവധി ക്ഷീരകർഷകരും മാംസ കർഷകരും ഉള്ള രാജ്യമാണ് ഇന്ത്യ എന്നതിനാൽ തന്നെ ഇന്ത്യയിൽ ആവശ്യമുള്ള തവിട് മുഴുവൻ മറ്റു രാജ്യങ്ങളിലേക്ക് പോവുകയാണ് എന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് കേന്ദ്ര നടപടി. കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കു മുമ്പേ കുട്ടനാട്ടിലെ താറാവ് കർഷകർ തവിട് ലഭിക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു. കയറ്റുമതിയായിരുന്നു ഇതിന് പ്രധാന കാരണമായി മാറിയത്. കൂടാതെ നിരവധി സാഹചര്യങ്ങൾ പരിശോധിച്ചു കൊണ്ടായിരുന്നു തവിട് കയറ്റുമതിക്കുള്ള വിലക്ക്.
ഇന്ത്യയിൽ ഒട്ടനവധി നാൽക്കാലി മൃഗങ്ങൾ ഉള്ളതിനാൽ അവയ്ക്ക് കാലിത്തീറ്റ നിർമ്മിക്കാൻ ആവശ്യമായ തവിട് നമ്മുടെ രാജ്യത്ത് തന്നെ ഉണ്ടാകണം എന്നുള്ള നിർബന്ധത്തിനു പിറകിലാണ് വിലക്ക് ഉണ്ടായിരുന്നത്. ബഡ്ജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ ആ തവിട് കയറ്റുമതിക്കുള്ള വിലക്ക് വീണ്ടും നീട്ടുകയാണ് കേന്ദ്രം. എട്ടുമാസത്തേക്ക് കൂടി ഇന്ത്യയിൽ നിന്നും തവിട് മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യാൻ പറ്റില്ല. അതായത് തവിടു കയറ്റുമതിയുടെ വിലക്ക് ഈ വർഷം സെപ്റ്റംബർ മാസം വരെ തുടരും. സെപ്റ്റംബർ മാസം യോഗം കൂടിയശേഷം മാത്രം ഇനി തവിട് കയറ്റുമതിയിൽ കൂടുതൽ തീരുമാനം ഉണ്ടാകും.