മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ, ക്ഷീരകർഷകർക്ക് നൽകുന്ന പാൽ ഇൻസെൻറീവ് 10 രൂപയിൽ നിന്ന് 15 രൂപയായി വർദ്ധിപ്പിച്ചു. മാറ്റം ഫെബ്രുവരി 1 മുതൽ മാർച്ച് 31 വരെ പ്രാബല്യത്തിൽ വരും. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകളിലെ ഏകദേശം ആയിരം പ്രാഥമിക ക്ഷീരസംഘങ്ങളിലെ കർഷകർക്ക് ഈ പ്രോത്സാഹനം ലഭിക്കും.പുതിയ നിരക്കുപ്രകാരം, ഓരോ ലിറ്റർ പാലിനും 8 രൂപ കർഷകർക്ക് ലഭിക്കും, ബാക്കി 7 രൂപ സംഘങ്ങൾക്ക് നൽകും. സംഘങ്ങൾക്ക് നൽകുന്ന 7 രൂപയിൽ നിന്ന് 1 രൂപ മേഖലാ യൂണിയന്റെ ഷെയറായി കണക്കാക്കും, കർഷകർക്ക് തികച്ചും സന്തോഷം നൽകുന്ന രീതിയിലുള്ള പ്രഖ്യാപനമാണ് മിൽമയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്..
മേഖല യൂണിയൻ, കർഷകർക്കും സംഘങ്ങൾക്കും പരമാവധി അധിക പാൽ വില നൽകാൻ ശ്രമിക്കുന്നത്. ഇന്ത്യയിലെ ക്ഷീരോൽപ്പാദക യൂണിയനുകളിൽ ഏറ്റവും ഉയർന്ന പ്രോത്സാഹനമായി കണക്കാക്കാവുന്നതാണ്. നീക്കത്തിന് മേഖലാ യൂണിയന്റെ പ്രവർത്തന ലാഭത്തിൽ നിന്ന് 24 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. കൂടാതെ, ഫാം സെക്ടറിലെ കർഷകർക്കായി കൂടുതൽ പരിശീലന പരിപാടികളും സംഘടിപ്പിക്കാനാണ് പദ്ധതിയെന്ന് ചെയർമാൻ സി.എൻ. വത്സലൻ പിള്ള അറിയിച്ചു. ക്ഷീര മേഖലയിലെ വളർച്ചയ്ക്ക് സഹായകരമായേക്കും.മിൽമ എറണാകുളം മേഖലാ യൂണിയൻ, കഴിഞ്ഞ ഭരണസമിതിയുടെ പദ്ധതികൾക്ക് പുറമേ പുതിയ പദ്ധതികളും ആരംഭിച്ച് മികച്ച പ്രവർത്തനങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. ക്ഷീരകർഷകർക്ക് കൂടുതൽ പ്രയോജനപ്രദമാകും.