എമ്പുരാൻ എന്ന മലയാളം കണ്ട എക്കാലത്തെയും വലിയ കലക്ഷൻ സ്വന്തമാക്കിയ സിനിമ ഇപ്പോൾ ഓ ടി ടി യിലെത്തി. ജിയോ ഹോട്ട് സ്റ്റാറിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തിൽ ഏറ്റവും വലിയ മുതൽമുടക്കിൽ നിർമ്മിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ കലക്ഷനും സ്വന്തമാക്കി എന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. 300 നു മുകളിൽ കളക്ഷൻ നേടി എന്നുള്ള രീതിയിൽ പോസ്റ്റർ ഉൾപ്പെടെ സിനിമയിലെ പിന്നണി പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
റെക്കോർഡ് തുകയ്ക്കാണ് സിനിമ ഓ ടി ടി പ്ലാറ്റ്ഫോം ആയ ജിയോ ഹോട്സ്റ്റർ വാങ്ങിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ 27 ആയിരുന്നു വലിയ പബ്ലിസിറ്റിക്കൊടുവിൽ എമ്പുരാൻ റിലീസ് ചെയ്തത്. ഇന്നലെ രാവിലെ ഓടെയാണ് സിനിമ ജിയോ ഹോട്ട് സ്റ്റാറിൽ പ്രദർശനത്തിന് എത്തിയത്. സിനിമ തിയേറ്ററിൽ എത്തിയതിന് പിന്നാലെ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നുള്ള രീതിയിൽ വലിയ വിവാദം ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ ഏതാനും സീനുകൾ വെട്ടി മാറ്റുകയും ചെയ്തു.
30 ദിവസം കൊണ്ട് 325 കോടിക്ക് മുകളിൽ നേടി എന്നുള്ള പോസ്റ്റർ മോഹൻലാൽ ഉൾപ്പെടെയുള്ള നടന്മാർ ഷെയർ ചെയ്തിരുന്നു. എന്നാൽ സിനിമ ഓ ടി ടി യിൽ എത്തിയതാവട്ടെ ഇരുപത്തിയേഴാം ദിവസവും. എങ്ങനെയാണ് 30 ദിവസം തിയേറ്ററിൽ തികച്ച ഓടാത്ത സിനിമയുടെ മുപ്പതാം ദിവസത്തെ പോസ്റ്റർ 20 ദിവസം കഴിയുമ്പോൾ തന്നെ പുറത്തിറക്കുന്നത് എന്നുള്ള സോഷ്യൽ മീഡിയ ട്രോളുകൾ ഉൾപ്പെടെ സിനിമയുടെ കളക്ഷൻ പോസ്റ്ററുമായി ബന്ധപ്പെട്ട് വന്നിരുന്നു. ഒരു ഭാഗത്ത് വിവാഹം സൃഷ്ടിച്ചപ്പോഴും സിനിമ മറുഭാഗത്ത് കയ്യടി നേടുകയും ചെയ്തിരുന്നു.
എന്നാൽ ഇന്നലെ സിനിമ ഓ ടി റിലീസ് ആയതു മുതൽ പല രീതിയിലുള്ള ട്രോളുകൾ സിനിമയിലെ പല സീനുകളെ പറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തുന്നുണ്ട്. മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള ക്ലൈമാക്സ് സീനിനെ വിജയിയുടെ ഗോഡ് എന്ന സിനിമയിലെ ഒരു രംഗവുമായി ഉപമിച്ചു കൊണ്ടുള്ള പോസ്റ്റുകളും അവസാനം ഉള്ള ക്ലൈമാക്സ് ഫൈറ്റ് ട്രോള് ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും ഇന്ദ്രജിത്ത് മോഹൻലാലിനെ കാണാനായി വിദേശത്ത് എത്തുന്നതിനെ പറ്റിയുള്ള ട്രോൾ പോസ്റ്ററുകളും ഉൾപ്പെടെ സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട പല സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും എത്തുന്നുണ്ട്.
മലയാളത്തിൽ എക്കാലത്തെയും വലിയ വിജയചിത്രം എന്ന് പ്രഖ്യാപിക്കപ്പെട്ട എമ്പുരാൻ എന്ന സിനിമ പോ ടി ടി യിൽ എങ്ങനെ സ്വീകരിക്കുന്നു എന്നുള്ള കാര്യം കണ്ടു തന്നെ അറിയേണ്ടി വരും. തിയേറ്ററുകളിലെ ആദ്യ ആഴ്ചകളിലെ ആരവത്തിനുശേഷം സിനിമയ്ക്ക് കാര്യമായ ചലനം ഉണ്ടാക്കാൻ സാധിച്ചില്ല. ആദ്യഭാഗമായ ലൂസിഫറുമായി ഉപമിക്കുമ്പോൾ സിനിമ അത്ര പോര എന്നുള്ള അഭിപ്രായം മിക്ക ആളുകൾക്കും ഉണ്ട്. ഓ ടി ടി യിൽ സിനിമ കാണുന്നത് കൂടുതലും സ്ത്രീകളും കുടുംബിനികളും ആണ് എന്നതിനാൽ തന്നെ അത്യാവശ്യം അടിയും വെടിവെപ്പും ഒക്കെയുള്ള സിനിമയുടെ ഒ ടി ടി ഭാവി കണ്ടു തന്നെ അറിയണം.