കഴിഞ്ഞ 10 വർഷത്തിനുള്ളിൽ നമ്മളുടെ ടിവി കാണുന്ന സമ്പ്രദായം ഉൾപ്പെടെ വലിയ രീതിയിൽ മാറിമറിഞ്ഞു. അതിൽ മെല്ലെ അപ്രത്യക്ഷമായ രണ്ടു ബിസിനസ് ആണ് ഡിവിഡി വിസിഡി പ്ലെയറുകൾ. ഒരു സമയം വലിയ ഫാൻ ബേസ് ഇവയ്ക്ക് ഉണ്ടായിരുന്നു. എന്നാൽ കാലത്തിന്റെ മാറ്റം ഉൾക്കൊണ്ടുകൊണ്ട് ഇവ മെല്ലെ അപ്രത്യക്ഷമായി. ഒരു സമയം സിഡി ഇറങ്ങുന്നതും കാത്ത് സിഡി വിൽക്കുന്ന കടകളിൽ നിന്ന ബാല്യം മിക്ക ആളുകൾക്കും ഉണ്ടാകും. എന്നാൽ ഓ ടി ടി സമ്പ്രദായം കൂടുതൽ ശക്തമായതോടുകൂടി ഇവ അപ്രത്യക്ഷമായി.
ഇന്ത്യയിൽ കോടിക്കണക്കിന് രൂപ ഇൻവെസ്റ്റ് ചെയ്യപ്പെട്ട ബിസിനസ് ആകയിരുന്നു ഡിവിഡി, വീസിഡി പ്ലെയറുകളുടേത്. പണ്ടുള്ള കാലത്ത് വിദേശത്തുനിന്ന് വരുന്ന ആളുകൾ ഇതിന്റെ പ്ലെയറുകൾ വാങ്ങിച്ച് വരുന്ന കാലം മലയാളികൾക്ക് ഏറെ നൊസ്റ്റാൾജിയ ആയിരിക്കും. ഒരുപക്ഷേ സിനിമ മാറാൻ പോകുന്നു എന്ന് മുൻകൂട്ടി കണ്ട ആദ്യ വ്യക്തികളിൽ ഒരാൾ കമലഹാസൻ ആയിരിക്കും. കമലഹാസൻ ആദ്യം വിശ്വരൂപം എന്ന സിനിമ നേരിട്ട് ടിവിയിലൂടെ റിലീസ് ചെയ്തപ്പോൾ മിക്ക ആളുകൾ അദ്ദേഹത്തെ കളിയാക്കി. ഇന്ന് സിനിമാലോകം അദ്ദേഹം വെട്ടിയ വഴിയിലെ കൂടിയാണ് നടക്കുന്നത്.
ആമസോൺ പ്രൈമും, ഹോട്ട് സ്റ്റാറും, സി ഫൈവും, നെറ്റ് ഫ്ലക്സും കളം നിറഞ്ഞപ്പോൾ ഇല്ലാതായത് വെൽഗേറ്റും മോസർബൈറും, സൈനയും, ഹാർമണിയും, എംപയറും ആയിരുന്നു. ഒരു സമയം സിനിമാലോകം അടക്കി വാണ സിഡി കമ്പനികൾ ആയിരുന്നു ഇത്. പണ്ട് സിനിമയുടെ സിഡി റൈറ്റ്സ് എന്ന റൈറ്റ് ഉൾപ്പെടെ ഉണ്ടായിരുന്നു. തിയേറ്റർ റിലീസിനു മുമ്പേ ഇന്ന് ഓ ടി ടി റൈറ്റ് വിൽക്കപ്പെടുന്നത് പോലെയായിരുന്നു പണ്ട് സി ഡി റൈറ്റ്സ്. മിക്ക സമയങ്ങളിലും പ്രൊഡ്യൂസർക്കുള്ള താൽക്കാലിക ആശ്വാസമായിരുന്നു ഇത്തരം സിഡി റൈറ്റ് വിൽക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ കാലം കൊണ്ടുവന്ന മാറ്റമാണ് ഇത്തരം സിഡിമായും ഇല്ലാതാക്കിയത്. ഇതിൽ സൈന ഓ ടി ടി പ്ലാറ്റ്ഫോമും ആയി രംഗത്തേക്ക് എത്തിയപ്പോൾ എംപയർ സിനിമ പ്രൊഡക്ഷനുമായി മുന്നിലെത്തി. മറ്റു കമ്പനികൾ പാടെ ഇല്ലാതായി. മുമ്പ് ടിവി ഉണ്ടാക്കുന്ന പ്രമുഖ കമ്പനികളും ഇത്തരം സിഡി പ്ലേ ചെയ്യാനുള്ള പ്ലെയറുകളും ഉണ്ടാക്കിയിരുന്നു. ഈയൊരു വ്യവസായവും ഇന്ന് കാണാ ലോകത്തേക്ക് മറഞ്ഞു. ഒരു സമയം സ്വപ്നം കാണാൻ പോലും കഴിയാത്ത നേട്ടം ആയിരുന്നു ഇത്തരം ബിസിനസ് കൊയ്തത്. ഇന്ന് സിനിമ ഡയറക്ട് ഓ ടി ടി റിലീസ് ചെയ്യുമ്പോൾ ഫണ്ട് സിഡി കടയിൽ എത്തുവാനായി 10 രൂപയും എടുത്ത് വാടകയ്ക്ക് സിഡി വാങ്ങാനായി കാത്തുനിന്ന കുട്ടിക്കാലം മിക്ക ആളുകൾക്കും ഉണ്ട്.
ഇതിൽ രസകരമായ ഒരു വസ്തുത എന്താണെന്ന് ആദ്യകാലത്ത് 150 രൂപ ആയിരുന്നു ഒരു വി സി ഡി സിഡിയുടെ വില എങ്കിൽ ഋഷിരാജ് സിംഗ് വ്യാജ സി ഡി പിടിക്കാൻ തുടങ്ങിയതോടുകൂടി ഒരു സമയം സിഡി ബിസിനസ് നന്നായി ഇടിഞ്ഞു. ഈ ഇടിവ് സംഭവിച്ചോളൂടുകൂടി 28 രൂപയ്ക്ക് അന്നത്തെ കാലത്ത് സിഡി സ്വന്തമായി വാങ്ങാൻ കഴിയുന്ന നിലയിലേക്ക് മാറിയിരുന്നു കാര്യങ്ങൾ. പിന്നീട് മെല്ലെ മെല്ലെ സിഡി വില ഉയരുകയും ആ ഉയർച്ച സിഡി ഇല്ലാതാകുന്നതിലേക്കും പരിണമിച്ചു. സിഡി ബിസിനസുമായി നടന്ന ആളുകൾ കോവിഡ് സമയത്ത് പിന്നീട് മറ്റ് കച്ചവടം ചെയ്യാനായി നിർബന്ധിക്കപ്പെട്ടു. കാരണം സിഡി ബിസിനസ് പൂർണമായും ഇല്ലാതായിരുന്നു.