Sunday, June 8, 2025
25.9 C
Kerala

വിജ്ഞാനത്തിന്റെ ചിറകിലേറാൻ പിണറായി എജുക്കേഷൻ ഹബ്ബ് നിർമ്മാണം പുരോഗമിക്കുന്നു

വൈജ്ഞാനിക മുന്നേറ്റത്തിന്റെ ഭാഗമായി ധർമ്മടം മണ്ഡലത്തിലെ പിണറായി വില്ലേജിൽ 12.93 ഏക്കർ സ്ഥലത്ത് 285 കോടി രൂപ ചെലവിൽ സമഗ്ര വിദ്യാഭ്യാസ സമുച്ചയം പിണറായി എജുക്കേഷൻ ഹബ് നിർമ്മാണം പുരോഗമിക്കുന്നു. 2024 ആഗസ്റ്റ് 23ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട ഈ പദ്ധതി കിഫ്ബി ധനസഹായത്തോടെയാണ് നടപ്പിലാക്കുന്നത്. ഐ എച്ച് ആർ ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ആൻഡ് ടെക്നോളജി, ഗവ. പോളിടെക്നിക് കോളേജ്, ഗവ. ഐടിഐ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (കെഐഎച്ച്എം), സിവിൽ സർവീസ് അക്കാദമി എന്നിവയാണ് പിണറായി എജുക്കേഷൻ ഹബിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ അടിസ്ഥാന വികസന സൗകര്യങ്ങളായ വെൽകം സെന്റർ, 20 മുറികളുള്ള അതിഥി മന്ദിരം, കാന്റീൻ, 300 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, പൊതുകളിസ്ഥലം, ഹോസ്റ്റൽ, പൊതുലൈബ്രറി, കുളം പുനരുജ്ജീവനം, വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട രണ്ട് സർവീസ് കെട്ടിടങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ഒരുക്കുന്നുണ്ട്. 20 കെഎൽഡി ശേഷിയുള്ള കോമൺ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, മൂന്നേക്കർ വിസ്തൃതിയിലുള്ള ജൈവ വൈവിധ്യ പാർക്ക് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. പദ്ധതി ഭൂമിയോട് ചേർന്ന് പിണറായി ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത്, 2000 പേർക്ക് ഇരിക്കാവുന്ന ഓപ്പൺ എയർ ഓഡിറ്റോറിയവും നിർമിക്കുന്നുണ്ട്.

പദ്ധതിയുടെ ഏകോപനച്ചുമതല ഐ എച്ച് ആർ ഡിക്കും നിർമാണ മേൽനോട്ടം കെ എസ് ഐ ടി ഐ എല്ലിനുമാണ്. 2022-23 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചത്. റവന്യൂ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ ഭൂമിയും പദ്ധതിയുടെ നടത്തിപ്പിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. നവീനമായ പുതുതലമുറ കോഴ്സുകൾ ഉൾപ്പെടെ നൽകുന്ന നിരവധി സ്ഥാപനങ്ങൾ ഒറ്റ ക്യാമ്പസിൽ ലഭ്യമാക്കുന്നത് സംസ്ഥാനത്തുതന്നെ ആദ്യമാണ്. രാജ്യത്തിനകത്തും പുറത്തും നിന്ന് വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുന്ന നിലയിലേക്ക് വളരാനുള്ള എല്ലാ അനുകൂല ഘടകങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. 2026 മാർച്ചിൽ നിർമ്മാണം പൂർത്തിയാകുന്ന രീതിയിലാണ് പ്രവർത്തനം. മൂന്നേക്കർ വിസ്തൃതിയുള്ള ബയോ ഡൈവേഴ്സിറ്റി പാർക്കും പുനർജീവിപ്പിച്ച കുളവും 250 കിലോ ലിറ്റർ ശേഷിയുള്ള പൊതു എസ് ടി പി, വൈദ്യുതി വിതരണത്തിനുള്ള ട്രാൻസ്ഫോമറുകൾ, ജനറേറ്ററുകൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള സർവീസ് കെട്ടിടങ്ങളും നിർമിക്കുന്നുണ്ട്. വിദ്യാഭ്യാസ രംഗത്തും വ്യവസായ മേഖലയിലും ഒരുപോലെ മാറ്റമുണ്ടാക്കാൻ പിണറായി എഡ്യുക്കേഷൻ ഹബ്ബ് പദ്ധതിയിലൂടെ സാധിക്കും.

Hot this week

ശബരി റെയിൽപാത യാഥാർഥ്യമാകുമ്പോഴും എല്ലാവരും മറക്കുന്ന തലശ്ശേരി – മൈസൂർ റെയിൽപാത!

കണ്ണൂർ : ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്ന ശബരി റെയിൽ പാതയ്ക്ക് ഒടുവിൽ...

മരുന്ന് നിർമ്മാണത്തിൽ ഇന്ത്യയിൽ വൻ വളർച്ച ; കൂടുതൽ ഉൽപാദനത്തിന് പുതിയ പദ്ധതികൾ

ഇന്ത്യയിൽ മരുന്ന് നിർമ്മാണത്തിനായുള്ള പ്രധാന കച്ചവട വസ്തുക്കളുടെ (ബൾക്ക് ഡ്രഗ്സ്) ഉത്പാദനം...

ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻവളർച്ച; കൂടുതൽ നിക്ഷേപം ക്ഷണിച്ച് പ്രധാനമന്ത്രി മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്തെ വ്യോമയാന മേഖലയിലെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി, അന്താരാഷ്ട്ര...

കാശ്മീരിൽ പുത്തൻ വന്ദേ ഭാരത് ഈയാഴ്ച എത്തും; വിനോദ് സഞ്ചാരത്തിൽ ഉണ്ടായിരിക്കുന്നത് വലിയ കുറവ്

തീവ്രവാദി ആക്രമത്തിനുശേഷം കാശ്മീരിലെ വിനോദസഞ്ചാര മേഖലയിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മലയാളികൾ...

കണ്ണൂർ വിമാനത്താവളം മെല്ലെ വളരുന്നു..

യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവീസിന്റെ എണ്ണത്തിലുംവർദ്ധനവ് വന്നതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം...

Topics

മറ്റൊരു അധ്യയന വർഷം കൂടി തുടങ്ങി ; സ്കൂൾ എന്ന ബിസിനസിന്റെ വരുമാനം!

മറ്റൊരു അദ്ധ്യാന വർഷം കൂടി ഇന്ന് ആരംഭിച്ചിരിക്കുകയാണ്. നിരവധി വിദ്യാർത്ഥികൾ ആണ്...

വെളിച്ചെണ്ണക്ക് റെക്കോർഡ് വില ; വിപണിയിൽ താരമായി തേങ്ങ

കഴിഞ്ഞ കുറച്ച് അധികകാലമായി വെളിച്ചെണ്ണയ്ക്ക് വൻ വില വർധനവാണ് ഉണ്ടാകുന്നത്. മിക്ക...

നേരത്തെ എത്തിയ മഴ; ലോട്ടറി അടിച്ചത് ഓൺലൈൻ വ്യാപാരികൾക്ക്

ഇക്കുറി നേരത്തെ എത്തിയ കാലവർഷം വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സാധാരണക്കാരായ കച്ചവടക്കാർക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img