കഴിഞ്ഞദിവസം പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകളിൽ ഒന്ന് ഓൺലൈൻ മണി ഗെയിമുകൾക്കെതിരെയുള്ള നിയമമാണ്. നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ഗെയിമുകളെ പ്രമോട്ട് ചെയ്യുന്നത്. മലയാളത്തിൽ തന്നെ നിരവധി സെലിബ്രിറ്റികൾ ഇത്തരം ഗെയിമുകളെ പ്രമോട്ട് ചെയ്ത് വലിയ നേട്ടം കൈവരിച്ചിരുന്നു. ഇത്തരം ഗെയിമുകൾ പ്രമോട്ട് ചെയ്യുന്ന ആളുകൾക്ക് വലിയ തുകയാണ് കമ്പനികൾ ഓഫർ ചെയ്യുന്നത്. ഇതുകൊണ്ടാണ് നിരവധി സെലിബ്രിറ്റികൾ ഇത്തരം പ്രമോഷൻ ചെയ്യുവാൻ കാരണമായത്.
എന്നാൽ വലിയ തിരിച്ചടിയാണ് ഇത്തരം പണം ഉൾപ്പെട്ടിരിക്കുന്ന ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ ലഭിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ട് ഗെയിമുകൾ ജംഗ്ലി റമ്മിയും ഡ്രീം ഇലവനുമാണ്. ഇതിൽ ഡ്രീം ഇലവൻ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രധാന സ്പോൺസറും ഇന്ത്യൻ ടീമിന് ഉൾപ്പെടെ വലിയ തുക വർഷം നൽകുന്ന സ്പോൺസറുമാണ്. എന്നാൽ പുതിയ നയം വരുന്നതോടുകൂടി ഡ്രീം ഇലവൻ എന്ന ഗെയിമിംഗ് ആപ്ലിക്കേഷൻ ഇല്ലാതാകും എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വലിയ രീതിയിലുള്ള റിസ്ക് ഉൾപ്പെട്ടിരിക്കുന്ന ഗെയിം ആണ് ഡ്രീം ഇലവൻ.
ഡ്രീം ഇലവനിൽ നമ്മൾ ഒരു നിശ്ചിത തുക ഇൻവെസ്റ്റ് ചെയ്തശേഷം പല തുകയ്ക്കുള്ള ഗെയിമുകൾ ലഭ്യമായിരിക്കും. ഇതിൽ നമുക്ക് ബഡ്ജറ്റിന് ചേർന്ന ഗെയിം തിരഞ്ഞെടുച്ച ശേഷം 11 ടീമിട്ട് ആ ടീമിൽ ഏറ്റവും കൂടുതൽ പോയിന്റ് ലഭിക്കുന്ന ആൾ ജയിക്കുന്നതാണ് രീതി. അതായത് ഒരേസമയം ഒരു ഗെയിമിൽ നിരവധി ആളുകൾ ജോയിൻ ചെയ്യും. എല്ലാ ആളുകളും ഒരേ തുക ഈ ഗെയിമിനായി ഇൻവെസ്റ്റ് ചെയ്യും. നമ്മൾ തിരഞ്ഞെടുക്കുന്ന പ്ലേയേഴ്സ് അതാണ് ദിവസം കളിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പോയിന്റുകൾ ലഭിക്കും. ഈ പോയിന്റുകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും സമ്മാനഘടന.
ഇതിൽ വലിയ രീതിയിലുള്ള ലാഭമാണ് ഇത്തരം ആപ്ലിക്കേഷനുകൾ സ്വന്തമാക്കുന്നത്. കൂടാതെ സൈക്കോട്ടിസ്റ്റുകളുടെയും സൈക്കോളജിസ്റ്റുകളുടെയും അഭിപ്രായപ്രകാരം വലിയ രീതിയിലുള്ള അഡിക്ഷൻ ആണ് ഇത്തരം ഗെയിമുകൾ ആളുകളിൽ ഉണ്ടാക്കുന്നത്. അഡിക്ഷനും പണം ഉൾപ്പെട്ടിരിക്കുന്ന സാഹചര്യവും ഇത്തരം ഗെയിമുകളിൽ അതി രൂക്ഷമാണ് എന്നതിനാലാണ് ഇത്തരം ഗെയിമുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ ഡ്രീം ഇലവൻ പോലുള്ള ഗെയിമുകളിൽ നമ്മൾ നിക്ഷേപിച്ചിരിക്കുന്ന തുക വിഡ്രോ ചെയ്യാനുള്ള സംവിധാനമുണ്ട്. എന്നാൽ മറ്റു തുക ഇൻവെസ്റ്റ് ചെയ്യാൻ കഴിയില്ല.
ഇതേപോലുള്ള നിരവധി ആപ്ലിക്കേഷനുകൾക്കാണ് ആണ് ഇപ്പോൾ നിയന്ത്രണം വന്നിരിക്കുന്നത്. ഡ്രീം ഇലവൻ മാതൃകയിൽ പ്രവർത്തിക്കുന്ന മൈലവൻ സർക്കിൾ എന്ന ഗെയിം ആപ്ലിക്കേഷൻ നിയന്ത്രണമുണ്ട്. നേരത്തെ അഡിക്ഷന്റെ പേര് സൂചിപ്പിച്ച പബ്ജി പോലുള്ള ഗെയിമുകൾ ഇന്ത്യയിൽ വിലക്കിയിരുന്നു. എന്നാൽ പിന്നീട് പല നിർദ്ദേശങ്ങൾക്കനുസരിച്ച് ഇതിൽ ചെറിയ ഭേദഗതിയും വരുത്തിയിരുന്നു. ശക്തമായ നിയമപരിപാലനത്തിന്റെ ഭാഗമായാണ് ഇത്തരം ഗെയിമുകളിൽ നിയന്ത്രണം വരുത്തുന്നത് എന്നാണ് കേന്ദ്രത്തിന്റെ അഭിപ്രായം.
എന്നാൽ വലിയ രീതിയിലുള്ള തുകയാണ് ഇത്തരം ഗെയിമുകൾ ബിസിനസ് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യുന്നത്. ഒരു ലൈവ് ടെലികാസ്റ്റിന്ടെ കോടിക്കണക്കിന് രൂപയുടെ പരസ്യമാണ് ഇത്തരം കമ്പനികൾ നൽകുന്നത്. ഇതിൽ മുൻപന്തിയിൽ ഉള്ള കമ്പനി ഡ്രീം ഇലവൻ തന്നെയാണ്. ഇത്തരം ഗെയിമുകൾക്ക് നിയന്ത്രണം വരുമ്പോൾ മാർക്കറ്റിൽ വലിയൊരു ഇൻകംസ് നഷ്ടപ്പെടും എന്നുള്ള കാര്യം തീർച്ചയാണ് എങ്കിലും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രത്യേകിച്ച് കുട്ടികളിൽ അഡിക്ഷൻ ഉണ്ടാക്കുന്നു എന്നുള്ള കാര്യം ഗൗരവത്തോടെ കണക്കാക്കുകയാണ് കേന്ദ്രം.






