ഡൽഹിയിൽ 15 വർഷം പഴക്കമുള്ള പെട്രോൾ വാഹനങ്ങളും 10 വർഷം പഴക്കമുള്ള ഡീസൽ വാഹനങ്ങളും നിരോധിച്ചിട്ട് കാലം കുറെയായി. എന്നാൽ മറ്റുള്ള സംസ്ഥാനങ്ങളിൽ ഈ വാർത്തയ്ക്ക് പ്രചരണം ലഭിച്ചത് ഏതാനും ആഴ്ചകൾക്കു മുമ്പാണ്. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡൽഹി ഗവൺമെന്റ് ഇത്തരം വാഹനങ്ങൾക്ക് പെട്രോൾ ലഭിക്കില്ല എന്നുള്ള നിയമം കൊണ്ടുവന്നു. ഇതോടുകൂടി ഡൽഹിയിലെ പഴയ വാഹനം വിറ്റ് തുടങ്ങിയിരിക്കുകയാണ്. വളരെ ചെറിയ തുകയ്ക്കാണ് ഇത്തരം വാഹനങ്ങൾ ആളുകൾക്ക് ലഭിക്കാനാവുക.
മുൻപ് തന്നെ പലയാളുകളും കേരളത്തിൽനിന്ന് ഡൽഹിയിലേക്ക് ചെന്ന് ചെറിയ തുകയ്ക്ക് വാഹനങ്ങൾ എടുക്കുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ ഇത്തരം നിയമം കൂടി നിലവിൽ വന്നതോടുകൂടി വാഹനം ഡൽഹിയിലേക്ക് ചെല്ലുന്ന ആളുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പല യൂസ്ഡ് കാർ ഷോറൂം കാറും ഇത്തരം വാഹനങ്ങൾ ചെറിയ തുകയ്ക്ക് നൽകുന്നുണ്ട്. കേരളത്തിൽ ലഭിക്കുന്നതിന് അപേക്ഷിച്ച വലിയ വിലകുറവ് ഇത്തരം ഉപയോഗിച്ച വാഹനങ്ങൾക്ക് ഡൽഹിയിൽ ഉണ്ട് എന്നുള്ള കാര്യം തീർച്ചയാണ്.
എന്നാൽ ഇത്തരം യൂസ്ഡ് കാർ വാങ്ങാനായി ഡൽഹിയിലേക്ക് ചെല്ലുന്ന ആളുകൾ പതിവായി ചെന്ന് വീഴുന്ന വലിയ അബദ്ധം ഉണ്ട്. അതെന്താണെന്നാൽ ഇത്തരം ഡൽഹി വാഹനങ്ങൾ നിരോധിക്കുന്നത് വഴി ഈ വാഹനങ്ങൾക്ക് ഇന്ധനം ലഭിക്കാതെ ആകും. മലിനീകരണത്തിന്റെ കാരണം പറഞ്ഞാണ് നിരോധനം നിലവിൽ വന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ തൊട്ടടുത്തുള്ള സംസ്ഥാനങ്ങൾ ഈ നിയമം ഉടൻതന്നെ പ്രാവർത്തികമാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വരും ഭാവിയിൽ കേരളത്തിൽ ഉൾപ്പെടെ ഇത്തരം നിയമങ്ങൾ വന്നേക്കാം.
ഇത്തരം ഡൽഹി രജിസ്ട്രേഷൻ വാഹനങ്ങൾ മറ്റുള്ള സംസ്ഥാനങ്ങളിൽ ചെന്ന് ഓടിക്കണമെങ്കിൽ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് എൻ. ഒ. സി സർട്ടിഫിക്കറ്റ് അത്യാവശ്യമാണ്. എന്നാൽ ഡൽഹിയിൽ ഈ വാഹനം നിരോധിച്ചത് വഴി ഒരു ശതമാനം മാത്രമാണ് ഇത്തരം വാഹനങ്ങൾക്ക് മറ്റുള്ള സംസ്ഥാനങ്ങളിലേക്ക് ഓടുവാനായി ഡൽഹി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന ഈ സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സാധ്യത. വെറുതെ വീട്ടിൽ കൊണ്ടുവന്ന് ഇവിടെ ഇടാൻ കൊള്ളാമെന്നല്ലാതെ എൻ ഒ സി ലഭിക്കാത്തെടുത്തോളം നിരത്തിൽ വാഹനം ഇറക്കാൻ പറ്റില്ല. കാലാവധി കഴിയുന്ന വാഹനമായതിനാൽ ഈ സർട്ടിഫിക്കറ്റ് ലഭിക്കുക വലിയ ബുദ്ധിമുട്ടാണ്.
ഇനി കൈക്കൂലി കൊടുത്ത് സർട്ടിഫിക്കറ്റ് നടപ്പിലാക്കി എടുക്കാം എന്ന് വിചാരിച്ചാൽ കേരളത്തിൽ എത്തി ഈ വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റാൻ വലിയ തുക അവിടെയും ചിലവാകും. ചുരുക്കിപ്പറഞ്ഞാൽ ചെറിയ വിലയ്ക്ക് ഡൽഹിയിൽ ചെന്ന് വാഹനം വാങ്ങാൻ എളുപ്പമാണ് പക്ഷേ അത് കേരളത്തിൽ കൊണ്ടുവന്ന നിരത്തിലേക്ക് ഓടിക്കാൻ പറ്റുന്ന രീതിയിലേക്ക് കൊണ്ടുവരാൻ വളരെ ബുദ്ധിമുട്ടാണ് എന്നർത്ഥം. ഉപയോഗിച്ച കാർ വിൽക്കുന്ന ഷോറൂമുകൾക്ക് ഈ നിയമം വലിയൊരു ചാകരയാണ്. പക്ഷേ ഇതിന്റെ നിയമവശങ്ങൾ അറിയപ്പെടാതെ വാഹനം വാങ്ങാനായി ഇറങ്ങി പുറപ്പെടുന്ന ആളുകൾ ചെന്ന് വിടുന്നത് വലിയ ആപത്തിലാണ്.