ചൈനീസ് സ്റ്റാർട്ടപ്പ് കമ്പനിയായ ഡീപ് സീക്ക് വികസിപ്പിച്ചെടുത്ത പുതിയ കൃത്രിമ ബുദ്ധി (AI) മോഡൽ ആഗോള ടെക്‌നോളജി വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ട് വലിയ നേട്ടം കൈവരിക്കുകയാണ്. ഡീപ് സീകിന്ടെ പുതിയ മോഡൽ, കുറഞ്ഞ ചെലവിൽ ഉയർന്ന കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നതിനാൽ, നിലവിലുള്ള അമേരിക്കൻ AI മോഡലുകൾക്ക് ശക്തമായ മത്സരം നൽകുന്നു. ഇത് NVIDIA പോലെയുള്ള പ്രമുഖ ടെക്‌നോളജി കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവുകൾക്ക് കാരണമായി.
DeepSeek-ന്റെ AI മോഡൽ, കുറഞ്ഞ ശേഷിയുള്ള ചിപ്പുകൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്തതും കുറഞ്ഞ നിക്ഷേപം മാത്രമുണ്ടായതുമായതിനാൽ, ChatGPT പോലെയുള്ള വലിയ AI മോഡലുകൾക്ക് സമാനമായ പ്രവർത്തനക്ഷമത കൈവരിക്കുന്നു. ഈ നേട്ടം, ചൈനയുടെ AI രംഗത്തെ വേഗതയേറിയ മുന്നേറ്റം സൂചിപ്പിക്കുന്നു.
DeepSeek-ന്റെ വിജയകരമായ മുന്നേറ്റം, NVIDIA പോലെയുള്ള അമേരിക്കൻ ടെക്‌നോളജി കമ്പനികളുടെ ഓഹരി വിലയിൽ വൻ ഇടിവുകൾക്ക് കാരണമായി. NVIDIA-യുടെ ഓഹരി വിലയിൽ 16.9% വരെ ഇടിവ് സംഭവിച്ചു. മൈക്രോസോഫ്റ്റ്, ആൽഫബെറ്റ് (ഗൂഗിൾ മാതൃകമ്പനി) തുടങ്ങിയ മറ്റ് ടെക്‌നോളജി കമ്പനികളും ഈ മാറ്റത്തിന്റെ ആഘാതം അനുഭവിച്ചു. ഡീപ് സീക്കിന്റെ മുന്നേറ്റം ഒട്ടുമിക്ക എഐ പ്ലാറ്റ്ഫോമുകൾക്കും ഇപ്പോൾ വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്. Chat gpt, ഗൂഗിൾ ജെമിനി പോലുള്ള പ്ലാറ്റ്ഫോമുകളെ അതിജീവിച്ചു കൊണ്ടാണ് ചൈനീസ് എ ഐ യുടെ മുന്നേറ്റം.
ഡീപ് സീക്ക-ന്റെ AI മോഡലുകൾ തുറന്ന സോഴ്സ് ആകുന്നതിനാൽ, ഏവർക്കും ഈ സാങ്കേതിക വിദ്യയുടെ കോഡ് ഉപയോഗിക്കാനും മാറ്റങ്ങൾ വരുത്താനും കഴിയും. തികച്ചും തുറന്ന രീതിയിൽ തന്നെ ആർക്കുവേണമെങ്കിലും ഇതിൽ കയറി കോഡുകൾ ഉൾപ്പെടെ നടത്തി കസ്റ്റമൈസ് ചെയ്യാൻ കഴിയുമെന്നതിനാൽ തന്നെ പ്ലാറ്റ്ഫോമുകൾക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുമെന്ന് തീർച്ച. പ്രത്യേകിച്ച് അമേരിക്ക പോലെ മുൻനിര രാജ്യങ്ങൾക്ക് പോലും കഴിയാത്ത രീതിയിലുള്ള ഒരു ടൂൾ ആണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഇത് മാർക്കറ്റിൽ കോമ്പറ്റീഷൻ ശക്തമാക്കും എന്നുള്ള കാര്യം തീർച്ച.