“സൈലന്റ് ലേ ഔഫ്” എന്ന പേരിൽ ഇന്ത്യയിൽ നിരവധി ആളുകളെ പിരിച്ചുവിടുന്നത് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), ഇൻഫോസിസ്, ആക്സഞ്ചർ തുടങ്ങിയ പ്രധാന കമ്പനികളിൽ നിന്നായി കുറഞ്ഞത് 50,000 ജീവനക്കാർക്ക് ജോലി നഷ്ടമാകാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനോടൊപ്പം തന്നെ നിരവധി ആളുകൾക്ക് ജോലി നഷ്ടമായി കഴിഞ്ഞു. ഇത് ഈ വർഷം മുഴുവൻ തുടരും എന്നാണ് വിദഗ്ധർ ഉൾപ്പെടെ പറയുന്നത്.
കൃത്രിമ ബുദ്ധി (AI) സംവിധാനങ്ങളുടെ വ്യാപക ഉപയോഗം, വിദേശ വിപണികളിലെ അനിശ്ചിതത്വം, യുഎസിലെ വിസാ നയങ്ങളിലെ കർശനത തുടങ്ങിയവയാണ് ഈ സ്ഥിതിക്ക് കാരണമായി പറയപ്പെടുന്നത്. എഐയുടെ കടന്നു കയറ്റം കാരണം മിക്ക ജോലികളും നിർമിത പുധിയിൽ ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് കാലം മാറുന്നത് നിരവധി ആളുകളെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഫോട്ടോ ഡിസൈനിങ്, എഡിറ്റിംഗ്, കണ്ടന്റ് റൈറ്റിംഗ്, പ്ലാനിങ്, റെക്കോർഡ് കീപ്പിംഗ് തുടങ്ങിയ മേഖലകളിൽ നിർമ്മിത ബുദ്ധി വലിയ രീതിയിൽ ബാധിച്ചതായി പറയപ്പെടുന്നു. ചില കമ്പനികൾ ചെലവ് കുറയ്ക്കാനുള്ള ഭാഗമായാണ് ജീവനക്കാരെ നിശബ്ദമായി പിരിച്ചുവിടുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ടിസിഎസിൽ മാത്രം ഏകദേശം 12,000 പേരെയും, ആക്സഞ്ചറിൽ 11,000 പേരെയും പിരിച്ചുവിടൽ നയം ബാധിക്കുന്നതായി ആണ് സൂചന. ജോലി നഷ്ടപ്പെട്ട ജീവനക്കാർക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും, പരിചയസമ്പന്നരായ പ്രൊഫഷണലുകൾക്കും പുതിയ തൊഴിൽ കണ്ടെത്തുന്നത് കഠിനമായിത്തീർന്നുവെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. ഒരു ജോലിയിൽ വിദഗ്ധരായ ഉള്ള ആളുകൾ ആവശ്യപ്പെടുന്നതിനേകളും കുറഞ്ഞ തുകയ്ക്ക് പുതിയ ആളുകൾ അതേ ജോലി ചെയ്തു കൊടുക്കുന്നത് പരിസമ്പന്നരായ ആളുകളെ ബാധിക്കുന്നുണ്ട്. ഓട്ടോമേഷൻ, എഐ തുടങ്ങിയ സാങ്കേതിക പരിഷ്‌കരണങ്ങൾ ഭാവിയിൽ കൂടുതൽ ജോലികൾ അപകടത്തിലാക്കാനിടയുണ്ടെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.






