വലിയ നടപടിയുമായി ഹൈക്കോടതി. റിലയൻസ് ഗ്രൂപ്പിന്റെ പേരുകളും ലോഗോയും ഉൾപ്പെടെ ദുരുപയോഗം ചെയ്ത ആളുകൾക്കെതിരെയാണ് കോടതിയുടെ നടപടി. റിലയൻസ് ഗ്രൂപ്പിന്റെ പേരുകളും ജിയോ ബ്രാൻഡിന്റെയും പേരുകൾ ഉപയോഗിച്ച് വ്യാജ ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴി വിൽക്കുന്നവർക്കെതിരെ ഡെൽഹി ഹൈക്കോടതി കർശന നടപടി സ്വീകരിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട്, മീഷോ, സ്നാപ്‌ഡീൽ, ഇന്ത്യമാർട്ട് എന്നിവ ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഈ ഉൽപ്പന്നങ്ങൾ കോടതിക്ക് പരാതി ലഭിച്ചത്.
‘Reliance’ എന്ന പേരിൽ പൊഹ, ഉഴുന്ന്, ഗോതമ്പ്, മുളകുപൊടി തുടങ്ങിയ സാധനങ്ങൾ വ്യാജമായി വിൽക്കുന്നത് കോടതി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതിനുപുറമേ റിലയൻസ് എന്ന കമ്പനി വിൽക്കുന്ന പല സാധനങ്ങളും വ്യാജ രൂപത്തിൽ ഓൺലൈനിൽ ലഭ്യമാണ്. കൃത്യമായ രീതിയിൽ റിലയൻസിന്റെ മാർക്കറ്റ് മനസ്സിലാക്കിയാൽ ഇത്തരം കച്ചവടക്കാർ ഈ പേര് ഉപയോഗിച്ച് സാധനങ്ങൾ മാർക്കറ്റിലേക്ക് എത്തിക്കുന്നത് എന്നുള്ള നിരീക്ഷണമാണ് കോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായത്. ചിലവർക്കും റിലയൻസിന്റെ ലോഗോയും പാക്കറ്റ് രൂപവും ഉപയോഗിച്ചാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും ആരോഗ്യത്തിന് ഹാനികരവുമാകാൻ സാധ്യതയുള്ളതുമായ സാഹചര്യമാണിത്.
കോടതി ഈ ഉൽപ്പന്നങ്ങൾ കൃത്യമായ രീതിയിൽ പരിശോധിച്ച ശേഷമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കൃത്യമായ രീതിയിൽ ട്രേഡ് മാർക്കിങ്ങും കോപ്പി റൈറ്റും നേടിയ സ്ഥാപനമാണ് റിലയൻസ്. ഇവരുടെ പേരിൽ മറ്റൊരാൾക്കും സാധനം മാർക്കറ്റിൽ എത്തിക്കാൻ സാധിക്കില്ല. ഈ വ്യവസ്ഥയുടെ കൃത്യമായ ലങ്കരമാണ് റിലയൻസിന്റെ പേര് ഉപയോഗിച്ച് കച്ചവടം ചെയ്തത് വഴി ചില ആളുകൾ നടത്തിയത് എന്നുള്ള നിരീക്ഷണം കോടതി നടത്തി. ഇത്തരത്തിലുള്ള വസ്തുക്കൾ വിൽക്കുന്നവരും പരസ്യം ചെയ്യുന്നവരും നിരോധനത്തിന് വിധേയരായി. “റിലയൻസ്” എന്ന പേര് ഉപയോഗിക്കാൻ യാതൊരു അധികാരവും ഇവർക്കില്ലെന്നും, ഉപഭോക്താക്കളുടെ വിശ്വാസം കെടുത്തുന്ന പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.