Friday, June 13, 2025
29.5 C
Kerala

വെളിച്ചെണ്ണ വില ഇരട്ടിയിലേറെ 

 മലയാളികളുടെ തീൻമേശയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് വെളിച്ചെണ്ണ. ഭക്ഷണത്തിനും തലയിൽ തേക്കാനും വിളക്ക് കത്തിക്കാനും ഉൾപ്പെടെ മലയാളികൾ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിന് കയ്യും കണക്കുമില്ല. മിക്ക മലയാളി വീടുകളിലും വെളിച്ചെണ്ണ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഗവാക്ക് തന്നെയാണ്. തേങ്ങ ആട്ടി എടുക്കുന്ന വെളിച്ചെണ്ണ പക്ഷേ ഇന്ന് മാർക്കറ്റിൽ പൊള്ളുന്ന വിലക്കാണ് ലഭിക്കുന്നത്.

 ഒരു വർഷത്തിനുള്ളിൽ വെളിച്ചെണ്ണ വില ഇരട്ടിയിലേറെയായി. കഴിഞ്ഞവർഷം ഇതേസമയം ലീറ്ററിന് 150ന് അടുത്തായിരുന്നു വെളിച്ചെണ്ണയ്ക്കു വില. ഇപ്പോൾ 340ൽ എത്തി. മില്ലുകളിൽ 400 രൂപവരെ നീളുകയാണു വില. കമ്പോളത്തിൽ വെളിച്ചെണ്ണ വില ഓരോദിവസവും കൂടുന്നതും പ്രതിസന്ധി ഇരട്ടിയാക്കുകയാണ്. 

കഴിഞ്ഞ വർഷം, ഇതേസമയം പച്ചത്തേങ്ങയ്ക്കു കിലോഗ്രാമിന് 30 രൂപയായിരുന്നു വില. എന്നാൽ, കഴിഞ്ഞ വർഷം 3000 പച്ചത്തേങ്ങ വിറ്റ കർഷകർക്ക് ഇക്കുറി കിട്ടിയത് 1000 തേങ്ങയാണ്. തേങ്ങ ഉൽപാദനം കുത്തനെ കുറഞ്ഞതും വെളിച്ചെണ്ണ വില കൂടാൻ കാരണമായെന്നു കച്ചവടക്കാർ പറയുന്നു. ക്ഷേത്രങ്ങളിലും കോട്ടങ്ങളിലും വിളക്കു തെളിക്കാൻ പ്രധാനമായി ഉപയോഗിക്കുന്നതു വെളിച്ചെണ്ണയാണ്. വരുമാനമില്ലാത്ത ക്ഷേത്രങ്ങളും പ്രതിസന്ധിയിലാണ്.

Hot this week

അഹമ്മദാബാദില്‍ എയര്‍ഇന്ത്യ വിമാനം തകര്‍ന്നുവീണ് വൻ അപകടം; വിമാനത്തിലുണ്ടായിരുന്നത് 242 യാത്രക്കാര്‍

അഹമ്മദാബാദ് : ഗുജറാത്തില്‍ എയർഇന്ത്യ വിമാനം തകർന്നുവീണ് വൻ അപകടം. അഹമ്മദാബാദ്...

ലുലുവിന്റെ ഇരട്ട ഐ.ടി ടവറുകൾ ജൂൺ 28 ന് തുറക്കുന്നു; ഇത് ലുലുവിന്റെ മറ്റൊരു വിസ്മയം

കൊച്ചി സ്മാർട്ട് സിറ്റിയിൽ 152 മീറ്റർ ഉയരമുള്ള 30 നിലകളിലായി കേരളത്തിലെ...

കണ്ണൂര്‍ നാടൻ ഫെനി വരുന്നു

കണ്ണൂരിലെ പയ്യവൂര്‍ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്കിന് ഗോവയുടെ ഫെനിയെ പോലെ...

Topics

ട്രമ്പിന്റെ ടാക്സ് യുഎസ് മലയാളികളുടെ ഓണസദ്യയെയും ബാധിക്കും!

ഓണം ആഘോഷിക്കാൻ നമ്മുടെ കേരളത്തിൽ ജീവിക്കുന്ന ആളുകളെ പോലെ തന്നെ എന്ന്...

ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ; നിരീക്ഷണം ശക്തമാക്കും

ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള ട്രോളിംഗ്...

ശബരി റെയിൽപാത യാഥാർഥ്യമാകുമ്പോഴും എല്ലാവരും മറക്കുന്ന തലശ്ശേരി – മൈസൂർ റെയിൽപാത!

കണ്ണൂർ : ദീർഘകാലമായി കേരളത്തിന്റെ ആവശ്യമായിരുന്ന ശബരി റെയിൽ പാതയ്ക്ക് ഒടുവിൽ...
spot_img

Related Articles

Popular Categories

spot_imgspot_img