കൊച്ചി മെട്രോ എന്നത് നിമിഷ കാലങ്ങൾക്കുള്ളിൽ എല്ലാവർക്കും പ്രിയപ്പെട്ട ഒന്നായി മാറിയ മെട്രോ റെയിൽ ആണ്. നിരവധി ആളുകളാണ് ദിനംപ്രതി കൊച്ചി മെട്രോ ഉപയോഗിക്കുന്നത്. മെട്രോ വന്നത് നഗരത്തിലെ ട്രാഫിക്കിന് ചെറിയൊരു തോതിലെങ്കിലും ശമനവും ആയിട്ടുണ്ട്. ഇപ്പോൾ കൊച്ചി മെട്രോ ട്രെയിൻ മാതൃകയിൽ പുത്തൻ ഇലക്ട്രിക് ബസ് സർവീസ് തുടങ്ങി എന്നുള്ള വാർത്തകൾ പുറത്തേക്ക് വരികയാണ്.
യാത്രക്കാരുടെ സൗകര്യാർത്ഥം പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് മെട്രോയുടെ ഇലക്ട്രിക് സർവീസിന് തുടക്കം ആയിരിക്കുന്നത്. കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളം ഉൾപ്പെടെ ഇലക്ട്രിക് ബസ് ബന്ധിപ്പിക്കുന്നുണ്ട്. ബുധനാഴ്ച മന്ത്രി പി രാജീവ് ഇലക്ട്രിക് ബസ് ജനങ്ങൾക്കായി ഉദ്ഘാടനം ചെയ്തു. സാധാരണക്കാരായ മെട്രോ യാത്രക്കാർക്ക് ബസ് കൃത്യമായി രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിക്കും. മെട്രോ ട്രെയിനിൽ ഉള്ള സൗകര്യങ്ങൾ ബസ്സിൽ ലഭ്യമാക്കുക എന്നുള്ള ലക്ഷ്യത്തോടെയാണ് ഇലക്ട്രിക് ബസ് സർവീസിൽ തുടക്കം ആയിരിക്കുന്നത്.
ബസ്സിന്റെ ആദ്യ സർവീസ് കളമശ്ശേരിയിൽ തുടങ്ങി. ഫ്ലാഗ് ഓഫ് ചെയ്താണ് ഉദ്ഘാടന കർമ്മം മന്ത്രി നിർവഹിച്ചത്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയാണ് ബസ് നിർമ്മാണം. 33 സീറ്റുകൾ ബസ്സിൽ ഉൾപ്പെടുന്നു. മൊബൈൽ ഫോൺ ചാർജ് ചെയ്യാനുള്ള പോർട്ട് അടക്കം ബസ്സിൽ നൽകിയിരിക്കുന്നു.എം.എല്‍.എ മാരായ കെ.എന്‍ ഉണ്ണികൃഷ്ണന്‍, അന്‍വര്‍ സാദത്ത് കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണൻ, കൗൺസിലർ ജമാൽ മണക്കാടന്‍,കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ,അഡീഷണണന്‍ ജനറല്‍ മാനേജര്‍( അര്‍ബന്‍ ട്രാന്‍സ്‌പോര്‍ട്ട്) ഗോകുല്‍ ടി.ജി,രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ ഉദ്ഘാടനത്തിൽ പങ്കെടുത്ത സംസാരിച്ചു.
ഇന്ന് രാവിലെ മുതല്‍ ആലുവ എയര്‍പോര്‍ട്ട് റൂട്ടിലും കളമശേരി റൂട്ടിലും സര്‍വ്വീസ് ലഭ്യമാകും. തുടര്‍ന്ന് അടുത്തഘട്ടത്തിൽ പദ്ധതി വ്യാപിപ്പിക്കുന്നതോടെ മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലും ബസ് സർവീസ് എത്തിത്തുടങ്ങും. ഇന്റർനാഷണൽ എയർപോർട്ട്, കളമശ്ശേരി മെഡിക്കൽ കോളേജ്, കാക്കനാട് വാട്ടർ മെട്രോ, ഇൻഫോപാർക്ക്, കലക്ടറേറ്റ്, കിൻഫ്ര പാർക്ക്, ഹൈക്കോട്ട് തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലെ പോയിന്റുകളിൽ ബസ്സുകൾ എത്തും. എയർപോർട്ട് റൂട്ടിൽ 80 രൂപയും മറ്റു റൂട്ടുകളിൽ കിലോമീറ്റർ 20 രൂപയും എന്നുള്ള രീതിയിലാണ് തുടക്കത്തിൽ ബസിന്റെ നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്.
15 ഇലക്ട്രിക് ബസുകളാണ് ആദ്യഘട്ടത്തിൽ കൊച്ചി മെട്രോ സർവീസ് ഉൾപ്പെടുക. പദ്ധതി വിജയമാണ് എങ്കിൽ കൂടുതൽ ബസുകൾ വാങ്ങാനും കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും ആലോചനയുണ്ട്. നിലവിൽ എയർപോർട്ട് റൂട്ടിൽ നാലു ബസുകളും കളമശ്ശേരി റൂട്ടിൽ രണ്ടു ബസ്സുകളും ആണ് ഓടി തുടങ്ങുക. എയർപോർട്ട് റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിട്ട് ഇടവെട്ടും അല്ലാതെ സമയങ്ങളിൽ 30 മിനിറ്റ് ഇടപെട്ടും ബസ് ഉണ്ടായിരിക്കും.
രാവിലെ ആറ് മുക്കാൽ മുതൽ രാത്രി 11 വരെ ബസ് സർവീസ് ജനങ്ങൾക്ക് ഉപയോഗപ്പെടുത്താൻ സാധിക്കും. കളമശ്ശേരി റൂട്ടിൽ എട്ടര മുതൽ രാത്രി 7 വരെയാകും ബസ് സർവീസ്. ഈ റൂട്ടിൽ 30 മിനിറ്റ് ഇടപെട്ട് ആയിരിക്കും തിരക്കുള്ള സമയങ്ങളിൽ ബസ് ഓടുക. ബസിന്റെ ചാര്‍ജിംഗ്, ഓപ്പറേഷണല്‍ ഷെഡ്യൂളിംഗ് സാങ്കേതിക സഹായം എന്നിവ ജിഐസി ആണ് നല്‍കുന്നത്.