ഇന്ന് അഖിലേന്ത്യ പണിമുടക്കിന് സിഐടിയു ആഹ്വാനം ചെയ്തതിനാൽ ഇന്ത്യയിൽ ഉടനീളം കോടികളുടെ നഷ്ടമാണ് കണക്കാക്കുന്നത്. കഴിഞ്ഞദിവസം രാത്രി 12 മണി മുതൽ 24 മണിക്കൂർ ഹർത്താലിനാണ് ആഹ്വാനം. അതായത് ഇന്ന് രാത്രി 12 മണി വരെ പണിമുടക്ക് നീളുമെന്ന് സാരം. വലിയ രീതിയിലുള്ള നഷ്ടമാണ് പല ബിസിനസ് സ്ഥാപനങ്ങൾക്കും ഇന്നത്തെ പണിമുടക്ക് കാരണം കണക്കാക്കുന്നത് എങ്കിലും മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളമാണ് പണിമുടക്കിൽ മുന്നിൽ.
മറ്റുള്ള സംസ്ഥാനങ്ങളിൽ പണിമുടക്കിന്റെ ആഘാതം കുറവാക്കാറാണ് പതിവ്. പണിമുടക്ക് തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ തികച്ചും ഹർത്താലിന്റെ പ്രതീതിയാണ്. അവശ്യ സർവീസുകളും ആംബുലൻസും എയർപോർട്ട് വാഹനങ്ങളും ട്രെയിൻ യാത്രകളുടെ വാഹനങ്ങളും ഉൾപ്പെടെ കടത്തിവിടുന്ന സമരക്കാർ പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന് പുറമെ അനാവശ്യമായി പുറത്തിറക്കുന്ന സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ കേരളത്തിലെ പല ഭാഗത്തും തടുക്കുന്ന വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ തന്നെ സാധാരണഗതിയിൽ പുറത്തേക്ക് ഇറക്കുന്ന ആളുകൾ ഇന്ന് പുറത്തേക്കിറങ്ങാൻ സാധ്യതയില്ല.
വലിയ രീതിയിൽ കേരളത്തിലെ പണിമുടക്ക് ബാധിക്കുമ്പോൾ കെഎസ്ആർടിസിക്ക് പോലും രക്ഷയില്ല. ഓടാൻ ശ്രമിച്ച നിരവധി കെഎസ്ആർടിസി ബസ്സുകൾ ഉൾപ്പെടെ തടഞ്ഞ വാർത്തയാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ ചുരുങ്ങിയത് 14 ജില്ലകളിലും ആയി 200 കോടിക്ക് മുകളിലാണ് ഇന്ന് ഒരു ദിവസത്തെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. മെട്രോ ഓടുന്നുണ്ട് എങ്കിലും ആളുകൾ വളരെ കുറവാണ്. മാളുകൾ ഉൾപ്പെടെ കേരളത്തിൽ അടഞ്ഞുകിടക്കുന്നതിനാൽ ഏറ്റവും കൂടുതൽ കേരളത്തിലെയാണ് ഈ പണിമുടക്ക് ബാധിക്കുന്നത്.





