കേരളത്തിൽ വലിയ മാറ്റമാണ് വികസനപരമായി ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുൻപ് കമ്പ്യൂട്ടർ വരുന്നതുമായി ബന്ധപ്പെട്ട് സമരം നേരിട്ട നാടാണിത്. കമ്പ്യൂട്ടർ വരുന്നതോടുകൂടി സാധാരണക്കാർക്ക് തൊഴിൽ ഇല്ലാതാകില്ല എന്ന് ഉൾപ്പെടെ നാട്ടിൽ വാദം ഉണ്ടായിരുന്നു. കമ്പ്യൂട്ടർ വരുന്നതിനെതിരെ സമരം ചെയ്ത നാട്ടിൽ ഇന്ന് സ്കൂളുകളിൽ ഉൾപ്പെടെ സ്മാർട്ട് ക്ലാസ് റൂം ആണ്. അത്രത്തോളം ആണ് കഴിഞ്ഞ ഏതാനും വർഷങ്ങളിൽ കേരളം നേരിട്ട വളർച്ച. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളം മറ്റ് ഏത് സംസ്ഥാനങ്ങളെക്കാളും മുന്നിലാണ് എന്ന് തെളിയിക്കുന്നതാണ് കേരളത്തിലെ സ്കൂളുകളിൽ ഇപ്പോൾ തയ്യാറായി നിൽക്കുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ.
ദിനംപ്രതി കേരളത്തിൽ വിദ്യാഭ്യാസപരമായി വലിയ വളർച്ചയാണ് ഉണ്ടാക്കുന്നത്. സ്കൂളുകൾ ഇന്ന് ലോകോത്തര നിലവാരത്തിലേക്കാണ് ഉയരുന്നത്. പല വിവാദങ്ങളും സ്കൂളിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഉണ്ടാവുന്നുവെങ്കിലും ക്വാളിറ്റിയുടെ കാര്യത്തിൽ സർക്കാർ സ്കൂളുകൾ ഇന്ന് ഏത് സംസ്ഥാനത്തെയും ഹൈക്ലാസ് സ്കൂളുകളോട് കിടപിടിക്കാൻ പറ്റുന്ന രീതിയിലേക്ക് മാറി. വലിയ രീതിയിലുള്ള പ്രവർത്തനമാണ് സ്കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട് പിന്നിൽ നടക്കുന്നത്. വലിയ രീതിയിൽ പ്ലാനിങ് ഉൾപ്പെടെ സ്കൂളുകളുമായി ബന്ധപ്പെട്ട മുന്നോട്ടേക്കുള്ള യാത്രയ്ക്ക് സർക്കാർ നടത്തുന്നുണ്ട്.
വർഷങ്ങൾക്കു മുമ്പേ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സമയത്ത് ആയിരുന്നു കേരളത്തിൽ ഐടി എന്ന വിഷയം തുടങ്ങിയത്. ആ വിഷയം എല്ലാ വിദ്യാർത്ഥികളും പഠിക്കണമെന്ന് നിർബന്ധത്തിലേക്ക് അദ്ദേഹത്തിന്റെ സർക്കാർ എത്തിച്ചു. ഇന്ന് കേരളത്തിൽ വലിയ രീതിയിലുള്ള വളർച്ചയാണ് ഐടി മേഖലയ്ക്ക് ഉണ്ടാകുന്നത്. വലിയ തൊഴിലവസരങ്ങളാണ് ഐടി മേഖലയിൽ സൃഷ്ടിക്കപ്പെടുന്നത്. അതിന്റെയൊക്കെ തുടക്കം സ്കൂളുകളിൽ ഐടി എന്ന വിഷയം തുടങ്ങിയതാണ്. സ്കൂളുകളിൽ ദിനംപ്രതി അന്താരാഷ്ട്ര നിലവാരത്തിലേക്ക് എത്തുകയാണ്.
ഇന്ന് നമുക്കൊരു സർക്കാർ സ്കൂളിൽ ചെന്ന് കഴിഞ്ഞാൽ ഇൻഫ്രാ സ്ട്രക്ചർ പരമായി ഉൾപ്പെടെ വലിയ മാറ്റമാണ് മുൻപുള്ളതിനെ അപേക്ഷിച്ച് വന്നിരിക്കുന്നത്. ഓടിട്ട ചോർന്നൊലിക്കുന്ന ക്ലാസ് റൂമുകൾ ഒക്കെ ഇപ്പോൾ കാണാൻ പോലും കഴിയില്ല. ചില സ്കൂളുകളിൽ ഇന്ന് തീയറ്റർ സംവിധാനം ഉൾപ്പെടെ ഉണ്ട്. കുടിവെള്ളം ലഭിക്കുന്നതിനായി മുമ്പ് കിണർ ആയിരുന്നു എങ്കിൽ ഇന്ന് കിണറിലെ വെള്ളം ഫിൽറ്റർ ചെയ്താണ് വിദ്യാർത്ഥികളിലേക്ക് എത്തുന്നത്. ഭക്ഷണം കഴിക്കാൻ ആഗ്രഹമുള്ള കുട്ടികൾക്ക് കാന്റീൻ സംവിധാനം വരെ ഇന്ന് പല സ്കൂളുകളിലും ഉണ്ട്.
സ്കൂളുകളിൽ വലിയ മാറ്റത്തിന് കാരണമായത് മാറിവന്ന മന്ത്രിമാരുടെ ഇടപെടലാണ്. സിലബസിന്റെ കാര്യത്തിലും കേരളത്തിലെ വിദ്യാഭ്യാസമേഖല മുന്നിലാണ്. ചെറിയ സ്കൂളുകളിൽ പോലും ഇന്ന് ബസ് സർവീസ് കുട്ടികൾക്ക് നൽകുന്നുണ്ട്. ഇതോടൊപ്പം തന്നെ കുട്ടികൾക്ക് ആവശ്യമുള്ള പാഡ് വെന്റിങ് മെഷീൻ ഉൾപ്പെടെ സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. മിക്ക സ്കൂളുകളിലും പഠിക്കാൻ ആവശ്യത്തിനുള്ള കാര്യങ്ങൾക്ക് പുറമേ കളിക്കാൻ ആവശ്യത്തിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്ക് കൂടുതൽ പല കാര്യങ്ങളെക്കുറിച്ച് അറിവ് നേടാനായി പല രീതിയിലുള്ള വർക്ക് ഷോപ്പുകൾ ഉൾപ്പെടെ പല സമയത്തും സ്കൂളുകളിൽ നടക്കുന്നുണ്ട്.
ഇത്തരത്തിൽ കേരളത്തിലെ സ്കൂൾ എല്ലാ തരത്തിലും എല്ലാ മേഖലയിലും മുന്നോട്ടേക്ക് സഞ്ചരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളിലൊക്കെ എസ്എസ്എൽസി പ്ലസ് ടു പോലുള്ള ക്ലാസുകളിൽ മികച്ച മുന്നേറ്റമാണ് റിസൾട്ട് പരമായി കേരളത്തിൽ ഉണ്ടായിരിക്കുന്നത്. ഇത് പല രീതിയിലുള്ള മാർക്ക് എളുപ്പത്തിൽ നൽകിയത് കൊണ്ടാണ് എന്ന് പല ആളുകളും പറയുന്നുണ്ട് എങ്കിലും ഇതിന്റെ മറ്റൊരു വശം കുട്ടികൾക്ക് ഇന്ന് അത്രയ്ക്കും ക്വാളിറ്റി ഉണ്ട് എന്നതാണ്. ചില സ്കൂളുകളിൽ ഇന്ന് നീന്തൽ പരിശീലനവും സ്പോർട്സിലെ പല കായിക ഇനത്തിനു വേണ്ടിയുള്ള പരിശീലനവും ഉൾപ്പെടെ നൽകുന്നത് കേരളത്തിന്റെ ആഗോള വളർച്ചയ്ക്ക് ഭാവിയിൽ കാരണമാകുന്ന ഒരു കാര്യമാണ്.