കാർ മാർക്കറ്റിൽ വീണ്ടും വലിയൊരു തിരിച്ചുവരവ് നടത്തുകയാണ് മാരുതി. കഴിഞ്ഞവർഷത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഇന്ത്യയിൽ വിറ്റുപോയ കാർ ടാറ്റ പഞ്ച് ആണെങ്കിൽ ഇപ്പോൾ മാരുതിക്ക് അനുകൂലമായി മാറുകയാണ്. ഒരു സമയത്ത് ഏറെ ദൂരം പിന്തള്ളി മുമ്പോട്ടേക്ക് നിൽക്കുന്ന കമ്പനിയായിരുന്നു മാരുതി. മാരുതിയുടെ altoയും സ്വിഫ്റ്റും വേഗൺ ആറും ഒക്കെ കളം നിറഞ്ഞു കളിച്ച സമയം ഉണ്ടായിരുന്നു. എന്നാൽ കാലം മാറുന്നതിനനുസരിച്ച് മാർക്കറ്റിൽ ടാറ്റ ഗ്രൂപ്പ് വലിയൊരു ശക്തിയായി വളർന്നു.
ഒരു സമയത്ത് മാർക്കറ്റിൽ ടാറ്റാ നാനോ എന്ന പാവങ്ങളുടെ കാർ ഇറക്കാനായി രഥൻ ടാറ്റ കാണിച്ച ധൈര്യം പോലും അപാരമാണ്. ഇപ്പോൾ ടാറ്റയുടെ ആധിപത്യത്തിനു മുകളിൽ മെല്ലെ മാരുതി കാലെടുത്തുവെക്കുന്നു എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്. കഴിഞ്ഞവർഷത്തെ കണക്കുകൾ അപേക്ഷിച്ചു മെയ്യിലെ കാർ വിപണിയിലെ കണക്കുകൾ എടുത്തു നോക്കുമ്പോൾ ഏറ്റവും കൂടുതൽ ഇന്ത്യയിൽ വിറ്റുപോയ കാർ മാരുതിയുടെ ഡിസയർ ആണ്. 18084 യൂണിറ്റുകളാണ് മെയ് മാസത്തിൽ മാത്രം ഡിസൈർ ഇന്ത്യയിൽ വിറ്റത്.
ഇതിന് തൊട്ടു പിന്നിലായി തന്നെ ടാറ്റ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം. കൃത്യമായ കണക്കുകൾ ഇക്കാര്യത്തിൽ ലഭ്യമല്ല എങ്കിലും ടാറ്റാ നെക്സോൺ മെയ് മാസത്തിൽ വലിയ ഒരു വില്പന നടത്തി തൊട്ടു പിന്നാലെ ഉണ്ട്. മാരുതിയുടെ തന്നെ ഫ്രോണിക്സും ലിസ്റ്റിൽ തൊട്ടു പിന്നാലെയാണ്. മാരുതിയുടെ ഒരു സമയത്ത് വലിയ അഭിപ്രായം വരാതിരുന്ന വണ്ടിയായ എർട്ടിഗ ഇപ്പോൾ ലിസ്റ്റിൽ വലിയൊരു സ്ഥാനം കണ്ടെത്തി. ഈ വാഹനം ചെറിയ തുകയ്ക്ക് ലഭിക്കാൻ കഴിയുന്ന കുറെ ആളുകൾക്ക് ഇരുന്നു യാത്ര ചെയ്യാൻ കഴിയുന്ന വാഹനം എന്നുള്ള രീതിയിലാണ് പ്രിഫറൻസ് ലഭിക്കുന്നത്. ഇതോടൊപ്പം തന്നെ മാരുതിയുടെ ഓൾ ടൈം ലെജൻഡ് വണ്ടിയായ വാഗൺ ആറും ലിസ്റ്റിൽ മുൻപന്തിയിൽ ഉണ്ട്.
കഴിഞ്ഞതവണത്തെ താരമായ ടാറ്റ പഞ്ച് വില്പനയുടെ കാര്യത്തിൽ ചെറിയ ഇടിവ് സംഭവിച്ചിട്ടുണ്ട്. ടാറ്റ പഞ്ച് ഇലക്ട്രിക്കൽ പക്ഷേ വിൽപ്പന കൂടിയിട്ടുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് പുറത്തേക്ക് വരുന്നത്. സാധാരണക്കാരുടെ വാഹനങ്ങളാണ് കാർ വിപണിയിൽ ഏറ്റവും കൂടുതലായി വിറ്റഴിച്ചു പോകുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരുടെ മറ്റൊരു വാഹനം എന്നു പറയാൻ കഴിയുന്ന tata tiago വാഹനത്തിനും മികച്ച വിൽപ്പന കണക്കുകൾ പ്രകാരമുണ്ട്. ആകെ മൊത്തത്തിൽ നോക്കിയാൽ മാർക്കറ്റിൽ മുൻപന്തിയിൽ ഇപ്പോൾ നിൽക്കുന്നത് ടാറ്റയും മാരുതിയും ആണ്.