കൊക്കക്കോളയും പെപ്സിയും വലിയ ആധിപത്യമാണ് ആഗോള മാർക്കറ്റിൽ സോഫ്റ്റ് ഡ്രിങ്സിന്റെ വിഭാഗത്തിൽ കാലങ്ങളായി പുലർത്തി വരുന്നത്. ഇതിൽ കൊക്കകോള എന്നത് എല്ലാ രാജ്യത്തും വലിയ ശക്തി ഉള്ള ബ്രാൻഡ് ആയി മാറി. പഴയ ആളുകളും കൊക്കക്കോള ആരോഗ്യത്തിന് അത്ര നല്ലതല്ല എന്ന് പറയുന്നുണ്ട് എങ്കിലും ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്കൻ രാജ്യങ്ങളിലും എന്തിന് നമ്മുടെ ഇന്ത്യൻ രാജ്യത്ത് പോലും അതിന്റേതായ മാർക്കറ്റ് ഉണ്ട്. നമ്മുടെ ഇന്ത്യക്ക് സ്വന്തം ബ്രാൻഡായ തമ്പ്സ് അപ്പ് ഉണ്ട് എങ്കിലും മറ്റുള്ള ബ്രാൻഡുകളെ കമ്പയർ ചെയ്യുമ്പോൾ ഇന്ത്യൻ ബ്രാൻഡിന് വലിയ വിപണി മൂല്യം ഒന്നുമില്ല.
എന്നാൽ കൊക്കകോളയ്ക്ക് എതിരാളികളുമായി ജിയോ രംഗത്ത് എത്തിയിരിക്കുകയാണ്. ജിയോ എന്ന് പറയുന്നത് തെറ്റാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ക്യാമ്പ എന്ന ബ്രാൻഡ് ആണ് സോഫ്റ്റ്‌രിംഗ് രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കാനായി എത്തിയിരിക്കുന്നത്. ബ്രാൻഡ് റീലോ ചെയ്തിട്ട് ഇന്ത്യയിൽ കുറച്ചായി എങ്കിലും ഇപ്പോൾ വലിയ രീതിയിലുള്ള അഡ്വെർടൈസ്‌മെന്റ് പബ്ലിസിറ്റിയും ആണ് റിലയൻസ് ഗ്രൂപ്പ് ക്യാമ്പ എന്ന പ്രോഡക്റ്റ് നൽകുന്നത്. പല രീതിയിലുള്ള സ്പോൺസർഷിപ്പ് ഉൾപ്പെടെ ഈ ബ്രാൻഡിനെ ഉപയോഗിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയ്യുന്നുണ്ട്.
ഇന്ത്യയിൽ ബ്രാൻഡ് റീലോഞ്ച് ചെയ്തത് മുതൽ തന്നെ വലിയ വിജയമാണ്. ഇപ്പോൾ അന്യ രാജ്യങ്ങളിലേക്കും ക്യാമ്പ എന്ന ബ്രാൻഡ് വിപണനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ ആഫ്രിക്ക ഒമാൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് ക്യാമ്പ കോള എത്തി. തുടർന്ന് മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും നമ്മുടെ ഇന്ത്യൻ ബ്രാൻഡ് എത്തും. ഇതിന് പിന്നാലെ അമേരിക്കൻ രാജ്യങ്ങളിലേക്കും റിലയൻസ് ഇൻഡസ്ട്രീസിന്റെ പ്രോഡക്റ്റ് എത്തും. ട്രംബുമായുള്ള അഭിപ്രായ ഭിന്നത ഇപ്പോൾ പല ഗൾഫ് രാജ്യങ്ങളിലും തുടരുകയാണ്. അഭിപ്രായഭിന്നത അമേരിക്കൻ പ്രോഡക്ടുകളുടെ കാര്യത്തിലും ഇന്ന് എത്തി നിൽക്കുകയാണ്.
ഈ അമേരിക്കൻ പ്രോഡക്ടുകളോടുള്ള ഗൾഫ് രാജ്യങ്ങളിലെ ഭിന്നത മുതലെടുക്കാൻ ഒരുങ്ങുകയാണ് ഇപ്പോൾ റിലയൻസ് ഇൻഡസ്ട്രീസ്. തുടക്കം ശുഭകരമാണ് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വിപണിയിൽ നിന്നും വരുന്നത്. ഒമാനിൽ ലോഞ്ച് ചെയ്ത ബ്രാൻഡിന് വലിയ ജനപ്രീതി ഇതിനോടകം ലഭിക്കുന്നുണ്ട്. 1970 കളിൽ ക്യാമ്പ എന്ന ബ്രാൻഡ് ഇന്ത്യയിൽ നിലവിൽ ഉണ്ടായിരുന്നു. എന്നാൽ സാമ്പത്തികപരമായി പിന്നീട് വലിയ നഷ്ടം കമ്പനി നേരിട്ടതിനെ തുടർന്നാണ് ബ്രാൻഡിന്റെ സാധനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാതെ ആയത്.
ഒരു സമയത്ത് ക്യാമ്പ ഇന്ത്യയിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ പിന്നീട് കൊക്കക്കോള വലിയ രീതിയിൽ ഇന്ത്യയിലേക്ക് കടന്നു കയറിയപ്പോൾ ഇന്ത്യൻ ബ്രാൻഡിന് ജനപ്രീതി കുറഞ്ഞു. ഇതോടെ മെല്ലെ മെല്ലെ ക്യാമ്പ എന്ന ബ്രാൻഡിനെ ഇന്ത്യക്കാർ മറന്നു തുടങ്ങി. എന്നാൽ ഇപ്പോൾ പല മേഖലകളിലും റിലയൻസ് വലിയ സ്വാധീനം ഇന്ത്യയിൽ നേടിയെടുത്ത സാഹചര്യത്തിലാണ് ക്യാമ്പ എന്ന നാമധേയത്തിൽ വീണ്ടും പ്രൊഡക്ട് മാർക്കറ്റിലേക്ക് എത്തിക്കാനുള്ള തീരുമാനത്തിലെത്തിയത്. കോള എന്നതിനപ്പുറം സെവൻ അപ്പ്, ഫാണ്ടാ, പോലെയുള്ള എല്ലാ ബ്രാൻഡുകൾക്കും വെല്ലുവിളിയാകുന്ന ഫ്ലേവറുകൾ ഉൾപ്പെടുത്തി നിരവധി പ്രൊഡക്ട് ഇപ്പോൾ കമ്പനി മാർക്കറ്റിൽ എത്തിക്കുന്നുണ്ട്.