ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി ഐപിഎല്ലിന്റെ പതിനെട്ടാം പതിപ്പ് നടക്കുകയാണ്. 2008 ആരംഭിച്ച ഐപിഎൽ 2015ലേക്ക് എത്തുമ്പോൾ സാമ്പത്തികപരമായും ഒത്തിരി വലുതായിരിക്കും. സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെയുള്ള താരങ്ങൾ വിരമിച്ചു കഴിഞ്ഞാൽ ഐപിഎൽ അധികം വളരില്ല എന്ന് പറഞ്ഞ ആളുകൾക്ക് തിരിച്ചടിയായി കൊണ്ടാണ് ഓരോ വർഷവും ഐപിഎൽ വളർന്നുകൊണ്ടിരിക്കുന്നത്. ഇന്നും ഐപിഎല്ലിന് പ്രത്യേക ഫാൻ ബേസും ഉണ്ട്.എന്നാൽ എല്ലാവരും ആഘോഷിക്കുന്ന ഐപിഎല്ലിന്റെ സാമ്പത്തികപരമായ വിജയം വളരെ വലുതാണ്. ബിസിസിഐ എന്ന ഇന്ത്യൻ ക്രിക്കറ്റ് കമ്മിറ്റിയെ
ലോകത്തുള്ള മറ്റ് അസോസിയേഷനുകളെക്കാൾ വലുതാവാൻ സഹായിക്കുന്നതും ഐപിഎൽ നൽകുന്ന വാണിജ്യപരമായ സാധ്യതകൾ തന്നെയാണ്. എന്തൊക്കെയാണ് ഐപിഎല്ലിന്റെ വാണിജ്യപരമായ സാധ്യതകൾ? നമുക്ക് പരിശോധിക്കാം!
ഐപിഎല്ലിന്റെ വലിയൊരു വിഭാഗം വാണിജ്യപരമായി വരുന്നത് മീഡിയ റൈറ്റിൽ നിന്നാണ്. സ്റ്റാർ സ്പോർട്സും viacom 18 ചേർന്നാണ് ഐപിഎല്ലിന്റെ ബ്രോഡ്കാസ്റ്റിംഗ് റൈറ്റ്സുകൾ വാങ്ങിയിരിക്കുന്നത്. ഓരോ വർഷവും കഴിയുന്നതിനനുസരിച്ച് തുക അധികമായി വരുന്നുണ്ട് എങ്കിലും 2015ലെ ഐപിഎൽ സംരക്ഷണ അവകാശവും ഇവർ തന്നെ സ്വന്തമാക്കി. ഇതുവഴി ചാനലുകൾക്കും വലിയ രീതിയിലുള്ള വരുമാനം ലഭിക്കുന്നുണ്ട്. 10 സെക്കൻഡ് ഉള്ള പരസ്യം ഐപിഎൽ ടെലികാസ്റ്റിനിടെ കാണിക്കാൻ ലക്ഷങ്ങൾ നൽകണം.
ഇതിനുപുറമേ വലിയൊരു വിഭാഗം ഐപിഎല്ലിലെ വരുമാനം വരുന്നത് സ്പോൺസർഷിപ്പിലാണ്. സ്പോൺസർഷിപ്പിലൂടെ പല പ്രമുഖ കമ്പനികളും ഐപിഎല്ലിന്റെ ഭാഗമാവാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ ടാറ്റാ ആണ് ഐപിഎല്ലിന്റെ പ്രധാനപ്പെട്ട സ്പോൺസർ. ഇതോടൊപ്പം തന്നെ ഡ്രീം ഇലവനും, മൈ ഇലവൻ സർക്കിൾ തുടങ്ങിയ പല കമ്പനികളും പല രീതിയിൽ ഐപിഎല്ലിന് സ്പോൺസർഷിപ്പ് നൽകുന്നുണ്ട്. ഇതേ പോലെ തന്നെ ഓരോ ടീമുകൾക്കും സ്പോൺസർഷിപ്പ് പല കമ്പനികളും നൽകുന്നുണ്ട്. ഇത്തരത്തിലുള്ള കമ്പനികളുടെ പേര് ജേഴ്സികളിൽ പതിച്ചതായും കാണാൻ കഴിയും.
മറ്റൊരു പ്രധാനപ്പെട്ട വരുമാന സ്രോതസ്സ് സെൻട്രൽ പൂളാണ്. സെൻട്രൽ മുഖേന മോശം പെർഫോമൻസ് കാഴ്ചവെക്കുന്ന ടീമിന് ഉൾപ്പെടെ സാമ്പത്തിക സ്റ്റെബിലിറ്റി നൽകുന്നു. സെൻട്രൽ പൂൾ എന്നത് ബ്രോഡ്കാസ്റ്റിംഗ് റൈറ്റും സ്പോൺസർഷിപ്പ് റൈറ്റ്സും ഒക്കെ ഉൾപ്പെടുന്ന റൈറ്റിൽ നിന്ന് സൃഷ്ടിക്കുന്ന വരുമാനത്തിന്റെ ഒരു വിഭാഗമാണ് ഇത് എല്ലാ ഫ്രാഞ്ചൈസികൾക്കും ഇടയിലായി ഷെയർ ചെയ്യപ്പെടുന്നു. ഇതുപോലെ തന്നെ മറ്റൊരു പ്രധാനപ്പെട്ട വരുമാന സ്രോധസ്സ് മർച്ചന്റൈസ് ആണ്. അതായത് ഓരോ ഫ്രാഞ്ചൈസുകൾ അവരുടെ ജേഴ്സിയും, തൊപ്പിയും മറ്റ് പ്രധാനപ്പെട്ട ആക്സസറീസും വിറ്റുകൊണ്ട് ഐപിഎല്ലിനെ വലുതാക്കാനും ഇതുകൊണ്ട് വലിയൊരു ഫാൻ ബേസ് ക്രിയേറ്റ് ചെയ്യാനും വരുമാനം ഉണ്ടാക്കാനും ശ്രമിക്കുന്നു.
ഇതിനുപുറമേ ലേലമാണ് മറ്റൊരു പ്രധാനപ്പെട്ട വരുമാന സ്രോതസ്സ്. എല്ലാവർഷവും മിനി താര ലേലവും മൂന്നു കൊല്ലത്തിൽ ഒരിക്കൽ പ്രധാനപ്പെട്ട ലേലവും നടക്കുന്നു. ഈ ലേലത്തിൽ ഉൾപ്പെടെ സ്പോൺസർഷിപ്പും ഉണ്ട്. വലിയ രീതിയിൽ വരുമാനം ലേലത്തിലൂടെ സൃഷ്ടിക്കുന്നുണ്ട്. ഓരോ കളിക്കാർക്കും കൃത്യമായ രീതിയിൽ വരുമാനം നൽകാനായി ലേലം ഉപയോഗിക്കുന്നു. ഇതിനുപുറമേ ബ്രാൻഡ് വാല്യൂ ഫ്രാഞ്ചൈസുകളുടെ വാലുവേഷൻ, പരസ്യ വരുമാനം തുടങ്ങി അനവധി വരുമാനം സ്രോതസ്സുകൾ ഐപിഎല്ലിന് വേറെയുമുണ്ട്. ഇതുവഴിയാണ് ഐപിഎൽ ഓരോ വർഷവും വലുതായി കൊണ്ടിരിക്കുന്നത്.
ഇനി പരസ്യമായ മറ്റൊരു രഹസ്യമാണ് ഐപിഎൽ സമയത്തെ വാതുവെപ്പുകൾ. തികച്ചും നിയമവിരുദ്ധമായി നിരവധി ആളുകൾ വാതുവപ്പിലൂടെയും ഐപിഎൽ സമയത്ത് പണം സ്വന്തമാക്കുന്നുണ്ട്. പല രാജ്യങ്ങളിലും ഉൾപ്പെടെ ഐപിഎൽ തുടങ്ങി കഴിഞ്ഞാൽ വാതുവെപ്പും നടക്കുന്നുണ്ട്. നിരവധി കേസുകൾ ഇതുമായി ബന്ധപ്പെട്ട് പോലീസ് തന്നെ രജിസ്റ്റർ ചെയ്തിട്ടുണ്ട് എങ്കിലും വാതുവെപ്പ് വലിയ രീതിയിൽ വരുമാനം ഉണ്ടാക്കാൻ പറ്റുന്ന ഇല്ലീഗൽ സ്രോതസായതിനാൽ പല പുറത്തുള്ള ആളുകളും വാതുവെപ്പിലൂടെ ഐപിഎൽ സമയത്ത് പണം സ്വന്തമാക്കുന്നു.
ഒരുപക്ഷേ ഐപിഎല്ലിന് ഇത്രത്തോളം ജനപ്രിയമാക്കാനുള്ള കാരണം അതിൽ കളിക്കുന്ന കളിക്കാരുടെ ക്വാളിറ്റി തന്നെയാണ് . പാക്കിസ്ഥാൻ ഒഴികെയുള്ള മറ്റുള്ള എല്ലാ താരങ്ങൾക്കും ലേലത്തിൽ പങ്കെടുക്കാൻ സാധിക്കും. അവിടെ നിന്നും ഓരോ ഫ്രാഞ്ചൈസികളും അവർക്ക് ആവശ്യത്തിന് അനുസരിച്ചുള്ള താരങ്ങളെ ലേലം ചെയ്ത് എടുക്കുന്നു. ഇന്ത്യൻ താരങ്ങൾ മറ്റുള്ള രാജ്യത്തെ ലീഗ് കളിക്കാത്ത അതിനാൽ തന്നെ ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങൾ മറ്റു രാജ്യത്തെ കളിക്കാരും മൊത്തം കളിക്കുന്നത് കാണാനായി നിരവധി ആളുകൾ ആഗ്രഹിക്കുന്നു എന്നതിനുള്ള തെളിവാണ് ഐപിഎൽ. ഡിസിസിയെ സംബന്ധിച്ചിടത്തോളം ഐപിഎൽ വലിയൊരു വരുമാനസ്രോതസ്സ് കൂടിയാണ്.