വഴിനീളെ ചുവന്നു നിൽക്കുന്ന ഗുൽമോഹർ എന്നും കണ്ണിന് കുളിർമ നൽകുന്ന കാഴ്ചയാണ്. വേനലിന്റെ കാഠിന്യം പേറിവരുന്ന മെയ് മാസത്തിന് പുതു പ്രതീക്ഷയുടെ നാമ്പാണ് പൂത്തു നിൽക്കുന്ന മെയ് ഫ്ലവറുകൾ. വഴിയോരത്ത് വേനലിന്റെ കാഠിന്യത്താൽ വീണുകിടക്കുന്ന മെയ് ഫ്ലവറിനെ പലയാളുകളും ഗുൽമോഹർ എന്ന പറയാറുണ്ട്. ഒരു പ്രത്യേക ഭംഗിയാണ് പൂവ് വീണു കിടക്കുന്നത് കാണാം.
എന്നാൽ പഴയ ആളുകൾക്കും മെയ് മാസത്തെ പൂക്കുന്ന ഗുൽമോഹർ പൂക്കളുടെ ബിസിനസ് സാധ്യത അറിയില്ല. ഓർണമെന്റൽ ചെടി എന്നും ഗുൽമോഹർ ചെടിയെ അറിയപ്പെടുന്നുണ്ട്. ഇതിന്റെ എണ്ണ എടുത്ത് വലിയ ഔഷധഗുണമുള്ള എണ്ണയായി മാറ്റുവാൻ സാധിക്കും. പലയാളുകളും ഈ ബിസിനസ് സാധ്യത ഉപയോഗിക്കുന്നു പോലുമില്ല. പല രാജ്യങ്ങളിലും ഇത്തരത്തിൽ ഉണ്ടാകുന്ന എണ്ണയ്ക്ക് പൊന്നും വിലയാണ്. മുഖത്തുണ്ടാവുന്ന ടാനിങ് എന്ന പ്രക്രിയയ്ക്ക് ഈ എണ്ണ കൊണ്ട് വലിയ രീതിയിൽ പരിഹാരം ഉണ്ടാക്കാൻ സാധിക്കും.
പുറം രാജ്യങ്ങളിൽ വലിയ വിലയ്ക്കാണ് ഈ എണ്ണ വിറ്റു പോകുന്നത്. പാൻകാം എണ്ണ എന്ന എണ്ണ ഇത്തരത്തിലുള്ള വിത്തുകളിൽ നിന്ന് ഉണ്ടാക്കാം. ഇതോടൊപ്പം തന്നെ ആന്റിബാക്റ്റീരിയൽ പ്രത്യേകതകൾ ഉള്ള കർജാൻ എന്ന ചെറു കീടങ്ങളിൽ നിന്നുള്ള
കടിക്ക് പ്രതിരോധം നൽകുന്ന എണ്ണയായി നിർമിക്കാൻ സാധിക്കും. ഇതിനുപുറമേ മരുന്നുകളുടെ നിർമ്മാണത്തിലും ഇത്തരത്തിൽ ഉണ്ടാകുന്ന ഗുൽമോഹറിന്റെ വിത്തുകൾ കൊണ്ട് വലിയ രീതിയിൽ സാധിക്കുമെങ്കിലും മിക്ക ആളുകളും ഈ ഔഷധഗുണം ശ്രദ്ധിക്കുന്നു പോലുമില്ല.
പരമ്പരാഗതമായി പണ്ടുകാലത്ത് വലിയ രീതിയിൽ ഗുൽമോഹർ ചെടിയിൽ നിന്നും മരുന്നുകൾ ഉണ്ടാക്കിയിരുന്നു. എന്നാൽ മിക്ക ആളുകളും ഇത് ഉപയോഗിക്കുന്നില്ല എന്നതാണ്. നാച്ചുറൽ മെഡിസിൻസ് ഉണ്ടാക്കുന്നതിന് അഭിവാജ്യ ഘടകമായ ഗുൽമോഹർ ചെടി വെറും ഒരു ഭംഗിയുള്ള മരത്തിന്റെ പൂവായി മാത്രമാണ് കാണപ്പെടുന്നത്. ചെടിയെന്ന രീതിയിൽ നഴ്സറികളിൽ ഇത് വാങ്ങാൻ സാധിക്കും എങ്കിലും വെറും ഒരു ഗാർഡനിങ് ചെടി മാത്രമല്ല ഇത് എന്നതാണ് പുറംലോകത്തിന് മനസ്സിലാകാത്ത യാഥാർത്ഥ്യം.
ഏപ്രിൽ – മേയ് മാസങ്ങളിൽ ഈ മരങ്ങൾ പൂവണിയുന്നു. ചില വർഷങ്ങളിൽ ഇത് നേരത്തേയും ചിലപ്പോൾ വൈകിയും പൂവിടാറുണ്ട്. പൂക്കൾ പൊഴിഞ്ഞ് വഴിയോരങ്ങൾക്ക് വർണ്ണാഭ നൽകാറുണ്ട്. തണൽവൃക്ഷമായി വച്ചുപിടിപ്പിക്കുന്ന ഇതിന്റെ തടി വിറകായി ഉപയോഗിക്കുന്നു. തണ്ടിനു അധികം ബലമില്ലാത്തതുകൊണ്ട് മഴക്കാലത്ത് ശാഖകൾ വീണു വഴിയാത്രക്കാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു മരമാണിത്. മദിരാശിമരം എന്നും പേരുണ്ട്.
നല്ല സൂര്യപ്രകാശം ആവശ്യമായ ഇതിന് ചെറിയ വരൾച്ചയും ശൈത്യവും താങ്ങാനാകും. അലങ്കാരത്തിനും തണലിനുമായി വളർത്താറുള്ള അലസിപ്പൂമരത്തിന്റെ സ്വദേശം മഡഗാസ്കറാണ്. അലങ്കാരവൃക്ഷമെന്ന നിലയിൽ അലസിപ്പൂമരം ഭാരതത്തിലെത്തിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി.പരമാവധി പത്തു മീറ്ററിലധികം ഉയരത്തിലേക്ക് ഈ വൃക്ഷം വളരാറില്ല. അത്രയുമായാൽ പിന്നെ ഇവയുടെ തലപ്പ് പരന്നു പന്തലിക്കും. ഇലകൾ വളരെ ചെറുതാണ്. പരമാവധി അര സെന്റീമീറ്റർ മാത്രം
1840-ൽ ബോംബെയ്ക്ക് (മുംബൈ) സമീപമാണ് ഡെലോനിക്സ് റെഗ്ല ഇന്ത്യയിൽ അവതരിപ്പിച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. മരത്തിന്റെ ആദ്യ ഇന്ത്യൻ നാമമായ ഗുൽമോഹർ അതിന്റെ പൂക്കളുടെ ഭംഗിയെ സൂചിപ്പിക്കുന്നു. പേർഷ്യൻ ഭാഷയിൽ ഗുൽ എന്നാൽ പുഷ്പം എന്നാണ് അർത്ഥമാക്കുന്നത്, എന്നാൽ മോർ എന്നാൽ മയിൽ എന്നാണ് അർത്ഥമാക്കുന്നത്, അത് മോഹർ ആയി മാറിയപ്പോൾ മയിൽ എന്നാണ് അർത്ഥമാക്കുന്നത്. എന്തായാലും വേനലിന്റെ കാഠിന്യം വരവേറ്റുകൊണ്ട് കേരളത്തിന്റെ മിക്ക സ്ഥലങ്ങളിലും ഇപ്പോൾ ഗുൽമോഹർ എത്തിയിരിക്കുകയാണ്.