കണ്ണൂർ : കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനുമായി (കെഎസ്ഐഡിസി) സഹകരിച്ച് അസാപ് കേരള നടപ്പിലാക്കുന്ന ‘സംരംഭം’ പദ്ധതിയുടെ പ്രാഥമിക ശില്‍പശാല കണ്ണൂര്‍ മസ്‌ക്കറ്റ് പാരഡൈസ് ഹോട്ടലില്‍ നടന്നു. പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ നാട്ടിലെത്തുന്നവര്‍ക്ക് ചെറുകിട/ ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.
അസാപ് പ്രോഗ്രാം മാനേജര്‍ സുസ്മിത് എസ് മോഹന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഇന്‍ഡസ്ട്രി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജീനു ജോണ്‍, അബ്ദുള്‍ കരീം (സംരഭകന്‍), ചാര്‍ട്ടേട് അക്കൗണ്ടന്റ് കെ.ടി ഫാരിസ, സി വേണുഗോപാലന്‍, എം സുരേഷ് ബാബു, കെ.വി പത്മനാഭന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു. പരിപാടിയില്‍ 72 പ്രവാസികള്‍ പങ്കെടുത്തു.