ചക്ക എന്നത് നമ്മൾ മലയാളികൾക്ക് ഏറെ പ്രിയമുള്ള ഫലങ്ങളിൽ ഒന്നാണ് എങ്കിലും ചക്കയുടെ മൂല്യം തിരിച്ചറിഞ്ഞ് വാങ്ങുന്നത് വിദേശികളാണ്. കേരളത്തിന്റെ സ്വന്തമായ ചക്ക മഴക്കാലം തുടങ്ങിയാൽ വീണ് അടിഞ്ഞുതീരുന്നതാണ് പതിവ്. മലയാളികൾക്ക് ചക്ക പ്രിയമാണ് എങ്കിലും ഒരു പരിധിക്ക് അപ്പുറം ചക്കയുടെ ബിസിനസ് സാധ്യത മലയാളികൾ മനസ്സിലാക്കുന്നില്ല എന്ന് തന്നെ പറയാം. എന്നാൽ കേരളത്തിന്റെ ചക്കക്ക് വിദേശത്ത് പൊന്നും വിലയാണ്.
പല രൂപത്തിലും ഭാവത്തിലും ചക്ക ഇപ്പോൾ ഐസ്ക്രീം ഉൾപ്പെടെ ആക്കുന്നുണ്ട് എങ്കിലും ചക്കയുടെ വിവിധ വിഭവങ്ങൾ ഉൾപ്പെടുത്തി ചക്ക മഹോത്സവം ഉൾപ്പെടെ നടത്തുന്നുണ്ട് എങ്കിലും ചക്ക നിലവിലത്തെ സാഹചര്യത്തിൽ കേരള വിപണിയിൽ വലിയ വിലയില്ലാത്ത ഒന്നാണ്. അതിനുള്ള കാരണം മാളുകളിൽ മാത്രമാണ് ചക്ക കൂടുതലായി വിപണത്തിന് എത്തുന്നത് എന്നതാണ്. മലയാളികൾ ചക്ക പല വിധത്തിൽ ഭക്ഷിക്കാറുണ്ട്. പഴുത്ത ചക്ക വെറുതെ തിന്നുന്നതും ചക്ക വരട്ടി കഴിക്കുന്നതും ചക്ക പായസം വെക്കുന്നതും ചക്ക കൊണ്ട് അട ചൂടുന്നതും മലയാളികൾക്ക് ഏറെ പ്രിയമാണ്. മലബാറിൽ കപ്പ വെക്കുന്നത് പോലെയും ചക്ക പാചകം ചെയ്യാറുണ്ട്.
എന്നാൽ ഒരു വീട്ടിൽ 10 ചക്ക ഉണ്ടായിക്കഴിഞ്ഞാൽ പറിക്കാനുള്ള ബുദ്ധിമുട്ട് ഉൾപ്പെടെ കണക്കിലെടുത്ത് അതിൽ നിന്ന് രണ്ടോ മൂന്നോ എണ്ണം മാത്രമാണ് മലയാളികൾ ഭക്ഷിക്കാറ്. വിദേശത്തേക്ക് എത്തുമ്പോൾ ചക്കക്ക് ഒരു സൂപ്പർസ്റ്റാർ പദവിയാണ്. ചക്കയുടെ വകഭേദമായ ദൂരിയാൻ എന്നു പറയുന്ന ഫലമാണ് മാർക്കറ്റിൽ പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്. വൃത്തികെട്ട പഴം എന്ന് ഉൾപ്പെടെ ഇതിനെ ആളുകൾ വിവരിക്കും എങ്കിലും തായ്‌ലൻഡ് പോലെയുള്ള രാജ്യങ്ങളിൽ ആളുകൾക്ക് ഏറെ പ്രിയമാണ് ദൂരിയാൻ.
ചക്ക ദുബായിൽ എത്തുമ്പോൾ പല മാസങ്ങളിലായി എട്ടു മുതൽ 25 ദർഹംസ് വരെയാണ് കിലോയ്ക്ക് വില. അതായത് 8 ദിർഹം എന്ന് വെച്ചു കഴിഞ്ഞാൽ തന്നെ 180 രൂപയ്ക്ക് മുകളിലുണ്ട്. ഒരു കിലോയ്ക്ക് മാത്രമാണ് ഈ വില എന്നതിനാൽ തന്നെ ചക്ക വലിയ ഫലമായതിനാൽ ഒരു ചക്കക്ക് കുറഞ്ഞത് ഇന്ത്യൻ മണി വിദേശത്തേക്ക് എത്തുമ്പോൾ ആയിരം രൂപയ്ക്ക് മുകളിൽ ലഭിക്കും. സാധാരണ ഒരു പ്ലാവിൽ തന്നെ ഒരു വർഷം അഞ്ചും ആറും ചക്കകൾ കുറഞ്ഞതായി ഉണ്ടാകും. ചുരുക്കിപ്പറഞ്ഞാൽ ഇത് വിദേശ മാർക്കറ്റിലേക്ക് എത്തിച്ചു കഴിഞ്ഞാൽ 5000 രൂപ ഒരു പ്ലാവിൽ നിന്ന് തന്നെ ഉണ്ടാക്കാം എന്നർത്ഥം. കേരളത്തിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ശക്തിയാണ് കൂടുതലായി വിദേശത്തേക്ക് എത്തുന്നത്.
നമ്മളിൽ മിക്ക ആളുകളും ഈ വിവരണ സാധ്യത മനസ്സിലാക്കിയില്ല എങ്കിൽ പോലും കോട്ടയം ഭാഗങ്ങളിൽ ചക്കയുടെ വിദേശ മൂല്യം മനസ്സിലാക്കി വിദേശത്തേക്ക് കയറ്റുമതി ചെയ്യാനായി ചക്ക ഉണ്ടാക്കിയെടുക്കുന്ന ആളുകൾ നിരവധിയാണ്. ചുരുക്കിപ്പറഞ്ഞാൽ നമ്മുടെ നാട്ടിൽ വളരെ എളുപ്പത്തിൽ കായ്ക്കുന്ന മരങ്ങളിൽ ഒന്നാണ് പ്ലാവ്. അതിനു കേരളത്തിന്റെ കാലാവസ്ഥയും അനുകൂലമാണ്. മൂന്നുമാസം മുതൽ നാലുവർഷം വരെ സമയമെടുത്ത് കായ്ക്കുന്ന പ്ലാവുകൾ വിപണിയിൽ ലഭ്യമാണ്. ഒരു പ്ലാവും തൈക്ക് 100 രൂപ മുതൽ കൊടുത്താൽ മതിയാകും. വലിയ തുകയുടെ തൈയും ലഭ്യമാണ്.
ചുരുക്കിപ്പറഞ്ഞാൽ വളം തന്നെ കൃത്യമായി ഇടാതെ പ്ലാവ് വളരും. അതായത് 100 രൂപ മാത്രം ഇൻവെസ്റ്റ് ചെയ്തുകൊണ്ട് ഒരു പ്ലാവിൽ നിന്നും ഒരു വർഷം 5000 രൂപ കുറഞ്ഞത് ലഭിക്കും. ഒന്നു രണ്ടുവർഷം പ്ലാവ് നട്ടശേഷം കാത്തിരുന്നാൽ പ്ലാവ് കായ്ക്കാൻ തുടങ്ങും. മലയാളികൾ മനസ്സിലാകാതെ പോകുന്ന വലിയ ബിസിനസ് ഓപ്പർച്യൂരിറ്റിയാണ് ചക്കയുടെ വിപണി. ചില സ്ഥലങ്ങളിൽ ജാക്ക് ഫ്രൂട്ടിന്റെ ഫാമുകൾ ഉണ്ട് എങ്കിലും മലയാളികൾക്ക് ഒന്നോ രണ്ടോ ചക്ക തിന്നാൽ ഒരു വർഷത്തെ ചക്ക പ്രാന്ത് തീരും. കൂടുതലായി ബിസിനസ് ഓപ്പർച്യൂണിറ്റിയിലേക്ക് സാധാരണക്കാർ ചക്കയെ എത്തിക്കുന്നില്ല.
ദുബായിൽ ഒരു ചക്കക്ക് കുറഞ്ഞത് 100 രൂപ ലഭിക്കുമെങ്കിൽ ഓസ്ട്രേലിയയിലും അമേരിക്കയിലും ഇന്ത്യൻ രൂപ 3000ത്തിനു മുകളിൽ ആണ് ഒരു ചക്കയുടെ വിപണി മൂല്യമുള്ള കാര്യം മറക്കരുത്. മലയാളികൾ ഉൾപ്പെടെ ഈ നാട്ടിൽ നിന്നും ചക്ക വാങ്ങുന്നുണ്ട് എങ്കിലും അന്യനാട്ടുകാർക്കും ചക്ക ഏറെ പ്രിയമാണ്. ഒരുകാലത്തും കോട്ടം വരാതെ നിൽക്കുന്ന മാർക്കറ്റ് കൂടിയാണ് ചക്ക മാർക്കറ്റ്. കൃത്യമായ രീതിയിൽ പ്ലാൻ ചെയ്തു കഴിഞ്ഞാൽ വലിയ രീതിയിൽ പ്ലാവുകൾ കേരളത്തിൽ ഒരാൾക്ക് തന്നെ വളർത്താൻ കഴിയും. ബിസിനസ് അവസരങ്ങൾ നോക്കി മുന്നിലേക്ക് ഇറങ്ങുന്ന ആളുകൾ ചക്കയുടെ വിപണിമൂലം മനസ്സിലാക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.