ഈ വർഷത്തെ കേന്ദ്ര ബഡ്ജറ്റ് ഫെബ്രുവരി ഒന്നിന് തന്നെ പ്രഖ്യാപിക്കും. ശനിയാഴ്ചയാണ് ഫെബ്രുവരി 1 എങ്കിലും അന്ന് തന്നെ ബഡ്ജറ്റ് പ്രഖ്യാപനം ഉണ്ടാകും എന്നാണ് കേന്ദ്രവൃത്തങ്ങളിൽ നിന്നും പുറത്തേക്ക് വരുന്ന സൂചന. മൂന്നാം മോദി സർക്കാർ അധികാരത്തിന് വന്ന ശേഷമുള്ള രണ്ടാം ബഡ്ജറ്റ് ആണിത്. ശനിയാഴ്ച ബഡ്ജറ്റ് പ്രഖ്യാപനം ആയതിനാൽ തന്നെ ഓഹരി വിപണികൾ ഉൾപ്പെടെ അന്ന് പ്രവർത്തിക്കുന്ന ദിനം ആയിരിക്കുമെന്നും അറിയിപ്പ് വന്നിട്ടുണ്ട്. കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിന്റെ അന്തിമ ഘട്ടങ്ങളിലേക്ക് കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമൻ കടന്നു.
ഹലുവ പാചകം എന്നത് കേന്ദ്ര ബഡ്ജറ്റിനോട് ചേർന്ന് പോകുന്ന ഒരു കാര്യമാണ്. കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിനു മുന്നോടിയായി അവസാനം ആഴ്ച ഉണ്ടാകുന്ന ഹലുവ പാചകവും വാർത്തകളിൽ ഇടംപിടിച്ച ഒരു കാര്യമാണ്. ഇത്തവണയും നിർമ്മല സീതാരാമന്റെ മേൽനോട്ടത്തിലൂടെ ഹലുവ പാചകത്തിലേക്ക് കടന്നു എന്നുള്ള വിവരങ്ങളാണ് പുറത്തേക്ക് വരുന്നത്. ധനമന്ത്രാലയം സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലാണ് ചടങ്ങ് നടക്കാറുള്ളത്. ഹൽവ പാചകത്തിനു ശേഷം പ്രധാന ഉദ്യോഗസ്ഥർ ‘ലോക്ക്–ഇൻ’ രീതിയിലേക്കു മാറും.
ബഡ്ജറ്റിൽ രഹസ്യ സ്വഭാവം ഉറപ്പിക്കേണ്ടത് കൊണ്ട് തന്നെ ബഡ്ജറ്റുമായി അനുബന്ധപ്പെട്ടു കിടക്കുന്ന എല്ലാ ഉദ്യോഗസ്ഥരും കേന്ദ്ര ധനമന്താലയത്തിന്റെ ഓഫീസിൽ തന്നെയായിരിക്കും താമസിക്കുക. ഇവർക്ക് പുറത്തുള്ളവരുമായി ആശയവിനിമയം നടത്താൻ വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വലിയ രീതിയിലുള്ള മാറ്റം കേന്ദ്ര സമ്പദ്ഘടനയിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്ന ബജറ്റ് ആയതിനാൽ തന്നെ എല്ലാ കോണുകളും കേന്ദ്ര ബഡ്ജറ്റിനെ നോക്കിയിരിക്കുകയാണ്. എഐയുടെ കടന്നുകയറ്റം കൂടുതലായ ശേഷമുള്ള ആദ്യ ബഡ്ജറ്റ് ആണ് ഇത് എന്നതിനാൽ തന്നെ അത്തരത്തിലുള്ള തുക വകയിരുത്തും എന്നുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്.
കൂടാതെ തന്നെ ബഡ്ജറ്റിൽ ഇലക്ട്രിക് വെഹിക്കിൾ വാങ്ങുന്നതിനായി സബ്സിഡി കൊടുക്കാനുള്ള കാര്യത്തിലും ചർച്ച നടന്നിട്ടുണ്ട് എന്നുള്ള വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്. ബഡ്ജറ്റിനു മുന്നോടിയായി തന്നെ ഇന്ത്യയും ചൈനയും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി അത്ര സുഖകരമല്ലാത്ത ഇന്ത്യ ചൈന ബന്ധം സുഖകരം ആകാൻ പോകുന്നു എന്നുള്ള സൂചനകളും പുറത്തേക്ക് വരുന്നുണ്ട്. ഇറക്കുമതി കയറ്റുമതി സംബന്ധമായ കാര്യങ്ങളിൽ കൂടുതൽ ഇന്ത്യ ചൈന ബന്ധം പുനസ്ഥാപിക്കപ്പെടാൻ സാധ്യതയുണ്ട്.
ബഡ്ജറ്റിന് മുന്നോടിയായി തന്നെ അധികാരമേറ്റ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡോ ട്രംപിനെ നരേന്ദ്രമോദി വിളിച്ച് അഭിനന്ദിച്ചിട്ടും ഉണ്ട്. എല്ലാ രാജ്യങ്ങളുമായി ഒത്തുചേർന്ന് പോകുവാൻ തക്കവണ്ണം ആയ രീതിയിലുള്ള കാര്യങ്ങളാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത്തരത്തിൽ ചില പ്രഖ്യാപനങ്ങളും ചിലപ്പോൾ ബഡ്ജറ്റിൽ ഉണ്ടായേക്കാം എന്നുള്ള സൂചനകൾ പുറത്തേക്ക് വരുന്നുണ്ട്. ഇതോടൊപ്പം തന്നെ പല രീതിയിലുള്ള സാമ്പത്തിക പദ്ധതികളും ഈ ബഡ്ജറ്റിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപി എന്ന കേന്ദ്രമന്ത്രി ഉള്ളതിനാൽ തന്നെ പുതിയ ട്രെയിൻ സർവീസ് ലഭിക്കാൻ സാധ്യതയുണ്ട് എന്നുള്ള വാർത്തകൾ വരുന്നുണ്ട്. ചിലപ്പോൾ കണ്ണൂർ വിമാനത്താവളത്തിനും നേട്ടങ്ങൾ ഉണ്ടാകുന്ന പ്രഖ്യാപനം ഉണ്ടായേക്കാം. എല്ലാ കണ്ണുകളും ഫെബ്രുവരി ഒന്നിനുള്ള കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനത്തിലേക്കാണ്.