Thursday, March 19, 2026
29.2 C
Kerala

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചു

രണ്ടാം പിണറായി സർക്കാറിന്റെ അവസാനം ബജറ്റ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. സ്ത്രീ സുരക്ഷാ പെൻഷനായി ബജറ്റിൽ 3820 കോടി രൂപ വകയിരുത്തി. ക്ഷേമ പെൻഷനായി 14500 കോടി മാറ്റി വെച്ചപ്പോൾ 400 കോടി രൂപ കണക്ട് സ്കോളർഷിപ്പിനായും നീക്കി വെച്ചതായി ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. ആശാവർക്കർമാർക്ക് 1000 കോടി ഓണറേറിയം വകയിൽ നീക്കി വെച്ചതായും മന്ത്രി ബജറ്റ് അവതരണത്തിൽ പറഞ്ഞു.

 ബജറ്റ് അവതരണത്തിന് മുമ്പ് ഇത് സ്വപ്ന ബജറ്റ് ആയിരിക്കില്ല എന്നും എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റ് ആയിരിക്കുമെന്നും ധനകാര്യ മന്ത്രി പറഞ്ഞിരുന്നു. ബജറ്റ് അവതരണത്തിനു മുമ്പ് ഉദ്യോഗസ്ഥരിൽ നിന്നും രേഖകൾ അടങ്ങിയ പെട്ടി സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് ആയിരുന്നു ധനകാര്യ മന്ത്രി ബാലഗോപാലിന്റെ പ്രതികരണം. ബജറ്റിൽ തിരുവനന്തപുരം വിഎസ് സെന്റർ തുടങ്ങാനായി 20 കോടി രൂപ മാറ്റി വെച്ചതായും ബാലഗോപാൽ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ പ്ലസ് ടു വരെയാണ് സംസ്ഥാനത്ത് സൗജന്യ വിദ്യാഭ്യാസ നൽകി വരുന്നത്. അതിലാണ് വിപ്ലവകരമായ മാറ്റത്തിന് സർക്കാർ തുടക്കമിടാൻ ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർഥികൾക്ക് പ്രയോജനം ആകുന്ന രീതിയിൽ ഇനിമുതൽ ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമായി സർക്കാർ വിദ്യാർത്ഥികളെ സഹായിക്കുന്ന രീതിയിലുള്ള പദ്ധതിയും ബജറ്റ് അവതരണ വേളയിൽ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ വിദ്യാർത്ഥികൾക്കായി പ്രത്യേക ഇൻഷുറൻസ് പാക്കേജും ബജറ്റ് അവതരണത്തിൽ അവതരിപ്പിച്ചു.

അപകടത്തിൽപ്പെട്ടവര്‍ക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സയടക്കമുള്ള പ്രഖ്യാപനവും ബഡ്ജറ്റിൽ ഉൾപ്പെടുന്നു. എംസി റോഡ് വികസനത്തിനായി 5217 കോടി രൂപയും കിഫ്‌ബിയിൽ നിന്ന് വകയിരുത്തിയപ്പോൾ കാരുണ്യ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്കായി പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പ്രഖ്യാപിച്ചു. ബജറ്റ് അവതരണത്തിൽ ഏറ്റവും പുതിയത് എന്ന രീതിയിൽ ഉണ്ടായത് കട്ടപ്പന തേനി തുരങ്ക പാതയുടെ സാധ്യത പഠനത്തിനായി പത്തുകോടിയോളം രൂപ വകയിരുത്തിയതാണ്. 

 പുതിയ ഐടി നയം ഉടൻ ഉണ്ടാകും എന്നും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായി. കൊച്ചിയിൽ കൾച്ചറൽ ഇൻകുബേറ്റർ തുടങ്ങാനുള്ള നടപടികൾക്കും ബജറ്റിൽ തുടക്കം കുറിച്ചു. കെ ഫോണിനായി 112.44 കോടി രൂപ വകയിൽ എത്തിയപ്പോൾ ഡിജിറ്റൽ സർവകലാശാലയ്ക്കായി 27.8 കോടി രൂപയും സ്റ്റാർട്ടപ്പ് മിഷനായി 99.5 കോടി രൂപയും വകയിരുത്തി. പ്രവാസികൾക്കായി പ്രവാസി വ്യവസായ പാർക്കിനെ 20 കോടി രൂപ വകയിരുത്തി. വിഴിഞ്ഞം അടിസ്ഥാന സൗകര്യ വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കും. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തി. മലബാർ സിമന്റ്സിന്റെ വികസനത്തിനായി 6 കോടി രൂപയോളം ബജറ്റിൽ വകയിരുത്തി.

കുട്ടനാട് വെള്ളപ്പൊക്ക നിയന്ത്രണത്തിന് സമഗ്ര പദ്ധതിക്കായി ആദ്യഘട്ടത്തിന് 50 കോടി വകയിരുത്തി. കേരള പദ്ധതിക്ക് 100 കോടി രൂപയും വനവൽക്കരണത്തിന് 50 കോടി രൂപയും കുട്ടനാട് പാക്കേജിൽ 75 കോടി രൂപയും ശബരിമല മാസ പ്ലാനിനു 30 കോടി രൂപയും ക്ലീൻ പമ്പയ്ക്ക് 30 കോടി രൂപയും മനുഷ്യ വന്യമൃഗ സംഘർഷ ലഘൂകരണത്തിന് 100 കോടി രൂപയും വകയിരുത്തി. ഇതോടൊപ്പം തദ്ദേശസ്ഥാപനങ്ങൾക്ക് രണ്ടുകോടി രൂപയുടെ ഗ്യാപ്പ് ഫണ്ടും നൽകും. അത് ദാരിദ്ര നിർമ്മാർജ്ജന പദ്ധതി തുടരാനും ബജറ്റിൽ പ്രഖ്യാപനം ഉണ്ടായി.

 വിരമിച്ച സർക്കാർ ജീവനക്കാർക്കും സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും മെഡിസെപ്പ് മാതൃകയിൽ പുതിയ മെഡിക്കൽ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്നു മുതൽ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം ആയിരിക്കുന്നത്. ഹരിത കർമ്മ സേനയ്ക്ക് ഗ്രൂപ്പ് ഇൻഷുറൻസ് നൽകാനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് ഇൻഷുറൻസ് നൽകാനും കാൻസർ, ലെപ്രേസി തുടങ്ങിയ രോഗങ്ങൾ ബാധിച്ച ആളുകൾക്ക് പെൻഷൻ 2000 ആക്കി വർദ്ധിപ്പിക്കാനും ബജറ്റിൽ തീരുമാനം ഉണ്ടായി. 

 തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി രൂപയും സർക്കാർ ബജറ്റിൽ വകയിരുത്തി.

 പുതിയ ജോലി മാതൃകയായി കണക്കാക്കുന്ന വർക്ക് നിയർ ഹോം പദ്ധതിക്ക് 200 കേന്ദ്രങ്ങൾ പുതിയതായി അനുവദിക്കാനും പഞ്ചായത്തുകളിൽ സ്ത്രീകളുടെ തൊഴിൽ പരിശീലന സ്കിൽ കേന്ദ്രങ്ങൾ ആരംഭിക്കാൻ 20 കോടി രൂപയും ബജറ്റിൽ വകയിരുത്തുന്നതായി മന്ത്രി പ്രഖ്യാപിച്ചു. ഓട്ടോ തൊഴിലാളികൾക്ക് പരിസ്ഥിതി സൗഹൃദ ഓട്ടോ വാങ്ങാൻ നാൽപ്പതിനായിരം രൂപയുടെ ധനസഹായവും ഇനിമുതൽ നൽകും. നഗരങ്ങളിൽ കേരള കലാകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി 10 കോടി രൂപയും സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹമ്പുകളും ഇനി മുതൽ ഉയരും. ബ്ലൂ എക്കണോമിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 10 കോടി രൂപയും സൗരോർജ സംവരണ വിതരണം ആരംഭിക്കാൻ പഞ്ചായത്തുകളിൽ പ്രത്യേക പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചു.

 കേറലിന് പകരം ആർ ടി എസ് എന്ന അതിവേഗ പാതയുമായി സർക്കാർ മുന്നോട്ടേക്ക് നീങ്ങുമെന്നും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 കോടി രൂപ അനുവദിക്കുകയാണ് എന്നും മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് അവതരണ വേളയിൽ പറഞ്ഞു. നാല് ഘട്ടങ്ങളിലായി തുടങ്ങാൻ ആഗ്രഹിക്കുന്ന അതിവേഗ പാത നഗര മെട്രോ ബന്ധിപ്പിക്കും. അമേരിക്കയെക്കാൾ കുറഞ്ഞ ശിശു മരണനിരക്ക് കേരളത്തിലാണ് എന്നും ദേശീയപാത നിർമ്മാണം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ് എന്നും ഇത് നടപ്പിലാക്കാൻ കാരണം പിണറായി വിജയന്റെ ഇച്ഛാശക്തിയാണ് എന്നും മന്ത്രി പറഞ്ഞു. 

സംസ്ഥാന പദ്ധതി വിഹിതത്തിന്‍റെ 28.5 ശതമാനം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വകയിരുത്തി. 10189 കോടിയാണ് വകയിരുത്തിയത്. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ജനറൽ പര്‍പ്പസ് ഫണ്ടായി 3236.76 കോടിയും ബജറ്റിൽ വകയിരുത്തി. കേന്ദ്രത്തിനെതിരായ പ്രതിഷേധവും ബജറ്റിൽ മന്ത്രി രേഖപ്പെടുത്തി. ഫെഡറലിസം ഇന്ത്യയുടെ ആത്മാവാണെന്നും അത് തകർക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത് എന്നുമായിരുന്നു ധനമന്ത്രി പറഞ്ഞത്. അങ്കണ്‍വാടി വര്‍ക്കര്‍മാര്‍ക്ക് 1000 രൂപയും ഹെൽപ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിച്ചു. 

 ആർസിസിക്ക് 90 കോടി രൂപയും മെഡിക്കൽ കോളേജിലെ ക്യാൻസർ ചികിത്സയ്ക്ക് 30 കോടി രൂപയും മലബാർ കാൻസർ ഇൻസ്റ്റ്യൂട്ട് 50 കോടി രൂപയും ഔഷധിക്ക് 2.3 കോടി രൂപയും ആർദ്രം മിഷന്റെ ആദ്യഘട്ടത്തിൽ 70 കോടിയോളം രൂപയും പകർച്ചവ്യാധി നിയന്ത്രിക്കാൻ 12 കോടിയോളം രൂപയും ബജറ്റിൽ വകയിരുത്തി. 2500 കോടി രൂപയാണ് ആരോഗ്യ മേഖലയ്ക്കായി വിവിധ പദ്ധതികൾക്ക് ബജറ്റിൽ വകയിരുത്തിയത്. ജില്ലാ താലൂക്ക് ആശുപത്രികൾക്ക് 3 കോടി രൂപ നൽകുമെന്നും ബജറ്റിൽ മന്ത്രി പറഞ്ഞു.

 ചലച്ചിത്ര അക്കാദമിക്ക് 16 കോടി രൂപയും മ്യൂസിയം വകുപ്പിന് 36.2 കോടി രൂപയും സംഗീത നാടക അക്കാദമിക്ക് 15 കോടി രൂപയും ഭിന്നശേഷിക്കാർക്കുള്ള ഒളിമ്പിക്സ് ആവശ്യത്തിന് ഒരു കോടി രൂപയും കായിക മേഖലയുടെ അടിസ്ഥാന സൗകര്യത്തിന് 30 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. നാഷണൽ ഹെൽത്ത് മിഷന് 465 കോടി രൂപ നൽകും എന്നും ബജറ്റിൽ പ്രഖ്യാപിച്ചു. ട്രാൻസ്ജെൻഡറുടെ മഴവിൽ പദ്ധതിക്ക് 6 കോടി രൂപ വകയിരുത്തി. ലഹരി കുറക്കുന്നതിനുള്ള കർമ്മപരിപാടി നടപ്പിലാക്കാൻ രണ്ടുകോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.

 ചാമ്പ്യൻസ് ബോട്ട് ലീഗിന് 10.46 കോടി രൂപ വകയിരുത്തി. അയ്യങ്കാളി പഠന കേന്ദ്രത്തിന് 1.5 കോടി രൂപയും തൊഴിൽ മേഖലയ്ക്ക് ആകെ മൊത്തത്തിൽ 950 കോടി രൂപയും സ്കോളർഷിപ്പ് ഫെലോഷിപ്പ് പദ്ധതിക്ക് 38.75 കോടി രൂപയും സർക്കാർ പോളിടെക്നിക് 49 കോടി രൂപയും വകയിരുത്തി. കമ്മ്യൂണിറ്റി കിച്ചൻ, സ്ത്രീകൾ നേതൃത്വം നൽകുന്ന പദ്ധതി എന്നിവയ്ക്ക് 10 കോടി രൂപ വകയിരുത്തി. 47 കോടി രൂപയാണ് ജയിലുകളുടെ ആകെ മൊത്തം പരിപാലനത്തിനും നവീകരണത്തിനുമായി ബജറ്റിൽ മാറ്റിവെച്ചത്. ഗൃഹശ്രീ ഭവന പദ്ധതിക്ക് 24 കോടി രൂപ പ്രഖ്യാപിച്ചു.

 വിള ഇൻഷുറൻസ് പദ്ധതിക്ക് 33 കോടി രൂപയും മണ്ണ് സംരക്ഷണത്തിന് 84.2 ഒന്നുകൂടി രൂപയും മൃഗസംരക്ഷണത്തിനായി 318 കോടി രൂപയും വകയിരുത്തി. ക്ഷീര മേഖലയുടെ വികസനത്തിന് 128.05 കോടി രൂപയും യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ ആയുള്ള നടപടി സ്വീകരിക്കാനും പ്രഖ്യാപനം ഉണ്ടായി. ഫാമുകളുടെ സംരക്ഷണത്തിന് 18 കോടി രൂപയാണ് മന്ത്രി പ്രഖ്യാപിച്ചത്. കേരള ലൈഫ് സ്റ്റോക്ക് പ്രവർത്തനങ്ങൾക്ക് 30 കോടി രൂപ പ്രഖ്യാപിച്ചപ്പോൾ മത്സ്യ ബന്ധന വകുപ്പിന് 126.3 കോടി രൂപയും പ്രഖ്യാപിച്ചു. വികസനത്തിനായും തുക വക ഇരുത്തുന്നതായി മന്ത്രി പ്രഖ്യാപിച്ചു.

 അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 200 കോടി രൂപയാണ് മന്ത്രി വകയിരുത്തിയത്. മുതിർന്ന പൗരന്മാർക്ക് പകൽ പരിചരണത്തിന് 14 കോടി രൂപ മാറ്റിവെച്ചു. അംഗനവാടികളിൽ പോഷകാഹാരം നൽകാനായി വലിയ തുക വകയിരുത്തുന്നതായും മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രീൻ ഹൈഡ്രജൻ പദ്ധതിക്ക് 7.18 കോടി രൂപ പ്രഖ്യാപിച്ചു. ഉത്തരവാദിത്ത ടൂറിസത്തിന് 20 കോടി രൂപയും വിനോദസഞ്ചാരമേഖലയുടെ വികസനത്തിനായി വകയിരുത്തി. പട്ടികജാതി മേഖലയുടെ ഉന്നമനത്തിനായും വലിയ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായി. 150 കോടി സൗജന്യ യൂണിഫോമിനായി നൽകുമെന്നും ഉന്നത വിദ്യാഭ്യാസത്തിനായി 854.41 കോടി രൂപ വകയിരുത്തുന്നതായും മന്ത്രി പ്രഖ്യാപിച്ചു.

 കണ്ണൂർ പെരളശ്ശേരിയിൽ മാനവീയം മോഡൽ ഇടനാഴി ഉണ്ടാകും എന്നും തളിപ്പറമ്പ് മൃഗശാലയ്ക്കായി നാല് കോടി രൂപ വകയിരുത്തും എന്നും മന്ത്രി പ്രഖ്യാപിച്ചു. പത്രപ്രവർത്തക പെൻഷൻ 1500 രൂപയാകും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ടാക്കാനായും പണം നൽകുമെന്നും കുട്ടികളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായും തുക വകയിരുത്തുകയാണ് എന്നും മന്ത്രി പറഞ്ഞു. പ്രീ പ്രൈമറി അധ്യാപകരുടെ വേതനത്തിൽ ആയിരം രൂപയുടെ വർദ്ധനവ് ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 വയനാട് ദുരിതബാധിതർക്കായി നിർമ്മിച്ച ആദ്യ ബാച്ച് വീട് ഫെബ്രുവരി മൂന്നാം വാരം നൽകുമെന്നും മന്ത്രി പറഞ്ഞു. വയോജന കമ്മീഷൻ പ്രവർത്തനങ്ങൾക്ക് 50 കോടി രൂപയും വിദ്യാ വാഹിനിക്ക് 30 കോടി രൂപയും വകയിരുത്തി. സാക്ഷരതാ പ്രമോട്ടർ മാർക്ക് ആയിരം രൂപ കൂട്ടും. പാചക തൊഴിലാളികൾക്ക് 25 രൂപ കൂട്ടി. പ്രത്യേക ഇൻഷുറൻസ് പദ്ധതിയും പൊതുമേഖലാ സ്ഥാപനത്തെ തൊഴിലാളികൾക്ക് ആശ്വാസം നൽകാനായി മന്ത്രി പ്രഖ്യാപിച്ചു. വിദേശത്തുള്ള അംഗീകൃത സ്ഥാപനങ്ങളിൽ പഠിക്കുന്ന ആളുകൾക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ചു.

 ഉപേക്ഷിക്കപ്പെടുകയും വിധവയായി മാറുകയും ചെയ്ത സ്ത്രീകൾക്കായി വീട് നിർമിക്കാൻ അഞ്ചു കോടി രൂപ മന്ത്രി ബജറ്റ് അവതരണത്തിൽ വകയിരുത്തി. 185 കൂടിയോളം രൂപയാണ് പോലീസ് മേഖലയിലെ കുറ്റകൃത്യം കണ്ടുപിടിക്കാനുള്ള കാര്യക്ഷമത വർദ്ധിപ്പിക്കാനും പുതിയ ടെക്നോളജി കൊണ്ടുവരാനും മേഖലയിൽ ഒട്ടാകെയുള്ള അടിസ്ഥാനവികസനത്തിനുമായി മാറ്റിവെക്കുന്നത്. ഇതിനുപുറമേ പുതിയ പദ്ധതി ഇതുമായി ബന്ധപ്പെട്ട ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്നു മണിക്കൂറിന് മുകളിലാണ് മന്ത്രിയുടെ ബജറ്റ് അവതരണം നീണ്ടത്.

 മന്ത്രി ബാലഗോപാലിന്റെ ഏറ്റവും ദൈർഘ്യം ഏറിയ ബജറ്റ് അവതരണം ആയിരുന്നു ഇന്ന് നടന്നത്.

Hot this week

India Post launches next-day delivery service across six major cities

India’s Department of Posts has introduced a next-day delivery...

Nish Hair reports strong revenue growth in FY25 driven by rising D2C demand

Hair extension brand Nish Hair recorded a sharp rise...

Jaipur: Govt Extends Financial Support to 403 Startups

The Rajasthan government has announced financial support for 403...

Women Power Drives India’s iPhone Manufacturing Boom

India’s electronics manufacturing sector is witnessing a major transformation,...

Scientists At CSIR–National Chemical Laboratory Create LPG Alternative Using Dimethyl Ether Technology

Indian scientists have developed an indigenous technology to produce...

Topics

India Post launches next-day delivery service across six major cities

India’s Department of Posts has introduced a next-day delivery...

Jaipur: Govt Extends Financial Support to 403 Startups

The Rajasthan government has announced financial support for 403...

Women Power Drives India’s iPhone Manufacturing Boom

India’s electronics manufacturing sector is witnessing a major transformation,...

Scientists At CSIR–National Chemical Laboratory Create LPG Alternative Using Dimethyl Ether Technology

Indian scientists have developed an indigenous technology to produce...

Akasa Air Revenue Surges To Rs 4,636 Crore In FY25, Net Loss Expands 19%

Mumbai-based airline Akasa Air has reported a significant rise...

The Rameshwaram Cafe Revenue Rises 62% To Rs 17.8 Crore In FY25, Profit Edges Up

The Rameshwaram Cafe, a South Indian quick-service restaurant chain,...
spot_img

Related Articles

Popular Categories

spot_imgspot_img