Tuesday, February 10, 2026
28.8 C
Kerala

വിജയി ഭവ സമ്മിറ്റിൽ ശ്രദ്ധേയമായി പുത്തൻ സംരംഭങ്ങൾ; ആളുകളുടെ ഇഷ്ടം നേടി തൂശൻ, വെൽബി എന്നീ ബ്രാൻഡുകൾ 

ബിസിനസ് ലോകത്തെ നിരവധി ആളുകൾ പങ്കെടുത്ത പരിപാടിയായിരുന്നു കൊച്ചിയിലെ ചിറ്റിലപ്പള്ളി സ്ക്വയറിൽ വച്ച് നടന്ന വിജയി ഭവ സമ്മിറ്റ്.  ബിസിനസ്സ് രംഗത്ത പ്രമുഖർക്കുള്ള അച്ചീവ്മെന്റ് അവാർഡ് ഉൾപ്പെടെ ചടങ്ങിൽ വിതരണം ചെയ്തിരുന്നു. എന്നാൽ ചടങ്ങിൽ ഏറ്റവും ശ്രദ്ധേയ ആകർഷിച്ച മറ്റൊരു ഘടകം പല പുത്തൻ സംരംഭങ്ങളുടെ ഡിസ്പ്ലേക്ക് വെച്ചിരുന്ന സ്റ്റാളുകളാണ്. അതിൽതന്നെ വ്യത്യസ്തകരമായ ആശയങ്ങൾ കൊണ്ടുവരുന്ന നിരവധി സ്റ്റാളുകൾ പരിപാടിയിൽ ഉണ്ടായിരുന്നു.

 ‘തൂശൻ’ എന്ന തവിടിൽ നിന്നും ഉണ്ടാക്കിയെടുക്കുന്ന പ്ലേറ്റുകളും സ്ട്രോകളും ഉൾപ്പെടുന്ന പുത്തൻ ആശയത്തിന് വലിയ രീതിയിലുള്ള സ്വീകാര്യത പരിപാടിയിലെ സ്റ്റാളുകളുടെ കൂട്ടത്തിൽ ലഭിച്ചു. ഉച്ചയ്ക്ക് ഭക്ഷണം കൊടുത്തത് പോലും ഈ ബ്രാൻഡിന്റെ പ്ലേറ്റുകളിലാണ്. സാധാരണ പ്രകൃതിക്ക് ദോഷം ചെയ്യുന്ന പ്ലേറ്റുകളിൽ നിന്നും വിഭിന്നമായി ഭക്ഷണശേഷം കഴിച്ചു തിന്നാൻ പറ്റുന്ന രീതിയിലാണ് പ്ലേറ്റിന്റെ നിർമ്മാണം. നിരവധി ആളുകൾ തൂശൻ എന്ന ബ്രാന്റിന്റെ സ്റ്റാൾ സന്ദർശിച്ചു.

തൂശൻ എന്ന ബ്രാൻഡ് പോലെ തന്നെ പലയാളുകളും എത്തി ശ്രദ്ധേയമായ മറ്റൊരു സ്റ്റാൾ ആയിരുന്നു വെൽബി എന്ന ആപ്ലിക്കേഷൻ സ്റ്റാൾ. ആപ്പിൾ സ്റ്റോറിലും പ്ലേസ്റ്റോറിലും ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഈ ആപ്ലിക്കേഷൻ മെഡിക്കൽ കാര്യങ്ങൾക്ക് വളരെ ഉപകാരപ്രദമാകുന്ന ഒന്നാണ്. ഓൺലൈനായുള്ള ഡോക്ടർ കൺസൾട്ടിങ്ങും മെഡിക്കൽ റെക്കോർഡ്സിന്റെ ഗ്രാഫിക്കൽ റെപ്രസന്റേഷനും ഹെൽത്ത് ട്രെൻഡ് അനലൈസറും പോലുള്ള വ്യത്യസ്തകരമായ കാര്യങ്ങൾ ആപ്ലിക്കേഷനിൽ ലഭ്യമാകും. കൂടാതെ മരുന്ന് എപ്പോൾ കഴിക്കണം എന്നുള്ള കാര്യം പോലും ആപ്ലിക്കേഷൻ ഓർമിപ്പിക്കും.

 വളരെ തിരക്കുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത് എന്നതിനാൽ തന്നെ കുടുംബത്തിലുള്ള ആളുകളുടെ മെഡിക്കൽ കാര്യങ്ങൾക്ക് കൂടുതൽ ശ്രദ്ധ നൽകാനായി ഏറ്റവും ഉപയോഗപ്രദമാകുന്ന ഒരു ആപ്ലിക്കേഷൻ ആണ് “Velby” എന്ന് ബിസിനസ് മീറ്റിൽ പങ്കെടുത്ത ആളുകൾ അഭിപ്രായപ്പെട്ടു. വെൽബി പോലെ തന്നെ ഡെയിലി സ്കിൽസ്, ഗ്രോത്ത് ഫാദർ, ലൈവ് ലാബ്, ടൈലോക്ക്, തോമർ ഇന്റീരിയർസ്, ടോഡോ സെയിൽസ് തുടങ്ങി നിരവധി കമ്പനികളുടെ സ്റ്റാൾ പരിപാടിയിൽ ശ്രദ്ധേയമായി. പരിപാടിയെ ശ്രദ്ധേയമാക്കിയ മറ്റൊരു ഘടകം ശ്രീകണ്ഠൻ നായർ എന്ന മാധ്യമ ലോകത്തെ അധികായന്റെയും കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി എന്ന ബിസിനസ് ലോകത്തെ അധികായന്റെയും സാന്നിധ്യം ആയിരുന്നു.

Hot this week

RBI Doubles Collateral-Free Loan Ceiling for MSMEs to ₹20 Lakh

The Reserve Bank of India has revised its lending...

How UP Plans to Clean Air in Noida and Ghaziabad

The Uttar Pradesh government has prepared its 2026 annual...

Shanghai Firm DroidUp Unveils Ultra-Realistic Humanoid Robot Moya for Healthcare and Education Use

Shanghai-based robotics company DroidUp has unveiled Moya, a humanoid...

Elon Musk’s Post on Money and Happiness Sparks Online Debate After Net Worth Crosses $800 Billion

Tech billionaire Elon Musk, who recently became the first...

Cognizant plans to hire up to 25,000 fresh graduates in 2026 under broader workforce pyramid strategy

Cognizant has announced plans to hire around 24,000–25,000 fresh...

Topics

RBI Doubles Collateral-Free Loan Ceiling for MSMEs to ₹20 Lakh

The Reserve Bank of India has revised its lending...

How UP Plans to Clean Air in Noida and Ghaziabad

The Uttar Pradesh government has prepared its 2026 annual...

Shanghai Firm DroidUp Unveils Ultra-Realistic Humanoid Robot Moya for Healthcare and Education Use

Shanghai-based robotics company DroidUp has unveiled Moya, a humanoid...

Why Indian IT and Global Software Stocks Fell After Anthropic’s AI Announcement

Indian IT and global software stocks came under heavy...

Temple Highlights Cerebral Blood Flow as a Biomarker of Ageing, Sparking Health Tech Debate

Deepinder Goyal-backed wearable startup Temple has reignited discussion in...
spot_img

Related Articles

Popular Categories

spot_imgspot_img