എ ഐ എന്നത് ഇന്ന് വളരെ സുലഭമായിക്കൊണ്ടിരിക്കുന്ന രീതിയിലേക്കാണ് കാലത്തിന്റെ പോക്ക്. നമ്മൾ പോലും ഇന്ന് പല കാര്യങ്ങളും കൃത്യമായ രീതിയിൽ നടപ്പിലാക്കാൻ എ ഐ സഹായം തേടുന്നത് പതിവായി. അത്രത്തോളം വിശാലമാണ് നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ. എന്നാൽ മൈക്രോസോഫ്റ്റ് സഹ സ്ഥാപകനായ ബിൽഗേറ്റ്സ് പറയുന്നത് നിലവിൽ കാര്യങ്ങൾ അതിരു കടക്കുകയാണ് എന്നാണ്. കമ്പനികളിൽ പലതും ഇത്രയധികം പണം എ ഐക്കായി ചെലവഴിച്ചതിൽ സന്തോഷിക്കുന്നു എന്നാൽ അതിൽ പലതും വളരെ ചിലവേറിയ ഡാറ്റാ സെന്ററുകൾക്കായി പണം മുടക്കുന്നു.
ഇത്രയധികം പണം ഡാറ്റാ സെന്ററുകൾക്കായി മുടക്കേണ്ടതുണ്ടോ എന്നാണ് അദ്ദേഹം ഉന്നയിക്കുന്ന ചോദ്യങ്ങളിൽ ഒന്ന്. ഇതിൽ ചിലതാകട്ടെ വൈദ്യുതി ഉത്പാദനത്തിനുവേണ്ടിയും വലിയ രീതിയിൽ പണം മുടക്കുന്നുണ്ട് എന്നാൽ ഇത്തരത്തിൽ നിക്ഷേപിക്കപ്പെടുന്ന വലിയ തുകകളിൽ ചിലത് എങ്ങും എത്താതെ പോകുന്നു. വലിയ തുക എ ഐ എന്ന പുത്തൻ ടെക്നോളജിക്കായി കമ്പനികൾ മുടക്കുമ്പോൾ അതിൽ ചെറിയൊരു ഭാഗം എങ്കിലും ആർക്കും വേണ്ടാതെ നശിക്കുന്നു എന്നാണ് സി എൻ ബി സി സംഘടിപ്പിച്ച പരിപാടിയിൽ ബിൽ ഗേറ്റ്സ് പറഞ്ഞത്.
ഇപ്പോൾ നിലവിലുള്ള സാഹചര്യം 1990കളിലെ ഡോട്ട് കോം ബബിളിന് സമാനമായ ഒരു രീതിയിലാണ് ഉള്ളത്. അന്ന് ഡോട്ട് കോംബിൽ ആയിരുന്നു എങ്കിൽ ഇന്ന് അത് ആയി ബബിളായി മാറി എന്നുമാത്രം. 1630 കളിൽ ഹോളണ്ട് എന്ന സ്ഥലത്ത് സംഭവിച്ച ടുലിപ് മാന്യ പോലെ ഊഹാപോഹങ്ങളെ മാത്രം അടിസ്ഥാനമാക്കിയ ഒന്നല്ല ഇപ്പോഴുള്ള സാഹചര്യം. ഊഹാപോഹങ്ങൾക്കപ്പുറം മറ്റു പലതും ഇതിലുണ്ട്. തൊലി പുഷ്പങ്ങളുടെ വില അന്നുകാലത്ത് കുതിച്ചുയർന്നശേഷം കുത്തനെ ഇടിഞ്ഞിരുന്നു എന്നാൽ ആ അവസ്ഥ നിർമ്മിത ബുദ്ധിയുടെ കാര്യത്തിൽ ഉണ്ടാകില്ല എന്നാണ് ബിൽഗേറ്റ്സിന്റെ അഭിപ്രായം.
എ ഐ എ പൂർണ്ണമായും എല്ലാവരും സ്വീകരിക്കുമ്പോൾ നിക്ഷേപകർ വലിയ രീതിയിൽ എ ഐ ഇന്റർഫേസിനായി ആയി പണം മുടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ആവേശം എ അയ്യേ ഒരു ബബിൾ ആയി കണക്കാക്കപ്പെടാൻ കാരണമാകാം എന്ന് ഓപ്പൺ എ ഐ സി ഇ ആൾറ്റ്മാൻ പോലും പറഞ്ഞിട്ടുണ്ട്. എ ഐ എന്നത് കൃത്യമായ രീതിയിൽ ഉപയോഗിക്കപ്പെട്ടു കഴിഞ്ഞാൽ എല്ലാവർക്കും വലിയ രീതിയിൽ സഹായകമാകുന്ന ഒന്നാണ്. എന്നാൽ ഇത് എന്താണെന്ന് മനസ്സിലാക്കി മാത്രം വേണം ഇതിൽ കോടികൾ നിക്ഷേപകർ നിക്ഷേപിക്കാനായി. ഏഴായി എന്ന് കേൾക്കുമ്പോൾ നിക്ഷേപവുമായി എത്തിക്കഴിഞ്ഞാൽ ചിലപ്പോൾ സ്ഥിതി വിപരീതമായേക്കാം എന്നുള്ള സൂചനയായി ബിൽഗേറ്റ്സ് പറയുന്ന ഈ വാക്കുകളെ നമുക്ക് കണക്കാക്കാം.






