കേന്ദ്രമന്ത്രി അമിത് ഷായുടെ മണ്ഡലമാണ് ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ഗാന്ധിനഗറിലെ ചന്ദ്ഗെടാ. ഇവിടെ പുതിയ പ്രോജക്ട് കൊണ്ടുവരാൻ തുടങ്ങുകയാണ് യൂസഫലിയുടെ സ്വന്തം സ്ഥാപനമായ ലുലു. ഇതിന്റെ ഭാഗമായി അഹമ്മദാബാദിലെ തന്നെ ഏറ്റവും വലിയ ഭൂമി ഇടപാടാണ് കഴിഞ്ഞദിവസം നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടി വരുമാനത്തിൽ മാത്രം പുതിയ റെക്കോർഡ് ആണ് ഈ ഇടപാട് കുറിച്ചത്. കോര്‍പ്പറേഷന്റെ 66,168 ചതുരശ്ര മീറ്റര്‍ (16.35 ഏക്കര്‍) ഭൂമി 519.41 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പ് വാങ്ങിയത്.
31 കോടി രൂപയാണ് സ്റ്റാമ്പിനത്തിൽ മാത്രം സർക്കാറിന് ഇടപാടുകാരണം ലഭിച്ച വരുമാനം. ഗാന്ധിജി എന്ന വ്യക്തിയെ കൊണ്ട് ജനങ്ങൾ അറിഞ്ഞാൽ സബർമതി സബ് രജിസ്ട്രാർ ഓഫീസിലാണ് ഇടപാട് സംബന്ധിച്ച രജിസ്ട്രേഷൻ നടന്നത്. തുകയുടെ കാര്യത്തിലും സ്ഥലത്തിന്റെ വലിപ്പത്തിന്റെ കാര്യത്തിലും അഹമ്മദാബാദിൽ നടന്നിട്ടുള്ള ഭൂ ഇടപാടിന്റെ കണക്കെടുത്തു നോക്കി കഴിഞ്ഞാൽ കഴിഞ്ഞദിവസം നടന്ന ഈ ഇടപാടാണ് ഇനി മുതൽ ഒന്നാം സ്ഥാനം വഹിക്കുക. കഴിഞ്ഞവർഷം ജൂൺ 18ന് അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ ലേലത്തിലൂടെ ചതുരശ്ര മീറ്ററിന് 78500 രൂപ എന്ന നിരക്കിലാണ് പ്ലോട്ട് ലുലു ഗ്രൂപ്പ് സ്വന്തമാക്കിയത്.
ലീസിന് ഭൂമി 99 വർഷത്തേക്ക് നൽകുക എന്നുള്ള രീതിയിലാണ് ആദ്യം കാര്യങ്ങൾ നോക്കിയിരുന്നത് എങ്കിൽ ലുലു ഗ്രൂപ്പ് ഇതിനുമുമ്പ് നടത്തിയ സാമ്പത്തിക മുന്നേറ്റവും സ്ഥലങ്ങളിൽ നടത്തിയ വികസനവും കണക്കിലെടുത്ത് ലീസിന് നൽകുന്നതിന് പകരം നാടിന്റെ വികസനം മുന്നിൽ കണ്ടുകൊണ്ട് വിൽപ്പന എന്നുള്ള രീതിയിൽ തന്നെ നൽകാമെന്ന് സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. ഈ തീരുമാനമെടുക്കുന്നതോടുകൂടി വലിയ രീതിയിലുള്ള നിക്ഷേപം അഹമ്മദാബാദിൽ നടക്കും എന്നതാണ് സർക്കാരിന്റെ പ്രതീക്ഷ. ടൗണ്‍ പ്ലാനിംഗ് സ്‌കീമിലെ ചട്ടങ്ങള്‍ പാലിച്ചാണ് വില്പന.
ലുലു എറണാകുളത്ത് മാൾ തുടങ്ങുന്ന സമയത്ത് ഇടപ്പള്ളി വലിയ തിരക്കുള്ള സ്ഥലമായിരുന്നില്ല. ഇടപ്പള്ളി പള്ളിയായിരുന്നു ആ സമയത്ത് ജനങ്ങളുടെ ആകർഷണ കേന്ദ്രം. എന്നാൽ ലുലു എറണാകുളത്ത് മാൾ തുടങ്ങിയ ശേഷമാണ് ഇടപ്പള്ളി ഒരു വലിയ സെന്ററായി മാറുന്നത്. ഇതേ രീതിയിൽ അഹമ്മദാബാദിലും ഒരു മാൾ തുടങ്ങും എന്നതാണ് കരുതുന്നത്. ഹൈപ്പർമാർക്കറ്റ് അടങ്ങുന്ന വലിയ മാൾ ആയിരിക്കും ഈ സ്ഥലത്ത് തുടങ്ങുക. അഹമ്മദാബാദിലെ ഉൾനാടൻ പ്രദേശമാണ് ഇത് എങ്കിലും ഇവിടെ കേന്ദ്രീകരിച്ച് നഗരവൽക്കരണം ഉണ്ടാകുന്നതാണ് കരുതുന്നത്.
മികച്ച കണക്റ്റിവിറ്റി, ഹൈവേ സൗകര്യം, ഉയര്‍ന്ന വാണിജ്യ സാധ്യതകള്‍ എന്നിവ എസ്.പി. റിംഗ് റോഡിലെ ഭൂമി മികച്ച വാണിജ്യസാധ്യതയാണ് തുറക്കുന്നത്. ആദ്യഘട്ടത്തിൽ പ്രദേശത്ത് മാൾ തുടങ്ങുമെന്നുള്ള കാര്യം ഏറെക്കുറെ തീർച്ചയാണ്. ഇതിനുശേഷം രണ്ടാംഘട്ടത്തിലേക്ക് എത്തുമ്പോൾ മാൾ എന്നതിനു പുറമേ കൂടുതൽ വിപുലീകരിച്ച പദ്ധതി തുടങ്ങാൻ ലുലു ആലോചിക്കും എന്നാണ് പുറത്തേക്ക് വരുന്ന വാർത്ത. മാൾ തുടങ്ങുമ്പോൾ തന്നെ ലുലുവിന്റെ ഹൈപ്പർമാർക്കറ്റ് സംവിധാനവും മാളിന്റെ ഉൾവശത്ത് ഉണ്ടാകും.






