ബെവ്‌കോ മദ്യം ഓൺലൈനിൽ വീട്ടിലേക്ക് എത്തിക്കാനുള്ള പദ്ധതി ഒരുക്കുന്നു. പദ്ധതിയുടെ കാര്യത്തിൽ ഇതുവരെ പൂർണമായും ഒരു സ്ഥിരീകരണം വന്നിട്ടില്ല എങ്കിലും ബെവ്‌കോ ഇതിനോടകം ഓൺലൈൻ ആപ്ലിക്കേഷൻ നിർമ്മിച്ചു കഴിഞ്ഞു. സർക്കാരിന്റെ അനുമതി ലഭിച്ചാൽ ഉടൻ മദ്യം വീട്ടിലേക്ക് ഓൺലൈനായി എത്തിക്കാനാണ് ഒരുങ്ങുന്നത്. എന്നാൽ പദ്ധതിയുമായി ബെവ്‌കോ മുന്നോട്ടേയ്ക്ക് എത്തിയിരിക്കുന്നു എന്നുള്ള വാർത്തകൾ വന്നതു മുതൽ വലിയ എതിർപ്പാണ് ഇപ്പോൾ സമൂഹത്തിൽ നിന്നും ഉയരുന്നത്.
പുത്തൻ രീതിയുമായി ബെവ്‌കോ കൂടുതൽ മോഡേൺ ആവാൻ ശ്രമിക്കുമ്പോൾ മദ്യവിരുദ്ധ കമ്മിറ്റി ഉൾപ്പെടെ എതിർപ്പുമായി രംഗത്തെത്തി. സ്വിഗ്ഗി ഇന്ത്യയിലെ ഒന്ന് രണ്ട് സംസ്ഥാനത്ത് ഇതിനോടകം മദ്യം വീട്ടിലേക്ക് എത്തിക്കുന്ന രീതി പരീക്ഷിച്ചു കഴിഞ്ഞു. അതുകൊണ്ടുതന്നെ സ്വിഗ്ഗി ഉൾപ്പെടെ പദ്ധതിയുമായി കൈകോർക്കാൻ രംഗത്ത് എത്തിയിട്ടുണ്ട്.സ്വിഗ്ഗിക്ക് പുറമേ എട്ടോളം കമ്പനികളാണ് ഓൺലൈനായി മദ്യ വില്പനയ്ക്ക് സന്നദ്ധത അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. കേരള സർക്കാരിന്റെ വലിയ വരുമാനത്തിന്റെ ശതമാനം ഉണ്ടാകുന്ന ഒന്നാണ് മദ്യത്തിലെ ടാക്സ്.
സാധാരണ മദ്യത്തിന്റെ വിലയെക്കാളും ഇരട്ടിയിലേറെയാണ് മദ്യം ഉപയോഗിക്കുന്ന ആളുകൾ ടാക്സായി ആയി ബീവറേജിൽ നൽകുന്നത്. മദ്യം ഓൺലൈനായി വീടുകളിലേക്ക് എത്തുമ്പോൾ ഡെലിവറി ചാർജ് ഉൾപ്പെടെ നൽകേണ്ടി വരുന്ന രീതിയിലായിരിക്കും ബെവ്‌കോ കാര്യങ്ങൾ നീക്കുക. ബുക്ക് മൈ ഷോ മാതൃകയിൽ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ഉൾപ്പെടെ ഇത്തരത്തിൽ ചാർജ് ഈടാക്കാൻ സാധിക്കും. സിനിമ ടിക്കറ്റ് നമ്മൾ തിയറ്ററിൽ ചെന്ന് എടുക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ 30ന് മുകളിൽ രൂപയാണ് ബുക്ക് മൈ ഷോ മുഖേന ടിക്കറ്റ് എടുക്കുമ്പോൾ നൽകേണ്ടത്. ഇതേ മാതൃകയിൽ അധിക വരുമാനം ബെവ്‌കോ ഉന്നം വെക്കുന്നു.
ഇതിനുപുറമേ മദ്യം വീട്ടിലേക്ക് എത്തിക്കാൻ ഡെലിവറി ചാർജ് ഉൾപ്പെടെ നൽകേണ്ടിവരും. ചുരുക്കിപ്പറഞ്ഞാൽ മദ്യത്തിന് വിലയേക്കാൾ ചുരുങ്ങിയത് 50 രൂപയ്ക്ക് മുകളിൽ മദ്യം വീട്ടിലേക്ക് എത്തിക്കുകയാണെങ്കിൽ അധികമായി നൽകേണ്ടിവരും. പക്ഷേ പദ്ധതി മുന്നോട്ടേക്ക് പച്ചക്കൊടി കാണിച്ചു നീങ്ങുകയാണ് എങ്കിൽ ബാറുകൾ ഉൾപ്പെടെ വലിയ തിരിച്ചടി നേരിടേണ്ടി വരും. ഇന്ത്യയിലെ തന്നെ ഒന്നിൽ കൂടുതൽ സംസ്ഥാനത്ത് ഇപ്പോൾ ഓൺലൈൻ മുഖേന മദ്യം വീട്ടിലേക്ക് എത്തുന്നുണ്ട്. ഇതേ മാതൃക പിന്തുടരാണ് കേരളം ഒരുങ്ങുന്നത് എങ്കിലും എതിർപ്പ് രൂക്ഷമാണ്. പദ്ധതി യാഥാർത്ഥ്യമാകുമോ എന്നുള്ള കാര്യം കണ്ടു തന്നെ അറിയണം.