ഇന്ത്യ പാകിസ്ഥാൻ പ്രശ്നം ഗുരുതരമായ സമയത്ത് പണി കിട്ടിയത് ഒരു ബേക്കറിക്കാണ്. ഇപ്പോൾ വെടിനിർത്തൽ കരാർ താൽക്കാലികമായി നിലവിൽ വന്നു എങ്കിലും വലിയ രീതിയിലുള്ള പ്രശ്നമായിരുന്നു കഴിഞ്ഞ കുറച്ച് അധികം മണിക്കൂറുകളായി രാജ്യത്ത് നടന്നുകൊണ്ടിരുന്നത്. പാക്കിസ്ഥാൻ ഇന്ത്യക്കെതിരെ തൊടുത്തുവിട്ട ഓരോ ശ്രമവും ഇന്ത്യൻ സേന നിർവീര്യമാക്കി. ഒടുവിൽ വെടിനിർത്തൽ കരാർ ഉൾപ്പെടെ താൽക്കാലികമായി നിലവിൽ വന്ന സാഹചര്യമാണ് ഇപ്പോൾ.
അതിർത്തിയിൽ ഉൾപ്പെടെ കാര്യങ്ങൾ പഴയതുപോലെ ആവാൻ തുടങ്ങുന്ന സമയത്ത് പുലിവാല് പിടിച്ചിരിക്കുന്നത് ഹൈദരാബാദിലെ ഒരു ബേക്കറി ആണ്. ബേക്കറിക്ക് പുലിവാലായി മാറിയിരിക്കുന്നത് പേരാണ്. കറാച്ചി ബേക്കറി എന്ന പേരിൽ ഒരു ബേക്കറി ഉണ്ട് ഹൈദരാബാദിൽ. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബേക്കറി ആണ് എങ്കിലും കറാച്ചി എന്ന പേര് പാകിസ്ഥാനിലെ ഒരു സ്ഥലത്തിന്റെ പേരാണ്. ഈ പേരിൽ ഒരു ബേക്കറി ഇന്ത്യയിൽ പ്രവർത്തിക്കുന്ന തന്നെയാണ് ഇപ്പോൾ നിലവിലെ പ്രശ്നം.
ഹൈദരാബാദിൽ പ്രവർത്തിച്ച് വരുന്ന ബേക്കറി ക്കെതിരെ വലിയ പ്രതിഷേധമാണ് ആളുകളിൽ നിന്നുതന്നെ ഉണ്ടാകുന്നത്. കച്ചവടത്തിന്റെ കാര്യത്തിൽ ഇന്ത്യ പാകിസ്ഥാൻ സംഘർഷം രൂക്ഷമായതിനു പിന്നിൽ വലിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് പുറത്തേക്ക് വരുന്ന വിവരം. 1953 മുതൽ ഇന്ത്യയിൽ പ്രവർത്തിക്കുന്ന ബേക്കറിയാണ് കറാച്ചി ബേക്കറി.” ഹൈദരാബാദിൽ സ്ഥാപിതമായ കറാച്ചി ബേക്കറി 100 ശതമാനം ഇന്ത്യൻ ബ്രാൻഡാണ്”. എന്ന സ്റ്റേറ്റ്മെന്റുമായി വിവാഹങ്ങൾക്ക് പിറകിൽ ബേക്കറി അധികൃതർ തന്നെ എത്തിയിട്ടുമുണ്ട്.
100% ഇന്ത്യൻ ബ്രാൻഡ് ആണ് എന്ന് സ്റ്റേറ്റ്മെന്റിലൂടെ തന്നെ അവർ പറയുന്നു. കറാച്ചി എന്ന പേരിലെ ബ്രാൻഡ് സൂചിപ്പിക്കുന്നത് ദേശീയതയല്ല ചരിത്രത്തെ പ്രതിഫലിക്കുന്ന ഒന്നാണ് എന്നാണ് അവർ നൽകുന്ന വിശദീകരണം. ബ്രാൻഡിലെ പിന്തുണയ്ക്കാൻ കമ്പനി പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. കമ്പനിയുടെ പേര് മാറ്റണമെന്ന് ഉൾപ്പെടെയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ആറു വർഷത്തിനുള്ളിൽ തുടങ്ങിയ ബേക്കറി ആണ് ഇത്. അതുകൊണ്ടുതന്നെ അതിൽ പാക്കിസ്ഥാനെ അനുകൂലിക്കുന്ന കാര്യങ്ങളില്ല എന്ന തന്നെയാണ് ഹൈദരാബാദ് ജനങ്ങളുടെയും പൊതുവികാരം.
ഹൈദരാബാദിൽ വർഷങ്ങളായി പ്രവർത്തിച്ച ആളുകളുടെ സ്വീകാര്യത നേടിയെടുത്ത ബേക്കറി ആണ് കറാച്ചി ബേക്കറി. എന്നാൽ ആ പേര് കാരണം വിവാഹമുണ്ടായത് ഇന്ത്യ പാകിസ്ഥാൻ പ്രശ്നം ഗുരുതരമായതിനെ തുടർന്നാണ്. അതുവരെ അവിടെ നിന്നും ആളുകൾ സുഖസുന്ദരമായി സ്വീറ്റ്സ് വാങ്ങിച്ചു പോയപ്പോൾ ഒന്നും വിവാദമുണ്ടായില്ല. ഇപ്പോൾ ഒരു യുദ്ധം നടന്ന പശ്ചാത്തലത്തിലാണ് ബേക്കറി ക്കെതിരെ ഒരു വികാരം ഉടലെടുത്തത്. അതുകൊണ്ടുതന്നെ പ്രശ്നം കെട്ടിടങ്ങുമ്പോൾ ബേക്കറിക്ക് എതിരെയുള്ള ആഹ്വാനവും കെട്ടിടവും എന്നുള്ള പ്രതീക്ഷയിലാണ് ബേക്കറി അധികൃതർ.