ഇന്ത്യയെ ഒട്ടടങ്കം പിടിച്ചു ഒന്നായിരുന്നു അഹമ്മദാബാദിൽ ഒരാഴ്ചയ്ക്ക് മുമ്പേ നടന്ന വിമാന അപകടം. എന്നാൽ വിമാനം അപകടത്തിന് ശേഷം എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നല്ല കാലമല്ല എന്ന് തന്നെ പറയേണ്ടിവരും. അപ്രതീക്ഷിതമായി ഉണ്ടായ വിമാന അപകടത്തിന് ശേഷം നിരവധി ഗ്യാരണ്ടിയുടെ ഫ്ലൈറ്റുകളാണ് വലിയ മുന്നറിയിപ്പ് ഒന്നുമില്ലാതെ കാൻസൽ ചെയ്യപ്പെട്ടത്. യാത്രക്കാർ ഉൾപ്പെടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായിരുന്നു അപ്രതീക്ഷിതമായി ക്യാൻസൽ ചെയ്ത ഈ നടപടി. ഇതിന് പുറമേ വലിയ രീതിയിൽ എയർ ഇന്ത്യ ഇപ്പോൾ കഷ്ടപ്പെടുകയാണ് എന്നുള്ള വാർത്തകളാണ് പുറത്തേക്ക് വരുന്നത്.
കഴിഞ്ഞ ആഴ്ച നടന്ന വിമാനം അപകടത്തിന് ശേഷം എയർ ഇന്ത്യയിൽ 30 മുതൽ 35% വരെ ബുക്കിങ്ങിന്റെ ഇടിവ് ഉണ്ടായിട്ടുണ്ട് എന്നാണ് പറയപ്പെടുന്നത്. വിമാന അപകടത്തിന് പുറമേ ഇസ്രായേൽ ഇറാൻ സംഘർഷവും രാജ്യാന്തര വിഭാഗ സർവീസുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളൊക്കെ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ഇപ്പോൾ എയർ ഇന്ത്യയെയാണ്. ഷെഡ്യൂൾ പൂർണ്ണമായും താറുമാരായ നിലയിലാണ് ഇപ്പോൾ.
ഇസ്രായേൽ ഇറാൻ യുദ്ധം കാരണം പല വിമാന സർവീസുകളും ക്യാൻസൽ ചെയ്യപ്പെടുന്നു എന്നതിന് പുറമേ ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ എയർസിൽ ഇപ്പോൾ ചെറിയ വിലക്കും നേരിടുന്നുണ്ട്. അതുകൊണ്ടുതന്നെ അവിടെയുള്ള പറക്കലും യാഥാർത്ഥ്യമല്ല. ഈ സാഹചര്യങ്ങളൊക്കെ വലിയ രീതിയിൽ പല വിമാന സർവീസുകളെയും ബാധിക്കുന്നുണ്ട്. ബുക്കിങ്ങിൽ ഉണ്ടായ ഇടിവ് സൂചിപ്പിക്കുന്നത് ആളുകളുടെ ഉള്ളിൽ വിമാനം അപകടം ഉണ്ടാക്കിയ ഭീതിയാണ് എന്നുള്ള സൂചനകളാണ് ലഭിക്കുന്നത്. കാരണം ആഭ്യന്തര യാത്രകൾ ഉൾപ്പെടെ ഇപ്പോൾ ബുക്കിംഗ് വലിയതോതിൽ കുറഞ്ഞിട്ടുണ്ട്.
ബുധനാഴ്ച മുതൽ യുഎസ്, യൂറോപ്പ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സർവീസുകളിൽ 15 ശതമാനം എയർ ഇന്ത്യ റദ്ദാക്കി. ഇതുകൂടാതെ വിമാന അപകടവും യുദ്ധവും കാരണം ആറ് ദിവസത്തിനുള്ളിൽ എൺപത്തിമൂന്നോളം സർവീസുകളാണ് എയർ ഇന്ത്യയിൽ നിന്നും മാത്രം റദ്ദാക്കപ്പെട്ടത്. കഷ്ടപ്പെട്ട് ലീവ് നേടി നാട്ടിലേക്ക് വരുന്ന ആളുകൾക്ക് വിമാനത്തിന്റെ ക്യാൻസലേഷൻ കാരണം കൂടുതൽ ബുദ്ധിമുട്ടുക എന്നത് യാഥാർത്ഥ്യമല്ല. എയർ ഇന്ത്യയിൽ ഇപ്പോൾ നിലവിലുള്ള സ്ഥിരത ഇല്ലായ്മയാണ് പല ആളുകളെയും എയർ ഇന്ത്യയെ ഉപേക്ഷിച്ച് മറ്റുള്ള വിമാന സർവീസുകളെ ആശ്രയിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു ദിവസത്തെ ലീവിന് വിദേശത്ത് ജീവിക്കുന്ന മലയാളികൾക്കും മറ്റു നാട്ടുകാർക്കും അത്രത്തോളം വിലയുണ്ട്. റിസ്ക് എടുത്ത് ഒരു ദിവസത്തെ ലീവ് കളയാൻ കഴിയില്ല എന്നതാണ് മാറി ചിന്തിക്കുവാൻ ആളുകളെ പ്രേരിപ്പിക്കുന്നത് എന്നാണ് മനസ്സിലാക്കുന്നത്.