കഴിഞ്ഞ കുറച്ചധികം കാലമായി മലയാള സിനിമ വലിയ പ്രതിസന്ധിയിലെ കൂടി കടന്നു പോവുകയായിരുന്നു. ഈ വർഷം റിലീസ് ആയ സിനിമകളിൽ വലിയ വിജയം ആയത് എമ്പുരാൻ മാത്രമായിരുന്നു. 300 കോടിക്ക് മുകളിലായിരുന്നു സിനിമ നേടിയ കലക്ഷൻ. ഈ സിനിമക്ക് മുൻപേ ഇറങ്ങിയതിൽ ഓഫീസർ ഓൺ ഡ്യൂട്ടി, ബ്രോമാൻസ്, പൊന്മാൻ, ഒരു ജാതി ജാതകം, രേഖാചിത്രം, ആലപ്പുഴ ജിംഖാന തുടങ്ങിയ വിരലിൽ എണ്ണാവുന്ന സിനിമകൾ മാത്രമേ വിജയം ആയിരുന്നുള്ളൂ. എന്നാൽ ഈ കണക്ക് കഴിഞ്ഞ ഒരു മാസത്തോളമായി മാറിമറിയുകയാണ്.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഹിറ്റുകൾ തുടരെ തുടരെ മലയാള സിനിമയിൽ പിറക്കുകയാണ്. മോഹൻലാലിന്റെ തന്നെ എമ്പുരാൻ എന്ന സിനിമയ്ക്ക് ശേഷം റിലീസായ തുടരും നിറഞ്ഞ സദസ്സിൽ ഇപ്പോഴും പ്രദർശനം തുടരുകയാണ്. 100 കോടിക്ക് മുകളിൽ കേരളത്തിൽ മാത്രം കളക്ഷൻ നേടുന്ന ആദ്യ മലയാള സിനിമയായി തുടരും മാറി. സിനിമ മലയാളം കണ്ടതിൽ വച്ച് എക്കാലത്തെയും വലിയ ഹിറ്റായി മാറി നിൽക്കുന്ന സമയമാണിത്. മലയാള സിനിമ പൂർണ്ണമായും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു എന്നുള്ള സാഹചര്യത്തിൽ ആയിരുന്നു തുടരെ രണ്ടു മോഹങ്ങൾ തിയേറ്ററിലെത്തി വലിയ ബിസിനസ് നേടുന്നത്.
തുടരും എന്ന സിനിമയുടെ ചുവടു പറ്റി തിയേറ്ററിൽ കഴിഞ്ഞയാഴ്ച മൂന്നു മലയാളം പ്രമുഖ സിനിമകൾ റിലീസിന് എത്തി. ഇതിൽ ആദ്യം എത്തിയത് ആസിഫ് അലി നായകനായ സർക്കീറ്റും സുരാജ് ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങൾ എത്തിയ പടക്കളം എന്ന സിനിമയുമാണ്. സർക്കീട്ട് മികച്ച അഭിപ്രായം നേടിയെങ്കിലും തിയേറ്ററുകളിലേക്ക് ആളുകൾ ഇരച്ചെത്തിയില്ല എന്നത് ഒരു വസ്തുതയാണ്. എന്നാൽ സർക്കീറ്റിന് ഒപ്പം കഴിഞ്ഞ എട്ടാം തീയതി തിയേറ്ററിൽ എത്തിയ പടക്കളം വലിയ വിജയമായി മാറുകയാണ്. മികച്ച അഭിപ്രായം നേടിയ സിനിമ ഒരു ഫാന്റസി കോമഡി സിനിമയാണ്.
പടക്കളം എന്ന സിനിമയ്ക്ക് തൊട്ടടുത്ത ദിവസമായി ഒമ്പതാം തീയതി ദിലീപ് നായകനായ പ്രിൻസ് ആൻഡ് ഫാമിലിയും തിയേറ്ററുകളിൽ എത്തി. വലിയ പ്രതീക്ഷ ഒന്നുമില്ലാതെയാണ് ഇക്കുറി ഒരു ദിലീപ് ചിത്രം തിയേറ്ററിൽ എത്തിയത് എങ്കിലും മികച്ച അഭിപ്രായം നേടി സിനിമ വലിയ വിജയം ആവുകയാണ്. പ്രതികൂല കാലാവസ്ഥയിലാണ് ഒരു ദിലീപ് സിനിമ തിയേറ്റർലെത്തി വലിയ വിജയം ആകുന്നു എന്നത് ദിലീപ് എന്ന നടനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
ഇന്ന് വീട്ടിലേക്ക് എത്തുന്ന സിനിമകളിൽ സംശയം എന്ന സിനിമ കഴിഞ്ഞദിവസം പ്രിവ്യൂ കഴിഞ്ഞ് മികച്ച അഭിപ്രായം വന്ന സിനിമയാണ്. ഈ സിനിമയും തരക്കേടില്ലാതെ തിയേറ്ററിൽ ഓടും എന്ന് തന്നെയാണ് പലവൃത്തങ്ങളും നൽകുന്ന സൂചന. വിഷു റിലീസായി നിരവധി സിനിമകൾ തിയേറ്ററിലേക്ക് എത്തിയെങ്കിലും തരക്കേടില്ലാതെ പണം പാടിയത് ആലപ്പുഴ ജിംഖാന എന്ന സിനിമ മാത്രമാണ്. മമ്മൂട്ടി ചിത്രമായ ബസൂക്ക് ഉൾപ്പെടെ തിയേറ്ററിൽ തകർന്നടിഞ്ഞ കാഴ്ചയായിരുന്നു കണ്ടത്.
മലയാള സിനിമ വീണ്ടും നാശത്തിലേക്ക് പോവുകയാണ് എന്ന പ്രചരണം നടക്കുന്നതിനിടയിലാണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായ മോഹൻലാലും ദിലീപും വീണ്ടും തീയറ്ററുകളിലേക്ക് ആളുകളെ നിറയ്ക്കുന്നത്. തുടരും എന്ന സിനിമയിലെ അപേക്ഷിച്ചു കളക്ഷൻ പ്രിൻസ് ആൻഡ് ഫാമിലിക്ക് വളരെ കുറവാണ് എങ്കിലും ചിലവ് കണക്കിലെടുക്കുമ്പോൾ ആദ്യ ആഴ്ചയ്ക്കുള്ളിൽ തന്നെ സിനിമ തിയേറ്ററിൽ നിന്ന് മാത്രം വിജയം ആയിരിക്കുകയാണ്. വലിയ പ്രതീക്ഷയുള്ള നിരവധി സിനിമകൾ മലയാളത്തിൽ വരാനിരിക്കെ വീണ്ടും മലയാള സിനിമ പുത്തൻ ഉണർവിലേക്ക് സഞ്ചരിക്കുകയാണ്.