കർക്കടകമാസം എന്നത് കേരളത്തിൽ രാമായണമാസമാണ്. അത്യാവശ്യം നല്ല മഴയൊക്കെയുള്ള മാസം. കർക്കിടകമാസത്തെ അറിയപ്പെടുന്നത് പഞ്ഞമാസം എന്നാണ്. അതായത് പണ്ടുള്ള കാലത്ത് മഴയായതിനാൽ തന്നെ ധാന്യങ്ങളും കൃഷിയിടങ്ങളും ഒക്കെ കാലിയാകുന്ന മാസം. പത്തായത്തിൽ സൂക്ഷിച്ചിരിക്കുന്ന കാര്യങ്ങളും മറ്റുമൊക്കെ വെച്ച് പട്ടിണിയും പരിവട്ടവും ഒക്കെയായി മെല്ലെ ജീവിതം മുന്നോട്ടേക്ക് നീക്കുന്ന മാസം. ചിങ്ങമാസത്തിന് മുംബുള്ള മാസമാണ് കർക്കടകം. ചിങ്ങമാസത്തിൽ സമൃദ്ധി കേരളത്തിൽ വരും എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടാണ് ആ മാസം ഓണം ആഘോഷിക്കുന്നതും.
കർക്കിടകമാസം മഴയിൽ മുങ്ങി നിൽക്കുന്ന മാസമാണ്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ മിക്ക ബിസിനസ് സ്ഥാപനങ്ങളും ഡൗൺ ആവുന്ന മാസമാണിത്. എന്നാൽ കർക്കടകം എന്നത് രോഗങ്ങളുടെ മാസമായി കൂടി പറയപ്പെടുന്ന ഒന്നാണ്. അതുകൊണ്ട് പനിയും ജലദോഷവും പോലുള്ള രോഗങ്ങൾ ഈ മാസങ്ങളിൽ കണ്ടുവരുന്നു. രോഗം വരുന്നതിനാൽ തന്നെ ചികിത്സ നേടാൻ മലയാളികൾ മിടുക്കരായതുകൊണ്ട് ആശുപത്രികളിലും ക്ലിനിക്കുകളും അത്യാവിശ്യം നല്ല തിരക്കുണ്ടാകുന്ന മാസമാണ് കർക്കിടക മാസം.
കർക്കിടക മാസം എന്ന് പറയുമ്പോൾ സാധാരണ ആശുപത്രികപ്പുറം ആയുർവേദ ആശുപത്രികൾക്ക് ഏറ്റവും കൂടുതൽ സമ്പാദ്യം ഉണ്ടാക്കാൻ കഴിയുന്ന മാസം കൂടിയാണിത്. ചുരുക്കിപ്പറഞ്ഞാൽ അവരുടെ കൊയ്ത്തുകാലം. കർക്കിടക മാസം സുഖചികിത്സ ചെയ്യാൻ അനവധി ആളുകളാണ് ആയുർവേദ ആശുപത്രികളിലും ആയുർവേദ ക്ലിനിക്കുകളിലും എത്തുന്നത്. വിദേശത്തുള്ള മലയാളികളും വിദേശ പോലും ഈ മാസം കേരളത്തിന്റെ സ്വന്തമായ ആയുർവേദം എക്സ്പ്ലോർ ചെയ്യാൻ കേരളത്തിൽ എത്തുന്നു.
മഴ സമയത്ത് കർക്കിടക ചികിത്സ ചെയ്യുന്നത് ശരീരത്തിന് നല്ലതാണ് എന്നാണ് പറയപ്പെടുന്നത്. ശരീരം ഒന്ന് ഉടച്ച് വാർത്ത ശേഷം മലയാളികൾ സമൃദ്ധിയുടെ മാസത്തിലേക്ക് പോകുന്നതുപോലെ കർക്കടകത്തിൽ ശരീരം ഉടഞ്ഞശേഷം വീണ്ടും ആരോഗ്യം അടുത്തമാസം വീണ്ടെടുക്കുന്ന രീതിയിൽ ചിങ്ങം എത്തും. ഭക്ഷണകാര്യത്തിൽ പണ്ട് മലയാളികൾ പിന്തുടർന്ന അതേ കോൺസെപ്റ്റ് ആണ് ആയുർവേദത്തിന്റെ കാര്യത്തിൽ പറയപ്പെടുന്നത്. കർക്കടകത്തിൽ ചികിത്സ ചെയ്ത് ചിങ്ങത്തിൽ ആരോഗ്യം വീണ്ടെടുക്കും. ആയുർവേദ പ്രകാരം ആരോഗ്യം സുഖചികിത്സയ്ക്ക് ശേഷം വർദ്ധിക്കും.
മഴ രീതിയിലുള്ള ചികിത്സാവിധി ആയുർവേദത്തിൽ ഉണ്ട് എങ്കിലും താരതമ്യേന ആയുർവേദ ബിസിനസിൽ ഏറ്റവും കൂടുതൽ പണം ലഭിക്കുന്ന ഒരു ചികിത്സാരീതിയാണ് സുഖചികിത്സ. നാഡി ആയുർവേദം പിന്തുടരുന്ന ആളുകൾ അത്തരത്തിലുള്ള രീതിയിലായിരിക്കും സുഖചികിത്സ ചെയ്യുക. ചിലയാളുകൾ ധാര ഉൾപ്പെടെ സുഖചികിത്സയിൽ ചെയ്യും. ചിലയാളുകൾ കിഴി ആയിരിക്കും സുഖചികിത്സയിൽ ഉപയോഗിക്കുക. ഇങ്ങനെ സുഖചികിത്സയിൽ തന്നെ വൈദ്യരുടെ പെഡിഗ്രിയും ക്വാളിറ്റിയും അനുസരിച്ച് വിവിധതരത്തിൽ ചെയ്യാൻ സാധിക്കും.
ചുരുക്കിപ്പറഞ്ഞാൽ സുഖചികിത്സ എന്നത് ശാരീരിക പരമായി അത്യാവിശ്യം കരുത്തും ആരോഗ്യവും വീണ്ടെടുക്കുന്ന ഒന്നാണ്. ഇതിന് ഏറ്റവും കൂടുതൽ അനുയോജ്യമായ സമയമാണ് കർക്കിടകം. നമുക്ക് ആറ് ദിവസം മാത്രം സുഖചികിത്സ മതി എന്ന് കരുതി വൈദ്യരുടെ അടുത്ത് പോകാൻ കഴിയില്ല. കാരണം ചികിത്സയ്ക്ക് പോലും ദിവസത്തിന്റെ കണക്കുകൾ ഉണ്ട്. ഒരാളുടെ ശരീരം അനുസരിച്ച് ദിവസത്തിന്റെ കാലാവധി ചികിത്സയ്ക്കായി കൂടുകയും കുറയുകയും ചെയ്യാം. പേര് സുഖചികിത്സ എന്നാണെങ്കിലും അത്ര സുഖമുള്ള ചികിത്സ അല്ല ഇത്. ശാരീരിക പരമായി അത്യാവിശ്യം വേദന സഹിച്ച് വേണം സുഖചികിത്സ നേടാൻ.
പക്ഷേ അത്യാവശ്യം വേദന സുഖചികിത്സ ചെയ്യുമ്പോൾ സഹിച്ചു കഴിഞ്ഞാൽ പിന്നീട് ചെറിയൊരു വിശ്രമസമയത്തിനുശേഷം പൂർവാധികം ശക്തിയോടുകൂടി ആരോഗ്യം വീണ്ടെടുക്കാൻ. അത്യാവശ്യം സാമ്പത്തിക ചിലവുള്ള കാര്യം കൂടിയാണ് കർക്കടകത്തിലെ സുഖചികിത്സ. പല ആശുപത്രികളും ക്ലിനിക്കുകളും ഇതിനായി പ്രത്യേകം പ്ലാനുകളും പാക്കേജുകളും ഉൾപ്പെടെ ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ തനതായ ആയുർവേദം ഇന്ന് പണം സമ്പാദിക്കാൻ വരുന്ന വലിയൊരു ബിസിനസ് കൂടിയാണ്. പക്ഷേ കൃത്യമായ രീതിയിൽ സുഖചികിത്സ ചെയ്യുന്നത് ശരീരത്തിന് നല്ലതുതന്നെ. ബിസിനസ് സാധ്യതകൾ ഏറെ തുറന്നിടുന്ന മാസമാണ് ആയുർവേദ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഈ കർക്കിടക മാസം.
ഇന്ന് കർക്കിടക മാസത്തിന്റെ സാധ്യത കൃത്യമായി വിനിയോഗിക്കാനായി കർക്കിടക കഞ്ഞി മിക്സ് ഉൾപ്പെടെ പാക്കറ്റിൽ ആക്കി ലഭിക്കുന്ന കാലത്തിലേക്ക് നമ്മൾ എത്തിയിരിക്കുന്നു. ആയുർവേദ വിധിപ്രകാരം ഭക്ഷണത്തിൽ അത്യാവശ്യം കൺട്രോൾ കൊണ്ടുവരേണ്ട മാസം കൂടിയാണിത്. അതുകൊണ്ടാണ് കർക്കിടക കഞ്ഞി തുടങ്ങിയ കഞ്ഞികൾ ഈ മാസം കഴിക്കണം എന്ന് പറയുന്നത്. മഴ പെയ്യുന്ന കാലമായതിനാൽ ആരോഗ്യം കാത്തുസൂക്ഷിക്കാൻ വേണ്ടിയിട്ടാണ് ഇത്തരത്തിൽ കഞ്ഞിയും മറ്റുകാര്യങ്ങളും ഒക്കെ ഭക്ഷണത്തിൽ ഈ മാസം ഉൾപ്പെടുത്തണം എന്ന് പറയുന്നത്. എന്നാൽ അതുപോലും ഇന്ന് ബിസിനസ് ആകുന്നതാണ് കാലത്തിന്റെ മാറ്റം.
വലിയ രീതിയിലുള്ള പരസ്യമാണ് കർക്കിടക കഞ്ഞിയുടെ ചുറ്റും കർക്കിടക മാസത്തിന്റെ ആയുർവേദ ചികിത്സാ കിറ്റും ഉൾപ്പെടെയായി ഇന്ന് മാർക്കറ്റ് സാധ്യത ഉപയോഗപ്പെടുത്തി പുറത്തിറങ്ങുന്നത്. പക്ഷേ കർക്കിടക മാസം കൃത്യമായ രീതിയിൽ അറിയുന്ന ആളെടുത്ത് സുഖചികിത്സ ചെയ്താൽ മാത്രമേ അതിനുള്ള ഫലം ലഭിക്കുകയുള്ളൂ. ആയുർവേദ കിറ്റ് വീട്ടിൽ നിന്നും പരീക്ഷിച്ചു വീട്ടുകാരെ കൊണ്ട് ശരീരം തടവിച്ചാൽ ഫലം ഉണ്ടാകില്ല എന്നർത്ഥം. കഞ്ഞിയും ഈ മാസം കുടിക്കുമ്പോൾ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കി കുടിക്കുക എന്നതാണ് അതിന്റെ യഥാർത്ഥ രീതി. എല്ലാം ബിസിനസ് ആകുന്ന കാലത്തിൽ നമ്മൾ ജീവിക്കുമ്പോൾ കർക്കിടക കഞ്ഞിയുടെ കിറ്റ് എളുപ്പപ്പണിക്കായി ഉപയോഗിക്കുന്നത് സ്വാഭാവികം.
പക്ഷേ കാലം മാറുമ്പോൾ പലരീതിയിലുള്ള ബിസിനസ് സാധ്യത പല ബിസിനസ് സ്ഥാപനങ്ങളും കൃത്യമായി വിനിയോഗിക്കുകയാണ്. എത്രത്തോളം വിശ്വസിച്ച് ഇത്തരത്തിലുള്ള കർക്കിടക കഞ്ഞിയുടെ കിറ്റും മറ്റുപയോഗിച്ച് കഞ്ഞി തയ്യാറാക്കാൻ പറ്റും എന്നതാണ് ഏറ്റവും വലിയ ചോദ്യം. ഒരു സമയം ആരോഗ്യത്തിന് ഏറ്റവും നല്ലതായ കർക്കടകക്കഞ്ഞി, നമ്മൾ വീട്ടിൽ നിന്ന് തന്നെ കടയിൽ പോയി ആവശ്യമുള്ള സാധനങ്ങൾ ഓരോന്നായി വാങ്ങിച്ചു തയ്യാറാക്കണമെന്ന് പറയുന്ന സ്ഥലത്ത് നിന്നാണ് ഒക്കെ പാക്കറ്റിൽ ലഭിച്ച വെറുതേ വെള്ളം ഒഴിച്ച് ചൂടാക്കിയാൽ മതി എന്നുള്ള നിലയിലേക്ക് കാലം എത്തുന്നത്. അതിന് അതിന്റേതായ വ്യത്യാസമുണ്ടാകും.
പാലട പായസം ഉൾപ്പെടെ ഇന്ന് എളുപ്പമാർഗ്ഗത്തിൽ പാക്കറ്റിൽ മിക്സ് ആയി ലഭിക്കും. പൂർണ്ണമായും അതു മോശമാണ് എന്ന് പറയാൻ സാധിക്കില്ല എങ്കിലും മലയാളികളുടെ പണി എളുപ്പമാക്കുന്നതാണ് ഇത്തരം മിക്സ് പാക്കറ്റുകൾ. അത്തരത്തിലാണ് ഇപ്പോൾ കർക്കിടക കഞ്ഞിയുടെ പാക്കറ്റ് ഉൾപ്പെടെ മാർക്കറ്റിൽ എത്തുന്നത്. വലിയ രീതിയിലുള്ള ബിസിനസ് വീഴ്ച പലർക്കും സംഭവിക്കുന്ന മാസമാണ് കർക്കിടക മാസം. കാലാവസ്ഥയാണ് അതിന്റെ കാരണം. എന്നാൽ ഈ മാസത്തിന്റെ സാധ്യത കൃത്യമായി പ്രയോജനപ്പെടുത്തുന്നത് ഇത്തരത്തിലുള്ള ആളുകളാണ്.