ട്രെയിൻ യാത്രക്കിടെ കയ്യിൽ പണം കഴുതുക എന്നത് വലിയ റിസ്ക് ഉള്ള കാര്യമാണ്. പ്രത്യേകിച്ച് ഇന്ത്യയിലെ ട്രെയിനുകളുടെ നിലവാരം വളരെ താഴെയാണ്. നോർത്ത് ഇന്ത്യയിലെ ട്രെയിൻ യാത്ര വൃത്തിയില്ലായ്മയിലേക്കുള്ള പുതിയ തലങ്ങളാണ്. പല സ്ഥലങ്ങളിലും യുപിഐ പേമെന്റ് ഒന്നും ട്രെയിനിനുള്ളിൽ നടക്കുന്ന കാര്യമല്ല. എല്ലാ ആളുകളും കയ്യിൽ പണം കരുതിയേ തീരൂ എന്നതാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം. എന്നാൽ ട്രെയിനുകളിൽ പോക്കറ്റടി വളരെ സുലഭവും ആണ്. ഇത് വലിയ തിരിച്ചടിയാണ് സാധാരണക്കാരായ യാത്രക്കാർക്ക് സമ്മാനിക്കുന്നത്.
ഈ കയ്യിൽ പണം കരുത്തുക എന്നുള്ള പ്രശ്നത്തിന് ഇനി ഇന്ത്യൻ റെയിൽവേയിൽ ഒരു പരിഹാരമാകുന്നു. എടിഎം കൗണ്ടറുകൾ പുതിയതായി ട്രെയിനുകളിൽ തന്നെ തുടങ്ങാനാണ് ഇന്ത്യൻ റെയിൽവേയുടെ പുത്തൻ തീരുമാനം. ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ എടിഎം മുംബൈയിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മുംബൈ – മൻമാട് ( നാസിക് ) പഞ്ചവടി എക്സ്പ്രസിൽ ആണ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ എടിഎം ആരംഭിച്ചിരിക്കുന്നത്.
മുംബൈയിലെ ട്രെയിനിൽ തുടങ്ങിയ ഈ പരിഷ്കാരം വിജയമാണെങ്കിൽ ഇന്ത്യയിൽ ഉടനീളം ട്രെയിനുകളിൽ എടിഎം എന്ന ആശയത്തിലേക്ക് എത്താനാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഈ പദ്ധതിയിൽ തുടക്കത്തിൽ സെൻട്രൽ റെയിൽവേയുമായി സഹകരിക്കുന്നുണ്ട്. എന്നാൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര മഹാരാഷ്ട്രയ്ക്ക് പുറത്ത് ഇല്ലാത്തതിനാൽ തന്നെ മറ്റുള്ള ബാങ്കുകളും ആയി സഹകരിച്ച് മറ്റുള്ള സംസ്ഥാനങ്ങളിലും ഇത്തരത്തിൽ എടിഎം നടപ്പിലാക്കാനാണ് റെയിൽവേ ആലോചിക്കുന്നത്.
കവർച്ച എന്നത് ട്രെയിനിൽ വളരെ സുലഭമാണ്. അതുകൊണ്ടുതന്നെ പുതുതായി ട്രെയിനിൽ ആരംഭിച്ചിരിക്കുന്ന ഈ എടിഎമ്മിൽ കവർച്ച തടയാനായി സിസി ക്യാമറയും ഇരുമ്പ് കവറിങ്ങും നൽകിയിട്ടുണ്ട്. നാലുമണിക്കൂർ 35 മിനിറ്റ് മാത്രമാണ് ഇപ്പോൾ എടിഎം ആരംഭിച്ചിരിക്കുന്ന ട്രെയിനിന്റെ യാത്ര സമയം. ഓരോ യാത്രയും തുടങ്ങുന്നതിനു മുമ്പാണ് ഈ എടിഎമ്മിൽ പണം നയിക്കുന്നത്. ട്രെയിനിന്റെ എസി കോച്ചിനോട് ചേർന്ന സ്ഥലത്താണ് ഇപ്പോൾ എടിഎം ഘടിപ്പിച്ചിരിക്കുന്നത്. പദ്ധതി വിജയമാണെങ്കിൽ ദീർഘദൂര ട്രെയിനുകളിൽ ഉൾപ്പെടെ എടിഎം നിർമിക്കാനാണ് റെയിൽവേ തീരുമാനിച്ചിരിക്കുന്നത്.