ഏറെ നാളത്തെ വിവാദങ്ങൾക്കും വാർത്തകൾക്കും ഒടുവിൽ മെസ്സി കേരളത്തിലേക്ക് എത്തും എന്നുള്ള കാര്യത്തിൽ ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം അർജന്റീന ഓസ്ട്രേലിയ മത്സരം ആയിരിക്കും കൊച്ചി കലൂർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടത്തുക. നവംബർ പതിനേഴാം തീയതി ആയിരിക്കും മത്സരം നടക്കുക. മെസ്സി അർജന്റീന ടീമുകനോടൊപ്പം കേരളത്തിലേക്ക് എത്തും എന്നതാണ് ഇപ്പോൾ സ്ഥിരീകരിക്കാത്ത വിവരങ്ങളിൽ പറയുന്നത്. നേരത്തെ അർജന്റീന ടീം എത്തുമെങ്കിലും മെസ്സി ടീമിനൊപ്പം ഉണ്ടാകില്ല എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
അർജന്റീന – ഓസ്ട്രേലിയ മത്സരമാണ് കൊച്ചിയിൽ നടക്കുക. മത്സരത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ തന്നെ കൊച്ചി കല്ലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 70 കോടി രൂപ മുടക്കി ഇപ്പോൾ പുനർനിർമ്മാണ പ്രവർത്തികൾ നടത്തിവരികയാണ്. സ്റ്റേഡിയത്തിന്റെ പിച്ചും സീറ്റിംഗും ഹെസ്റ്റേഡിയത്തിന്റെ പിച്ചും, സീറ്റിംഗും, ഫെഡ് ലൈറ്റ് ഫെസിലിറ്റുകളും ഉൾപ്പെടെ മത്സരത്തിന്റെ ഭാഗമായി പൂർണമായും മാറ്റും എന്നാണ് പറയുന്നത്. കേരള സർക്കാർ തന്നെയാണ് മത്സരത്തിനുവേണ്ടി പൂർണ്ണമായ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. എന്നാൽ സർക്കാറിന് വേണ്ടി ഫണ്ടിംഗ് ചെയ്യുന്നത് റിപ്പോർട്ടർ ടിവിയാണ്.
ഇതിനോടൊപ്പം മത്സരത്തിന്റെ ടിക്കറ്റ് റേറ്റുകൾ പുറത്തുവന്നു. പുറത്തുവന്ന ടിക്കറ്റ് റേറ്റുകൾ പ്രകാരം 5000 രൂപ മുതൽ ആയിരിക്കും മത്സരത്തിന്റെ ടിക്കറ്റുകൾക്കായി കാണികൾക്ക് നൽകേണ്ടി വരിക. എന്നാൽ 50 ലക്ഷം രൂപയായിരിക്കും വിവിഐപി ടിക്കറ്റ് ലഭിക്കാൻ നൽകേണ്ടിവരുന്ന തുക. ഒരു ടിക്കറ്റിന് 50 ലക്ഷം ആണ് എങ്കിലും മൂന്ന് ടിക്കറ്റുകൾ സ്വന്തമാക്കാൻ വിവിഐപികൾക്ക് ഒരു കോടി നൽകിയാൽ മതിയാകും. എന്നാൽ 50 ലക്ഷം എന്ന ടിക്കറ്റ് പ്രൈസിങ് എതിരെ വലിയ രീതിയിലുള്ള വിമർശനം ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ഉയർന്നു വരുന്നുണ്ട്.
ഞായറാഴ്ച അല്ല മത്സരം തിങ്കളാഴ്ചയാണ് എന്നതിനാൽ തന്നെ എത്രത്തോളം ഇത് കാണികളുടെ ഒഴുക്കിനെ ബാധിക്കും എന്നുള്ള കാര്യം കണ്ട് തന്നെ അറിയണം. വലിയ രീതിയിൽ മത്സരം കൊച്ചിയിൽ നടത്തുന്നതു വഴി അന്താരാഷ്ട്ര ഭൂപടത്തിൽ ഇന്ത്യയിൽ നിന്നുമുള്ള കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ ചിത്രം എല്ലാവർക്കും അറിയപ്പെടുന്ന രീതിയിൽ തെളിയും എന്നതാണ് കേരള സർക്കാർ പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടൊപ്പം തന്നെ വലിയ രീതിയിൽ ഭാവിയിൽ ബിസിനസ്പരമായ കാര്യങ്ങളിലും കേരളത്തിന് ഈ അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുന്നത് വഴി വളരാൻ കഴിയും എന്നതാണ് പ്രതീക്ഷ.
മത്സരത്തിന്റെ ടെലികാസ്റ്റ് ഉൾപ്പെടെ ചാനലുകൾക്ക് നൽകുന്നത് വഴി വലിയ രീതിയിലുള്ള ബ്രോഡ്കാസ്റ്റ് റൈസും മത്സരത്തിനുള്ളിൽ ഹോഡിങ്സും, ബോർഡുകളും മറ്റുമൊക്കെ പുറത്തുനിന്നുള്ള കമ്പനികൾക്ക് നൽകുന്ന വഴി അവരുടെ പരസ്യവും ഇവിടെ നൽകാനാകും. പരസ്യം നൽകുന്നതുവഴി ബ്രാൻഡ് പല കമ്പനികൾക്കും പ്രമോട്ട് ചെയ്യാനാകും എന്നതിനപ്പുറം സർക്കാറിനും വലിയൊരു വരുമാനമാണ് പ്രതീക്ഷിക്കുന്നത്. ഭാവിയിൽ കേരളത്തിലെ ഏറെ ഗുണകരമായി മെസ്സി കേരളത്തിലേക്ക് എത്തുക എന്ന കാര്യം മാറും എന്നതാണ് പ്രതീക്ഷ.






