കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഏറെ നിരാശ സമ്മാനിച്ചുകൊണ്ട് മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തില്ല എന്നുള്ള വാർത്ത സ്ഥിരീകരിച്ചിരിക്കുന്നു. നവംബർ 17ന് കേരളത്തിലെ കൊച്ചി കല്ലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ച് അർജന്റീന ഓസ്ട്രേലിയയെ നേരിടും എന്നുള്ള വാർത്തയായിരുന്നു പുറത്തുവന്നത്. സ്റ്റേഡിയത്തിൽ തകൃതിയായി റിനോവേഷൻ പണി നടന്നുകൊണ്ടിരിക്കുകയാണ്. അർജന്റീനയുടെ ഫുട്ബോൾ ടീം കേരളത്തിലേക്ക് എത്തുന്നതിനാൽ തന്നെ സ്റ്റേഡിയത്തിന്റെ ചുറ്റും പ്രവർത്തിക്കുന്ന കടകൾ നവംബർ 20 വരെ അടച്ചിടണം എന്നുള്ള ഉത്തരവ് ഉൾപ്പെടെ നൽകിയിരുന്നു.
എന്നാൽ ഇപ്പോൾ പുറത്തേക്ക് വരുന്ന വാർത്ത മെസ്സിയും സംഘവും കേരളത്തിലേക്ക് എത്തില്ല എന്നതാണ്. 70 കോടിയോളം രൂപ മുടക്കിയാണ് സ്റ്റേഡിയത്തിൽ ഇപ്പോൾ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ടിക്കറ്റിന്റെ തുക ഉൾപ്പെടെ സ്പോൺസർ വെളിപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ ആണ് മത്സരം ഉണ്ടാകില്ല എന്നുള്ള വാർത്ത പുറത്തേക്ക് വരുന്നത്. ഏറെ പ്രതീക്ഷയോടെയാണ് മെസ്സിയുടെ വരവ് കേരളത്തിലെ ഫുട്ബോൾ ആരാധകർ കണ്ടിരുന്നത്. ഈ വരവ് വലിയ രീതിയിലുള്ള നേട്ടം ഉണ്ടാകുമെന്ന് കേരള സർക്കാർ ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്നു.
എല്ലാവരുടെയും പ്രതീക്ഷ ആസ്ഥാനത്തിൽ ആക്കി കൊണ്ടുള്ള വാർത്തയാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. നവംബർ മാസം അമേരിക്കയിൽ ആയിരിക്കും അർജന്റീന ഫുട്ബോൾ ടീം ബൂട്ടണിയുക. ടെക്സസിലും, ന്യൂയോർക്കിലും ഉൾപ്പെടെ ടീം കളിക്കും. ഇന്ത്യയിലെ സൗകര്യങ്ങളിൽ ഫിഫയ്ക്ക് കടുത്ത അത്രപ്തി ഉണ്ടായതിനാൽ ആണ് മത്സരം ഇല്ലാതായത് എന്നുള്ള വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട് എങ്കിലും ഈ കാര്യത്തിൽ സ്ഥിരീകരണമില്ല. അടുത്തവർഷം ടീം കേരളത്തിലേക്ക് എത്തും എന്നാണ് ഇപ്പോൾ സ്പോൺസർ പറയുന്നത്. അർജന്റീനയെ പോലൊരു ലോകോത്തര ടീം എത്തുമ്പോൾ മത്സരം നടത്താൻ പാകത്തിനുള്ള സൗകര്യങ്ങൾ അടങ്ങിയ ഫുട്ബോൾ സ്റ്റേഡിയം കേരളത്തിൽ ഇപ്പോൾ ഇല്ല എന്നതാണ് സത്യം.
കഴിഞ്ഞതവണ കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ കളിക്കുമ്പോൾ പോലും കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു. പണ്ടുള്ള കാലത്തെ സംവിധാനമായിരുന്നു സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നത്. ഇതു മനസ്സിലാക്കി സ്റ്റേഡിയം പുതുക്കിപ്പണിയാനുള്ള ശ്രമം സ്പോൺസർമാർ തുടങ്ങിയിരുന്നു. ഒരു മാസത്തിനുള്ളിൽ പണി പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. ഇതുമായി ബന്ധപ്പെട്ട പണി ദുരിതഗതിയിൽ പുരോഗമിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് മത്സരം ഇപ്പോൾ ഉണ്ടാകില്ല എന്നുള്ള വാർത്തകൾ പുറത്തേക്ക് വരുന്നത്.
മത്സരം നവംബർ 17ന് നടക്കില്ല എന്നുള്ള കാര്യം ഇപ്പോൾ സ്പോൺസർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിലെ മാധ്യമങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ഉൾപ്പെടെ വാർത്ത സ്ഥിരീകരിച്ചു. ടീം അധികൃതർ കേരളത്തിലേക്ക് എത്തി കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം കണ്ടിരുന്നു എന്നുള്ള വാർത്തകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ അധികൃതരും ഫുട്ബോൾ മത്സരം നടത്താനായി സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ഈ സന്ദർശനം ഉൾപ്പെടെ വെറുതെയായി എന്നതാണ് മത്സരം ക്യാൻസൽ ആയതിനാൽ പറയാൻ സാധിക്കുന്ന കാര്യം. ആരുടെ ഭാഗത്താണ് കൃത്യമായി പിഴവ് പറ്റിയത് എന്നുള്ള കാര്യത്തിൽ മാത്രം ഇപ്പോഴും ഒരു സ്ഥിതീകരണവും ഇല്ല.
അടുത്ത രണ്ടു മാസത്തിനിടെ നിരവധി മത്സരങ്ങളാണ് അർജന്റീനക്ക് ഉള്ളത്. ഇന്ത്യയിൽ അർജന്റീന ടീം എത്തി മത്സരം കളിച്ചു തിരിച്ചു ചെന്ന് ഉടനടി അമേരിക്കയിലെത്തി മത്സരം കളിക്കുക എന്നത് പ്രായോഗികമായി നടപ്പുള്ള കാര്യമല്ല എന്ന് കഴിഞ്ഞ ദിവസം ചേർന്ന മീറ്റിംഗിൽ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് മത്സരം താൽക്കാലികമായി റദ്ദ് ചെയ്തത് എന്നാണ് ഇപ്പോൾ പറയുന്നത്. അടുത്തവർഷം മത്സരം നടക്കാനുള്ള സാധ്യത ഉണ്ട് എന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാം സജ്ജമാകുന്ന ഒരു സാഹചര്യം വന്നാൽ ചിലപ്പോൾ അടുത്ത വർഷം ആദ്യം മാസങ്ങളിൽ മത്സരം നടന്നേക്കാം. എന്തായാലും ആരാധകർക്ക് നവംബർ 17 കളികാണാം എന്നുള്ള മോഹം ഇപ്പോൾ താൽക്കാലികമായി ഉപേക്ഷിക്കേണ്ടിവരും.






