ഡ്രീം ഇലവൻ ഇന്ത്യയിൽ ഉടനീളം ബാൻ ചെയ്തപ്പോൾ വലിയ പ്രശ്നം നേരിട്ട വിഭാഗങ്ങളിലൊന്ന് ഇന്ത്യയുടെ ക്രിക്കറ്റ് അസോസിയേഷൻ ആയിരുന്നു. ഡ്രീം ഇലവൻ ഇല്ലാതായതോടുകൂടി ബിസിസിഐക്ക് നഷ്ടപ്പെട്ടത് അവരുടെ ക്രിക്കറ്റ് ടീമിന്റെ ജേഴ്സി സ്പോൺസേഴ്സിനെ ആയിരുന്നു. ഡ്രീം ഇലവൻ നിരോധിച്ചതോടുകൂടി ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പിനായി ഇന്ത്യൻ സ്ക്വാഡ് അണിനിരന്നപ്പോൾ ജേഴ്സിയുടെ പ്രധാന സ്പോൺസർമാർ ഇല്ലാതെയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങിയത്.
ഡ്രീം ഇലവൻ നിരോധിച്ചതോടുകൂടി ഇന്ത്യയുടെ ജേഴ്സി സ്പോൺസർമാർ ആരാകും എന്നുള്ള ചോദ്യം വലിയ രീതിയിൽ ഉയർന്നിരുന്നു. ബിസിസിയെ സംബന്ധിച്ചിടത്തോളം വലിയ രീതിയിലുള്ള വരുമാനം വരുന്ന വിഭാഗങ്ങളിൽ ഒന്ന് ജേഴ്സി സ്പോൺസർമാർ ആണ്. ഈ സ്ഥാനത്തേക്ക് ഇപ്പോൾ എത്തുന്നത് അപ്പോളോ ടയേഴ്സ്. താല്പര്യമുള്ള ആളുകൾക്കായി ബിഡിനായി പുറപ്പെടുവിച്ച വീടിന് ഏറ്റവും കൂടുതൽ തുക നൽകാനായി തീരുമാനിച്ച് മുന്നോട്ടേക്ക് വന്നത് അപ്പോളോ ടയേഴ്സ് ആണ്.
579 കോടിയാണ് അപ്പോളോ ടയേഴ്സ് അവരുടെ ബിഡ് സമർപ്പിക്കുകയും ഇവരെ ഒടുവിൽ ബി സി സി ഐ പ്രധാന സ്പോൺസർമാരായി തിരഞ്ഞെടുക്കുകയും ചെയ്തു. തൊട്ടു പിന്നിലായി 544 കോടി കൊടുക്കാൻ ക്യാൻവാ തയ്യാറായിരുന്നു എങ്കിലും ഇവരെ മറികടന്നാണ് അപ്പോളോ ടയേഴ്സ് ഇപ്പോൾ ബ്രാൻഡ് സ്പോൺസർഷിപ്പ് സ്വന്തമാക്കിയിരിക്കുന്നത്. ക്യാൻവയ്ക്ക് പിന്നിലായി 477 കോടിയോളം മുടക്കാൻ ജെകെ സിമൻസും തയ്യാറായിരുന്നു. സെപ്റ്റംബർ 30 മുതൽ ഒഫീഷ്യലായി അപ്പോളോ ടയേഴ്സ് ഇന്ത്യയുടെ ജേഴ്സി സ്പോൺസർഷിപ്പ് ഏറ്റെടുക്കും.
ഇന്ത്യൻ മെയിൽ ക്രിക്കറ്റ് ടീമിന്റെയും വുമൺ ക്രിക്കറ്റ് ടീമിന്റെയും ജേഴ്സി സ്പോൺസർഷിപ്പ് അവകാശമാണ് ഇപ്പോൾ 579 കോടിക്ക് അപ്പോളോ സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ആരംഭിക്കുന്ന വുമൺസ് ഓടിയായി വേൾഡ് കപ്പ് മുതൽ അപ്പോളോ എന്നുള്ള പേരുള്ള ജേഴ്സി ധരിച്ച് ആയിരിക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം ഗ്രൗണ്ടിലേക്ക് ഇറങ്ങുക. സാധാരണ സീരീസിനായി 3.5 കോടിയും ഐസിസി മത്സരങ്ങൾക്കായി 1.5 കോടിയും എന്നുള്ള ബേസ് പ്രൈസ് ആയിരുന്നു ബി സി സി ഐ സെറ്റ് ചെയ്തത്. അപ്പോളോ ടയേഴ്സ് 4.5 കോടിയോളം ബൈലാറ്ററിൽ മത്സരങ്ങൾക്ക് കൊടുക്കാൻ തയ്യാറായപ്പോൾ 1.72 കോടിയാണ് ഐസിസി മത്സരങ്ങൾക്ക് നൽകുക.
2027ൽ നടക്കുന്ന വേൾഡ് കപ്പ് വരെ ആയിരിക്കും അപ്പോളോ ടയേഴ്സുമായുള്ള ബിസിസിഐയുടെ കോൺട്രാക്ട്. രണ്ടര വർഷത്തോളം കോൺട്രാക്ട് നീളും എന്നർത്ഥം. ബിസിസിഐയുടെ ജേഴ്സി സ്പോൺസർഷിപ്പ് എടുക്കുന്ന ആളുകൾക്ക് അടുത്തകാലത്തായി അത്ര നല്ല സമയമല്ല. മൈക്രോമാക്സും, ബൈജൂസും, ഡ്രീം ഇലവനും, സഹാറയും ഉൾപ്പെടെ നിരവധി കമ്പനികൾക്കാണ് ബിസിസിഐയുടെ സ്പോൺസർഷിപ്പ് കാരണം വലിയ പ്രതിസന്ധി നേരിടേണ്ടിവന്നത്. ഈ പ്രതിസന്ധി തുടരുന്ന സമയങ്ങളിൽ പോലും അപ്പോളോ ടയേഴ്സ് വലിയ തുകയ്ക്ക് സ്പോൺസർഷിപ്പ് സ്വന്തമാക്കി എന്നത് അത്ഭുതകരമായ വസ്തുതയാണ്. എന്തായാലും ഇനി ഇന്ത്യൻ ക്രിക്കറ്റ് ടീം സെപ്റ്റംബർ 30 മുതൽ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ ജേഴ്സിയിൽ അപ്പോളോ ടയേഴ്സിന്റെ പേര് കൂടി ഉണ്ടാകും.