കഴിഞ്ഞ ദിവസമാണ് അപ്പോളോ ടയേഴ്സ് ഇന്ത്യയുടെ ജേഴ്സി സ്പോൺസർഷിപ്പ് സ്വന്തമാക്കി എന്നുള്ള വാർത്തകൾ വന്നത്. 579 കോടി രൂപയ്ക്കാണ് അപ്പോളോ ബിസിസിയുമായി കരാറിൽ ഒപ്പിട്ടത്. സെപ്റ്റംബർ 30 മുതൽ ഇന്ത്യയുടെ ജേഴ്സിയിൽ അപ്പോളോയുടെ പേരുകൂടി ഉണ്ടാകും. ഡ്രീം ഇലവൻ ബാൻ ചെയ്യപ്പെട്ടതോടുകൂടിയാണ് ഇന്ത്യൻ ജേഴ്സി സ്പോൺസർഷിപ്പിനായി പുതിയ ടീമുകളെ ക്ഷണിക്കാൻ ബിസിസിഐ തയ്യാറെടുത്തത്. ബിസിസിഐ പുറപ്പെടുവിച്ച ടെൻഡറിൽ ക്യാൻവയെയും ജെകെ സിമൻസിനെയും പിന്തള്ളിയാണ് അപ്പോളോ ടയേഴ്സ് സ്പോൺസർഷിപ്പ് ഏറ്റെടുത്തത്.
1972 ഹരിയാനയിലെ ഗുരുഗ്രാം ആസ്ഥാനമായി തുടങ്ങിയ ടയർ നിർമ്മാണ കമ്പനിയാണ് അപ്പോളോ ടയേഴ്സ് ലിമിറ്റഡ്. എന്നാൽ രസകരമായ വസ്തുത എന്താണെന്ന് അപ്പോളോ ടയേഴ്സിന്‍റെ ആദ്യത്തെ പ്ലാന്റ് തുടങ്ങിയത് നമ്മളുടെ തൃശ്ശൂരുള്ള ഉള്ള പേരാമ്പ്രയിലാണ്. അവിടെ നിന്നും വളർന്ന കമ്പനി ഇന്ന് നെതർലാൻഡ്‌സിനും ഹംഗറിയിലും ഉൾപ്പെടെ പടർന്നു പന്തലിച്ചിരിക്കുന്നു. ഇന്ത്യയിൽ നിലവിൽ 5 ടയർ നിർമ്മാണ പ്ലാന്റുകൾ ഇവർക്ക് ഉണ്ട്. 2024ലെ കണക്ക് പ്രകാരം 87% ത്തോളം കമ്പനിയുടെ റവന്യൂ ഉണ്ടാകുന്നത് ഇന്ത്യയിലാണ്. യൂറോപ്പിലും കമ്പനി വലിയ രീതിയിലുള്ള ബിസിനസ് നേടുന്നുണ്ട്.
ഇന്ന് നമ്മുടെ കൊച്ചിയിലും കമ്പനിക്ക് പ്രധാനപ്പെട്ട ഒരു ആസ്ഥാനമുണ്ട്. ഓണ്‍കാർ കണ്‍വാര്‍ ആണ് കമ്പനിയുടെ ചെയർമാൻ. നീരജ് കണ്‍വാര്‍ ആണ് കമ്പനിയുടെ വൈസ് ചെയർമാൻ. ഇരുപത്തിയാറായിരത്തി 26,211 കോടി രൂപയാണ് കമ്പനിയുടെ 2025ലെ കണക്ക് പ്രകാരമുള്ള റവന്യൂ. അതായത് ഇതിൽ വളരെ ചെറിയൊരു ശതമാനം മാത്രമാണ് ഇവർ ഇന്ത്യൻ ടീമിന്റെ ജേഴ്സിനായി മുടക്കുന്നത് എന്നർത്ഥം. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ജഴ്സി സ്പോൺസർഷിപ് സ്വന്തമാക്കിയ മറ്റു കമ്പനികളെ പോലെ വലിയ രീതിയിലുള്ള പ്രശ്നം അപ്പോളോ ടയർസ് അനുഭവിക്കാൻ സാധ്യതയില്ല എന്നതാണ് വിദഗ്ധർ പറയുന്നത്.
കമ്പനിക്ക് കേരളത്തിലും വേരുകൾ ഉണ്ട്. ട്രക്കുകളുടെ ടയറുകളാണ് കമ്പനി കൂടുതലായും നിർമ്മിക്കുന്നത് എങ്കിലും ഇപ്പോൾ മറ്റു വാഹനങ്ങൾക്കുള്ള ടയറുകളും കമ്പനി നിർമ്മിച്ചു വരുന്നു. 2022ൽ അപ്പോളോ ടയേഴ്സ് മറ്റു ടയർ നിർമ്മാതാക്കളായ സിയറ്റ് ടയേഴ്സും എംആർഎഫ് ടയേഴ്സും നേരിട്ടത് പോലെയുള്ള റെയ്ഡ് നേരിട്ടുവെങ്കിലും 2025 ലേക്ക് എത്തുമ്പോഴേക്കും ആ വിവാദം കടന്ന് മുന്നോട്ടേക്ക് വളരാൻ കമ്പനിക്ക് കഴിഞ്ഞു. അന്ന് 425 കോടിയോളം രൂപ കമ്പനി ഫൈൻ കെട്ടിയിരുന്നു. ഇന്ന് ഇന്ത്യൻ ടീമിന്റെ ജേഴ്സി സ്പോൺസർഷിപ്പ് സ്വന്തമാക്കാൻ കഴിഞ്ഞു എന്നത് കമ്പനി വലിയ നേട്ടമായി കരുതുകയും മുന്നോട്ടേക്ക് കൂടുതൽ സൽപ്പേര് നേടാൻ കഴിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന കാര്യമായി മാറുകയാണ്.