സംസ്ഥാന ബഡ്ജറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചപ്പോൾ നിരവധി പദ്ധതികൾക്കുള്ള തുക വകയിരുത്തൽ ഉണ്ടായിരുന്നെങ്കിലും പ്രതിപക്ഷ പാർട്ടികൾ പൂർണമായും വിമർശിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഭരണപക്ഷതുള്ള ആളുകൾ ബഡ്ജറ്റിനെ എന്നാൽ വാനോളം പുകഴ്ത്തുന്നുണ്ട്. ഈ രണ്ടു സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴും ഐടി പാർക്ക് തുറക്കാനായി കണ്ണൂരും കൊല്ലത്തും ഉൾപ്പെടെ ബഡ്ജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.
ഇതിൽ കണ്ണൂർ ഉള്ള ഐടി പാർക്ക് ഉയരുക മട്ടന്നൂർ എയർപോർട്ടിൽ സമീപം ആയിരിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു എങ്കിലും ഇതിനു മുന്നേയും പ്രഖ്യാപിച്ച പദ്ധതിയാണ് ഇത് എന്നതിനാൽ എത്രത്തോളം പദ്ധതിയിൽ കാര്യങ്ങൾ മുമ്പോട്ടേക്ക് നീങ്ങുമെന്നുള്ള ആശങ്കയാണ് ഉദ്യോഗാർത്ഥികൾക്ക് ഉൾപ്പെടെ. കരം നിരവധി ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതി ആയതിനാൽ തന്നെ പദ്ധതി പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ മറ്റുഘട്ടത്തിലേക്ക് കടക്കേണ്ട ആവശ്യകതയും ഉണ്ട്.
ഇതോടൊപ്പം തന്നെ കൊച്ചി മെട്രോ മാതൃകയിൽ തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നിർമ്മിക്കുന്ന കാര്യവും ധന മന്ത്രി ബഡ്ജറ്റിൽ പറയുകയുണ്ടായി. പക്ഷേ എത്ര പെട്ടെന്ന് ഈ പണി ചെയ്തു തീരാൻ കഴിയും എന്നുള്ള കാര്യത്തിൽ ഇപ്പോഴും വലിയൊരു ചോദ്യചിഹ്നം ഉയരുന്നുണ്ട്. ഇതിൽ കോഴിക്കോടുള്ള മെട്രോ പദ്ധതി വൈകുമെന്ന് ഏകദേശം ഉറപ്പായിരിക്കുന്നു എങ്കിലും തിരുവനന്തപുരത്തുള്ള മെട്രോയ്ക്കായി ഈ വർഷം അവസാനത്തോടെ തന്നെ ആദ്യഘട്ട നടപടികളിലേക്ക് കടക്കുമെന്നും ധനമന്ത്രി പറഞ്ഞത് തിരുവനന്തപുരത്തുള്ള ആളുകളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ്.
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം. നികുതിയില്‍ 50 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. കോടതി ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 150 കോടിയുടെ അധിക വരുമാനമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കാറുകളുടെ നികുതിയും ഉയര്‍ത്തിയിട്ടുണ്ട്. 15 ലക്ഷം വരെ വില വരുന്ന ഇലക്ട്രിക് കാറുകളുടെ നികുതി അഞ്ച് ശതമാനത്തില്‍ നിന്നും എട്ട് ശതമാനമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. 20 ലക്ഷത്തിന് മുകളിലുള്ള ഇലക്ട്രിക് കാറുകളുടെ നികുതി 10 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. ബാറ്ററി മാറ്റുന്ന കാറുകളുടെ നികുതിയും പത്ത് ശതമാനമാക്കി ഉയര്‍ത്തി.