ഇന്ത്യയെ വലിയ പ്രതിരോധത്തിലാക്കി അമേരിക്കയുടെ 50% തീരുവ വർദ്ധനവ് നിലവിൽ വന്നു. ഇന്ത്യൻ വിപണിയെ വലിയ പ്രതിരോധത്തിൽ ആക്കുന്ന നടപടിയാണ് അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കയറ്റുമതിരംഗത്തിന് ഇത് വലിയ രീതിയിൽ ബാധിക്കും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഭരണ രംഗത്ത് കാർഷികോല്പന്നങ്ങളുടെ രംഗത്ത് തുടങ്ങി എല്ലാ മേഖലയിലും തീരുവ ഇന്ത്യയെ പ്രതിസന്ധിയിലാക്കും. 50% ത്തോളം തീരുവ ഉയർത്തിയതോടുകൂടി കയറ്റുമതി അമ്പതു ശതമാനത്തോളം ഇടിവ് നേരിടും എന്നാണ് ഇപ്പോഴുള്ള വിലയിരുത്തൽ.
മറ്റുള്ള രാജ്യങ്ങളിലേക്ക് കയറ്റുമതി വർദ്ധിപ്പിച്ച അമേരിക്കയിലേക്കുള്ള കായ്ക്കുമതി കുറക്കാനാണ് ഇന്ത്യ ഇപ്പോൾ ആലോചിക്കുന്നത്. 40 ഓളം രാജ്യങ്ങളിലേക്ക് കയറ്റുമതി കൂട്ടാൻ ആണ് ഇന്ത്യയുടെ ഇപ്പോഴുള്ള പദ്ധതി. പ്രതികാര താരിഫ് വർദ്ധനവാണ് ട്രെമ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നുള്ള വിമർശനവും ഒരു ഭാഗത്തുനിന്നും ഉയരുന്നുണ്ട്. അതേസമയം ട്രംപ് മോദിയെ വിളിക്കുകയും മോദി ഫോൺ എടുത്തില്ല എന്നും വാർത്തകൾ പുറത്തേക്ക് വരുന്നുണ്ട്.
ഇന്ത്യ അമേരിക്കയുമായുള്ള ബന്ധത്തിൽ ഇടിവ് വന്നതിനാൽ തന്നെ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം വരും ദിവസങ്ങളിൽ മോഡി – പുട്ടിൻ കൂടിക്കാഴ്ചയും ഉണ്ടാകും. റഷ്യയെ ഒറ്റപ്പെടുത്തുക എന്നുള്ള തീരുമാനത്തിന് ഭാഗമായി അമേരിക്ക പുത്തൻ തീരുവ നയം കൊണ്ടുവന്നിരുന്നു. എന്നാൽ ഇത് പിന്നീട് പല രാജ്യങ്ങളിലേക്കും ബാധിക്കുന്ന രീതിയിലേക്ക് ട്രംപ് ഗവൺമെന്റ് വ്യാപിപ്പിച്ചതാണ് പല രാജ്യങ്ങളിലും വലിയ പ്രതിസന്ധി ഉണ്ടാക്കിയത്. ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്യുന്ന ഒരുവിധം എല്ലാ സാധനങ്ങൾക്കും തീരൂവ വർദ്ധനവ് ഉണ്ടാകും.
അമേരിക്കൻ വിപണി ലക്ഷ്യമിട്ടുകൊണ്ട് തന്നെ നിരവധി പ്രൊഡക്ടുകൾ ഇന്ത്യയിൽ ഉണ്ടാക്കുന്നുണ്ട്. നാമക്കല്ലിൽ വിളവെടുക്കുന്ന 90% മുട്ടകളും പോകുന്നത് അമേരിക്കയിലേക്കാണ്. രത്നവും സ്വർണവും ഫർണിച്ചറും, സ്റ്റീലും, ചെമ്പും, മിഷനറികളും, തുണിത്തരങ്ങളും, ചെമ്മീനും എന്നുവേണ്ട എല്ലാ മേഖലയിലും ഇപ്പോൾ ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ മേഖലകളെ മുഴുവൻ ബാധിക്കുന്നതാണ് ട്രമ്പിന്റെ പുത്തൻ നയം. എന്നാൽ ഇന്ത്യയിലെ കർഷകരെയും ബിസിനസുകാരെയും വലിയ രീതിയിൽ ബാധിക്കാത്ത രീതിയിൽ പ്രശ്നം പരിഹരിക്കാനാണ് മോദി സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.