റഷ്യൻ എണ്ണകമ്പനിയായ റോസ്നെഫ്റ്റ് നയാര എനർജിയിലെ 49.13 % ഓഹരി വിറ്റഴിക്കാനുള്ള ചർച്ചകളിൽ ഇപ്പോൾ വളരെ വേഗം നടക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റിഫൈനർമാരിൽ ഒന്നായ നയാര എനർജിയുടെ ഓഹരികൾ കൈവശം വയ്ക്കാനുള്ള ശ്രമത്തിലാണ് മുകേഷ് അംബാനി നയിച്ചുകൊണ്ടിരിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് . വളരെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിൽ നിരവധി പമ്പുകളാണ് നയാര തുടങ്ങിയത്. ഉത്തരം നീക്കവുമായി അംബാനി എത്തുമ്പോൾ ഇന്ധനവിപണിയിൽ വീണ്ടും വലിയൊരു വിപ്ലവം സൃഷ്ടിക്കാനാണ് ഒരുങ്ങുന്നത്.
ഈ ഇടപാട് പൂര്‍ത്തിയാവുന്നതിന് ശേഷം, ഇന്ത്യയിലെ എണ്ണോൽപാദന മേഖലയിൽ അതിവിശാലമായ മാറ്റങ്ങൾ സാധ്യമായേക്കും. ഗുജറാത്തിലെ വാഡിനഗറില്‍ നയാരക്ക് ഉള്ള 20 ദശലക്ഷം ടണ്ണിന്റെ റിഫൈനറിക്കും രാജ്യത്താടെ 6,750 പമ്പുകള്‍ക്കുമേൽ നിയന്ത്രണം ലഭിക്കുമ്പോള്‍, റിലയൻസ് ഇന്ത്യയിലെ എണ്ണ വിപണിയിൽ ഒന്നാമതെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്താൻ. കേരളത്തിൽ തന്നെ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ നിരവധി നയാര പമ്പുകളാണ് തുടങ്ങിയത്.
ഇന്ത്യയിൽ ഒട്ടാകെ കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 100 കണക്കിന് നയാര പമ്പുകളാണ് തുടങ്ങിയത്. റഷ്യൻ ബേസ്ഡ് ആയിട്ടുള്ള കമ്പനിയാണ് എങ്കിലും ഇന്ത്യയിൽ വലിയ രീതിയിലുള്ള വിപണി കഴിഞ്ഞ വർഷങ്ങളിൽ അവർക്ക് സ്വന്തമാക്കാൻ കഴിഞ്ഞു എന്നതാണ് അംബാനിയുടെ കണ്ണിൽ നയാര പമ്പ് പെടാനുള്ള കാരണമായി മാറിയത്.നയാരയുടെ ഏകദേശം 17 ബില്യൻ ഡോളർ (ഏകദേശം 1.46 ലക്ഷം കോടി രൂപ) വിലയിട്ടിട്ടുണ്ടെങ്കിലും, റിലയൻസ് പുത്തൻ മുന്നേറ്റങ്ങളിലൂടെ ബുദ്ധിപൂർവ്വം ഈ ഓഫർ വഴിതിരിച്ചു വിട്ട് ഡീൽ ലഭ്യമാക്കാൻ ആണ് ശ്രമിക്കുന്നത്. പുത്തൻ നീക്കത്തിൽ നയര പൂർണമായും സന്നദ്ധരല്ല എന്നുള്ള വാർത്തകൾ വരുന്നുണ്ട് എങ്കിലും അംബാനിയുടെ കാര്യമായതിനാൽ അംബാനിക്ക് സ്വന്തമാകും എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.