ആമസോൺ ഉപയോഗിക്കുന്ന ആളുകളിൽ മൂന്നിൽ ഒരു ശതമാനത്തോളം ഇന്ത്യയിലാണ്. ഇന്ത്യൻ ബ്രാൻഡ് അല്ല ആമസോൺ എങ്കിലും നിരവധി ആളുകളാണ് സാധനം വാങ്ങാനായി ഇന്ത്യയിൽ ആമസോൺ ഉപയോഗിക്കുന്നത്. ആളുകൾ പുറത്തിറങ്ങാൻ മടിച്ച സമയമായിരുന്നു കോവിഡ്സമയം എന്നതിനാൽ കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാനായി നിരവധി ആളുകളെ കമ്പനി ഈ സമയങ്ങളിൽ ജോലിക്ക് എടുത്തിരുന്നു. ഈ സമയത്ത് ആമസോൺ ഷോപ്പിംഗ് ആപ്പിലും ആമസോൺ പ്രൈം വീഡിയോയിലും നിരവധി ആളുകൾ ഉപയോഗ്താക്കളായി എത്തിയിരുന്നു.
കമ്പനിയുടെ കച്ചവടം 50 ശതമാനത്തോളം ഈ സമയങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ വീണ്ടും സാധാരണ നിലയിലേക്ക് കാര്യങ്ങൾ എത്തിയതിനാലാണ് കൂട്ടപിരിച്ചടൽ നടത്താനായി കമ്പനി ഒരുങ്ങുന്നത്. നിരവധി തൊഴിലാളികൾ പണിയെടുക്കുന്നതിനാൽ കമ്പനിക്ക് ഇപ്പോൾ അധിക ബാധ്യതയുണ്ട് എന്നാണ് കമ്പനി തന്നെ വ്യക്തമാക്കുന്നത്. ഈ ബാധ്യത ഒഴിവാക്കാൻ വേണ്ടിയിട്ടാണ് കൂട്ട പിരിച്ചു വിടൽ നടപ്പിലാക്കാൻ കമ്പനി ഒരുങ്ങുന്നത്. 2022 നു ശേഷം കമ്പനി നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടൽ ആണ് ഇത്. 2022ൽ 27,000 ആളുകൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു.
ഈയാഴ്ച മുതൽ തന്നെ പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി കടക്കുകയാണ്. കഴിഞ്ഞദിവസം മുതൽ തന്നെ തൊഴിലാളികൾക്ക് ഇമെയിൽ ലഭിച്ചു. എഐയുടെ കടന്നുവരവ് കൊണ്ട് വരും വർഷങ്ങളിലും നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടപ്പെടാൻ സാധ്യത ഉണ്ട് എന്ന് ആമസോൺ സിഇഒ ആന്റി ജാസി പറഞ്ഞു. കെ ഐ സാങ്കേതിക രംഗത്ത് വലിയ നിക്ഷേപത്തിന് തയ്യാറെടുക്കുകയാണ് ആമസോൺ ഇപ്പോൾ. ഇതുമായി ബന്ധപ്പെട്ട ഒരു കമ്പനി വരും വർഷങ്ങളിൽ ആയിരം കോടി ഡോളർ മുടക്കി തുടങ്ങാനുള്ള ശ്രമത്തിലാണ് ആമസോൺ.






