ആക്രി ആപ്പ് തുടങ്ങിയത് മുതൽ വലിയ സംഭവമായി മാറുകയാണ്. ഇപ്പോഴിതാ അമേരിക്കൻ ബിസിനസ് മാഗസിനായ ഫോബ്സിന്റെ പ്രോമിസിംഗ് സ്റ്റാർട്ടപ്പുകളിൽ നമ്മൾ മലയാളികളുടെ ആക്രി ആപ്പും പിടിച്ചിരിക്കുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആപ്ലിക്കേഷൻ ആണ് ആക്രി. കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിൽ ആറു വർഷം മുമ്പാണ് ആക്രി ആപ്പ് തുടങ്ങുന്നത്.
തുടങ്ങിയ ശേഷം പത്തായിരം തന്നോളം വേസ്റ്റ്കളാണ് ആക്രി ആപ്പിലൂടെ ഇതുവരെ പ്രോസസ് ചെയ്തിരിക്കുന്നത്. മുന്നേ ഐഡിഎഫ്സി ബാങ്കിന്റെ “ലീപ് ടു യൂണികോൺ” പരിപാടിയിലും തിരഞ്ഞെടുത്തിരുന്നു. കൊച്ചിയാണ് രാത്രി ആപ്പിന്റെ ആസ്ഥാനം എങ്കിലും കൊച്ചിക്ക് പുറമേ തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലും ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ രീതിയിലുള്ള വേസ്റ്റ് മാനേജ്മെന്റ് മൂലം ആപ്പ് ഇന്ന് സംസാര വിഷയമായി മാറുകയാണ്.
പ്രകൃതിക്ക് ഏറെ ഗുണം ചെയ്യുന്ന രീതിയിലുള്ള ആപ്പിനെ വലിയ രീതിയിലുള്ള പ്രശംസയാണ് ലോകത്തിലെ പല ഭാഗത്തുനിന്നും ഇപ്പോൾ ലഭ്യമാകുന്നത്. സി ചന്ദ്രശേഖരനാണ് ആപ്പിന്റെ ഫൗണ്ടർ. രണ്ടുവർഷങ്ങൾക്ക് മുന്നിൽ 203ൽ ജെസിഐയുടെ സോഷ്യൽ ഇമ്പാക്ട് പുരസ്കാരവും അതേ വർഷം തന്നെ മികച്ച സ്റ്റാർട്ടപ്പിന്റെ പുരസ്കാരവും യുവ പ്രതിഭ വിവേകാനന്ദ പുരസ്കാരവും, ലുലു സസ്‌റ്റൈനബിലിറ്റി ഡിജെക്സ് അവാർഡും ആക്രി ആപ്പിന് ലഭിച്ചിട്ടുണ്ട്.