മിൽമ സാധാരണഗതിയിൽ സോഷ്യൽ മീഡിയയിലെ കൂടി ചെയ്യുന്ന പ്രമോഷൻ വളരെ ശ്രദ്ധ പിടിച്ചു പറ്റുന്ന ഒന്നാണ്. ഒരു സിനിമ ഇറങ്ങിയാൽ അതിന്റെ പാരഡി പോസ്റ്റർ നിർമ്മിച്ചും ഇപ്പോൾ ട്രെൻഡ് എന്താണ് എന്ന് മനസ്സിലാക്കിയും ആണ് മിൽമ സോഷ്യൽ മീഡിയയിലെ കൂടി പ്രമോഷൻ ചെയ്യുന്നത്. അവരുടെ പ്രമോഷൻ ടീം അത്രയ്ക്ക് ഉജ്ജ്വലമായ പ്രവർത്തനമാണ് കാഴ്ച വെക്കുന്നത്. വേറെ ആരാധകരാണ് ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ പ്രമോഷൻ കാരണം മിൽമയ്ക്ക് അടുത്തിടെ ലഭിച്ചത്. ട്രെൻഡ് എന്താണ് എന്ന് മനസ്സിലാക്കാൻ പല ബിസിനസ് സ്ഥാപകരും മിൽമയെ കോപ്പിയടിക്കുന്നത് പോലും പതിവാണ്.
ഇപ്പോഴിതാ മിൽമ എന്താണോ മാർക്കറ്റിൽ ചെയ്യുന്നത് അതുപോലെതന്നെ സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തകരമായ പ്രമോഷൻ പോസ്റ്ററുകളും വീഡിയോകളും സൃഷ്ടിച്ചുകൊണ്ട് താരം ആവുകയാണ് അജ്മി. വിവിധ ഇനം പ്രോഡക്ടുകൾ ഇവർക്കുണ്ട്. ഇതിനെ വ്യത്യസ്തകരമായ പ്രമോഷൻ രീതിയിലൂടെ ട്രെൻഡ്നൊപ്പം ജനങ്ങളിലേക്ക് എത്തിക്കുകയാണ് അജ്മി. അടുത്തിടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ചെയ്തപ്പോൾ ഇവർ അതേ രീതിയിൽ പുട്ടിനെ മികച്ച നടനായി പ്രഖ്യാപിച്ചുകൊണ്ടാണ് പ്രമോഷൻ ചെയ്തത്.
മെസ്സി കേരളത്തിലേക്ക് വരുമോ ഇല്ലയോ എന്നുള്ള വിവാദം കനത്തപ്പോൾ മെസ്സിയുടെ ചിത്രം വെച്ച് പുട്ട് ഒരാൾ കാണിച്ചുകൊണ്ട് അടുത്ത വിൻഡോയിൽ ഉറപ്പായും വരും എന്ന് പറഞ്ഞ് വിൻഡോയ്ക്ക് അപ്പുറം മെസ്സി നിൽക്കുന്ന രീതിയിലാണ് ഇവർ പോസ്റ്റർ ചെയ്തത്. ഏറെ സ്വീകാര്യതയാണ് ഈ പോസ്റ്ററിന് ലഭിച്ചത്. ഇതേ മാതൃകയിൽ അടുത്തിടെ വിജയമായി മാറിയ ഷറഫുദ്ദീൻ ചിത്രം പെറ്റ് ഡീറ്റെക്റ്റീവ് മാറ്റി ഇവർ പുട്ടു ഡീറ്റെക്റ്റീവ് ആക്കി പോസ്റ്റർ ചെയ്തു. ഇതേ പോലെ തന്നെ എ ഐ ഉപയോഗിച്ച് പുതിയ കാലത്തിനനുസൃതമായ വീഡിയോകളും ഇവർ നിർമ്മിക്കുന്നു.
ഒക്ടോബർ രണ്ടിനും ഗാന്ധിജയന്തി ഇവർ ആഘോഷിച്ചത് അജ്മയുടെ മഞ്ഞപ്പൊടി കൊണ്ട് ഗാന്ധിജിയുടെ ഒരു ചിത്രം സൃഷ്ടിച്ചുകൊണ്ടാണ്. ഇത്തരത്തിൽ എന്തിനും ഏതിനും വ്യത്യസ്തകരമായ രീതിയിൽ ആണ് ഇവർ പോസ്റ്റർ സൃഷ്ടിക്കുന്നത്. ട്രെൻഡിനൊപ്പം നീങ്ങുന്ന പോസ്റ്ററുകൾക്ക് പുറമേ ഇവർ നൽകുന്ന പല പോസ്റ്ററുടെയും ക്യാപ്ഷനുകളും വലിയ രീതിയിലുള്ള ശ്രദ്ധ ജനങ്ങൾക്കിടയിൽ ലഭിക്കുന്നവയാണ്. ഉലുവയ്ക്ക് “ഉഗ്രനീ ഉലുവ” എന്നാണ് അടുത്തിടെ ഇവർ നൽകിയ ക്യാപ്ഷൻ.
മിൽമ സഞ്ചരിച്ച അതേ പാതയിൽ കാലത്തിനൊപ്പമുള്ള മാറ്റമാണ് അജ്മയും പ്രമോഷനിൽ കൊണ്ടുവരുന്നത്. ഒരു ബിസിനസ് എങ്ങനെ ആളുകൾക്കുള്ളിൽ സംസാരവിഷയം ആക്കാം എന്നാണ് സോഷ്യൽ മീഡിയയിലെ കൂടി ഇവർ ശ്രമിക്കുന്നത്. ഏതൊരു ബിസിനസ് സ്ഥാപനത്തിനും മാതൃകയാക്കാൻ പറ്റുന്ന രീതിയിലാണ് ട്രെൻഡിനൊപ്പം ഇവർ പോസ്റ്ററും വീഡിയോയും സൃഷ്ടിച്ച ജനങ്ങൾക്കുള്ളിൽ സ്ഥാനം പിടിക്കുന്നത്.






